Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'റൂട്ട് ക്ലിയര്‍ '- രണ്ടാം ദിനവും ആധിപത്യം തുടരാന്‍ ഇംഗ്ലണ്ട്

ചെന്നൈ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനവും ആധിപത്യം പുലര്‍ത്താനുറച്ച് ഇംഗ്ലണ്ട്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 എന്ന മികച്ച നിലയിലാണ് ഇംഗ്ലണ്ടുള്ളത്. സെഞ്ച്വറിയോടെ നായകന്‍ ജോ റൂട്ട് (128) ക്രീസിലുണ്ട്. അതിനാല്‍ത്തന്നെ വമ്പന്‍ സ്‌കോര്‍ പ്രതീക്ഷയിലാണ് സന്ദര്‍ശകരുള്ളത്. ബെന്‍ സ്റ്റോക്‌സ്, ഒലി പോപ്, ജോസ് ബട്‌ലര്‍ തുടങ്ങി സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇനിയും ബാറ്റ് ചെയ്യാനിരിക്കെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇംഗ്ലണ്ടിന്റെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു താരങ്ങളുടെ പ്രകടനം. ഓപ്പണര്‍മാര്‍ ഒന്നാം വിക്കറ്റില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റോറി ബേണ്‍സ് (33) അശ്വിനെ റിവേഴ്‌സ് സ്ലീപ്പിന് ശ്രമിച്ച് പുറത്തായപ്പോള്‍ ഡാന്‍ ലൗറന്‍സിനെ (0) ബൂംറ വിക്കറ്റിന് മുന്നിലും കുടുക്കി. എന്നാല്‍ ഡോം സിബ്ലി (87) റൂട്ട് കൂട്ടുകെട്ട് ഇംഗ്ലണ്ടിന് അടിത്തറ പാവുകയായിരുന്നു. 286 പന്തുകള്‍ നേരിട്ട് 12 ബൗണ്ടറി ഉള്‍പ്പെടെ നേരിട്ട സിബ്ലിയെ ബൂംറ എല്‍ബിയില്‍ കുടുക്കി മടക്കുമ്പോഴേക്കും 263 എന്ന മികച്ച നിലയിലേക്ക് ഇംഗ്ലണ്ട് എത്തിയിരുന്നു.

197 പന്തുകള്‍ നേരിട്ട് 14 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് റൂട്ട് ക്രീസില്‍ തുടരുന്നത്. രണ്ടാം ദിനം റൂട്ടിനെ എത്രയും വേഗം മടക്കാന്‍ സാധിക്കുമെന്നതിനെ അനുസരിച്ചിരിക്കും കളിയുടെ വിധി. റൂട്ട് ആദ്യ ദിനത്തിലെ ഫോം തുടര്‍ന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കൈവിടും. ചെന്നൈയിലെ പിച്ച് സ്പിന്നിന് അനുകൂലമാണെങ്കിലും ആദ്യ ദിനം വേണ്ടത്ര തിളങ്ങാന്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കായില്ല.

ind-eng

ആര്‍ അശ്വിനൊപ്പം വാഷിങ്ടണ്‍ സുന്ദര്‍,ഷഹബാസ് നദീം എന്നിവരെയാണ് സ്പിന്നര്‍മാരായി ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത്. കുല്‍ദീപ് യാദവിനെ തഴഞ്ഞത് ഇടം കൈയന്‍ ഓഫ് സ്പിന്നര്‍ ഷഹബാസ് നദീമിനെ ഇന്ത്യ പരിഗണിച്ചത് വെറുതെയായിപ്പോയെന്ന് തോന്നുന്ന പ്രകടനമാണ് ആദ്യ ദിനം താരം നടത്തിയത്. ശ്രീലങ്കയുടെ ഇടം കൈയന്‍ സ്പിന്നര്‍ എംബുല്‍ഡാനിയക്ക് മുന്നില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിര തകര്‍ന്നതുകൊണ്ടാണ് നദീമിനെയും ഇന്ത്യ പരിഗണിച്ചത്. എന്നാല്‍ ഈ തീരുമാനം തീര്‍ത്തും തെറ്റായി പോയി. 20 ഓവറില്‍ 69 റണ്‍സ് വിട്ടുകൊടുത്ത താരത്തിന് ഒരു വിക്കറ്റ് പോലും നേടാനായില്ല.

ബൂംറ പതിവ് മികവ് തുടര്‍ന്നപ്പോള്‍ ഇഷാന്ത് ശര്‍മക്ക് തിളങ്ങാനാവാത്തത് ഇന്ത്യക്ക് തിരിച്ചടിയായി. 15 ഓവര്‍ എറിഞ്ഞ ഇഷാന്ത് മൂന്ന് മെയ്ഡനടക്കം 27 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തതെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. പരിക്കിന് ശേഷമാണ് ഇഷാന്തിന്റെ തിരിച്ചുവരവ്. മികച്ച ഫോമിലുണ്ടായിരുന്ന മുഹമ്മദ് സിറാജിനെ തഴഞ്ഞാണ് സീനിയര്‍ പേസര്‍ ഇഷാന്തിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത്.

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാന്‍ ഇരു കൂട്ടര്‍ക്കും വമ്പന്‍ മാര്‍ജിനില്‍ പരമ്പര നേടേണ്ടതുണ്ട്. അതിനാല്‍ത്തന്നെ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. നാട്ടിലെ ഇന്ത്യയുടെ ടെസ്റ്റിലെ സമീപകാല റെക്കോഡ് തിരുത്താന്‍ ഇംഗ്ലണ്ടിന് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Saturday, February 6, 2021, 9:16 [IST]
Other articles published on Feb 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+