വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'വില്ലനായി' വിഹാരി, ബെയര്‍‌സ്റ്റോക്ക് ജീവന്‍ നല്‍കി- കണ്ണുരുട്ടി സിറാജ്

72 റണ്‍സുമായി അദ്ദേഹം ക്രീസിലുണ്ട്

1

എഡ്ബാസ്റ്റണ്‍: ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം പരാജയയ ഭീതിയിലാണ്. ഒരുദിനം ശേഷിക്കെ ഇന്ത്യ ഇനി വിജയിക്കണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം. ഇന്ത്യ ഈ ടെസ്റ്റില്‍ തോല്‍ക്കുകയാണെങ്കില്‍ അതിന്റെ പ്രധാനപ്പെട്ട കാരണക്കാരില്‍ ഒരാള്‍ ഹനുമാ വിഹാരിയായിരിക്കും. കാരണം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായ വലിയൊരു പിഴവാണ് ഇപ്പോള്‍ ഇന്ത്യയെ പരാജയത്തിന്റെ വക്കിലേക്ക് എത്തിച്ചിരിക്കുന്നത്.

ഓര്‍മയുണ്ടോ ടി20യിലെ കന്നി സൂപ്പര്‍ ഓവര്‍? ബോസായി ഗെയ്ല്‍! കിവികള്‍ വീണുഓര്‍മയുണ്ടോ ടി20യിലെ കന്നി സൂപ്പര്‍ ഓവര്‍? ബോസായി ഗെയ്ല്‍! കിവികള്‍ വീണു

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറുയുമായി കസറിയ ജോണി ബെയര്‍സ്‌റ്റോ ഇപ്പോള്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാമിന്നിങ്‌സിലും അദ്ദേഹം സെഞ്ച്വറിയിലേക്കു മുന്നേറുകയാണ്. പുറത്താവാതെ 72 റണ്‍സ് ബെയര്‍‌സ്റ്റോ നേടിക്കഴിഞ്ഞു. എന്നാല്‍ ഫിഫ്റ്റിക്കു മുമ്പ് തന്നെ അദ്ദേഹത്തെ മടക്കാന്‍ ഇന്ത്യക്കു നല്ലൊരു അവസരം ലഭിച്ചിരുന്നു. പക്ഷെ വിഹാരി ക്യാച്ച് കൈവിട്ട് ഇംഗ്ലീഷ് സൂപ്പര്‍ താരത്തിനു ജീവന്‍ തിരികെ നല്‍കുകയായിരുന്നു.

IPL: ബട്‌ലറെ റോയല്‍സില്‍ ഓപ്പണറാക്കുന്നത് രഹാനെ! അന്നു സംഭവിച്ചത് അറിയാംIPL: ബട്‌ലറെ റോയല്‍സില്‍ ഓപ്പണറാക്കുന്നത് രഹാനെ! അന്നു സംഭവിച്ചത് അറിയാം

നാലാം ദിനം ഇംഗ്ലണ്ട് ഇന്നിങ്‌സിലെ 38ാമത്തെ ഓവറിലായിരുന്നു ഇന്ത്യന്‍ താരങ്ങളെയും ആരാധകരെയും ഒരുപോലെ നിരാശപ്പെടുത്തിയ നിമിഷം. വിഹാരിയുടെ വലിയൊരു അബദ്ധം കാരണം പേസര്‍ മുഹമ്മദ് സിറാജിനാണ് വിക്കറ്റ് നഷ്ടമായത്. ബാറ്റില്‍ എഡ്ജായ ശേഷം ബോള്‍ നേരെ തേര്‍ഡ് സ്ലിപ്പിലുള്ള വിഹാരിയുടെ കൈകളിലേക്കാണ് വന്നത്. പക്ഷെ ഇന്ത്യന്‍ താരത്തിന്റെ ബോളിന്റെ വരവ് കണക്കുകൂട്ടാനായില്ല. വിഹാരിയുടെ രണ്ടു കൈകള്‍ക്കുമിടയിലൂടെ സ്ലിപ്പായ ബോള്‍ ബൗണ്ടറിയായി മാറിയത് ഇന്ത്യക്കു ഇരട്ടി ആഘാതമായി മാറി. അവിശ്വസനീയതയോടെ നിന്ന സിറാജ് വിഹാരിയെ കണ്ണുരുട്ടി നോക്കിയ ശേഷമാണ് അടുത്ത ബോള്‍ എറിയാനായി തിരികെ നടന്നത്.

2

ബെയര്‍സ്‌റ്റോ 14 റണ്‍സ് മാത്രമെടുത്തു നില്‍ക്കവെയായിരുന്നു വിഹാരി അദ്ദേഹത്തിനു ജീവന്‍ ദാനം നല്‍കിയത്. ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡില്‍ അപ്പോള്‍ 157 റണ്‍സ് മാത്രമേയുണ്ടായിരുന്നുള്ളൂ. വിഹാരി നീട്ടി നല്‍കിയ ആയുസ്സ് പിന്നീട് ബെയര്‍‌സ്റ്റോ ശരിക്കും മുതലെടുത്തു. തന്റെ വിക്കറ്റെടുക്കാന്‍ പിന്നീടൊരു അവസരം അദ്ദേഹം ഇന്ത്യന്‍ ബൗളര്‍മാര്‍ക്കോ ഫീല്‍ഡര്‍മാര്‍ക്കോ നല്‍കിയില്ല. 72 റണ്‍സുമായി അദ്ദേഹം നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ക്രീസിലുണ്ട്. 87 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറും താരമടിച്ചു. അപരാജിതമായ നാലാം വിക്കറ്റില്‍ ജോ റൂട്ടിനൊപ്പം 150 റണ്‍സ് ബെയര്‍‌സ്റ്റോ ടീം സ്‌കോറിലേക്കു ചേര്‍ക്കു കഴിഞ്ഞു.

രോഹിത്തിനെ ധോണി ഓപ്പണറാക്കാന്‍ കാരണം കാര്‍ത്തിക്! ചാംപ്യന്‍സ് ട്രോഫിയില്‍ സംഭവിച്ചതറിയാംരോഹിത്തിനെ ധോണി ഓപ്പണറാക്കാന്‍ കാരണം കാര്‍ത്തിക്! ചാംപ്യന്‍സ് ട്രോഫിയില്‍ സംഭവിച്ചതറിയാം

378 റണ്‍സ് വിജയലക്ഷ്യം

378 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയിരിക്കുന്നത്. മൂന്നാം ദിനം വരെ ടെസ്റ്റില്‍ ഇന്ത്യക്കായിരുന്നു ആധിപത്യമെങ്കില്‍ നാലാംദിനം ഇംഗ്ലണ്ടായിരുന്നു മികച്ച ടീം. നാലാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റിനു 259 റണ്‍സെടുത്തിട്ടുണ്ട്. റൂട്ടും ബെയര്‍സ്‌റ്റോയുമാണ് ക്രീസില്‍. ഏഴു വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിനു വിജയിക്കാന്‍ ഇനി 119 റണ്‍സ് കൂടി മതി.
അലെക്‌സ് ലീസ് (56), സാക്ക് ക്രോളി (46), ഓലി പോപ്പ് (0) എന്നിവരെയാണ് ഇംഗ്ലണ്ടിനു നഷ്ടമയാത്. വിക്കറ്റ് പോവാതെ 106 റണ്‍സില്‍ നിന്നും ഇംഗ്ലണ്ട് മൂന്നിനു 109ലേക്കു വീണിരുന്നു. തുടര്‍ന്നായിരുന്നു റൂട്ട്- ബെയര്‍സ്‌റ്റോ സഖ്യം ക്രീസില്‍ ഒന്നിച്ചത്.

Story first published: Tuesday, July 5, 2022, 0:23 [IST]
Other articles published on Jul 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X