വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: വമ്പന്‍ നേട്ടത്തിനരികെ കോലി, നേടിയാല്‍ സച്ചിനും ഗവാസ്‌കറിനുമൊപ്പം!

ബാറ്റിങില്‍ അപൂര്‍വ്വ നേട്ടമാണ് മുന്‍ നായകനെ കാത്തിരിക്കുന്നത്

ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റില്‍ വലിയൊരു നാഴികക്കല്ലിനു അരികിലാണ് മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി. എഡ്ബാസ്റ്റണില്‍ നടക്കുന്ന ടെസ്റ്റില്‍ അദ്ദേഹത്തിനു ഈ നേട്ടം കുറിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

IND vs ENG: സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ കോലി! ക്യാപ്റ്റന്‍സിയില്‍ രണ്ട് സാമ്യങ്ങള്‍, ഒരു വ്യത്യാസവുംIND vs ENG: സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ കോലി! ക്യാപ്റ്റന്‍സിയില്‍ രണ്ട് സാമ്യങ്ങള്‍, ഒരു വ്യത്യാസവും

കരിയറിലെ മോശം സമയത്തിലൂടെയാണ് കോലി കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. 950ലേറെ ദിവസങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിനു സെഞ്ച്വറി നേടാനായിട്ടില്ല. 2019 നവംബറിലായിരുന്നു കോലിയുടെ അവസാനത്തെ സെഞ്ച്വറി. ഇംഗ്ലണ്ടുമായുള്ള ഈ ടെസ്റ്റില്‍ സെഞ്ച്വറിക്കായുള്ള കോലിയുടെ കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

1

ഇതിനകം പല ബാറ്റിങ് റെക്കോര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ചു കഴിഞ്ഞ വിരാട് കോലി മറ്റൊരു നേട്ടം കൂടി എഡ്ബാസ്റ്റണ്‍ ടെസ്റ്റില്‍ തന്റെ പേരിലേക്കു കൂട്ടിച്ചേര്‍ക്കാമെന്ന ആത്മവിശ്വാസത്തിലാണ്.
ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ 2000 റണ്‍സെന്ന നാഴികക്കല്ലിനു കൈയെത്തുംദൂരത്താണ് കോലി. ഇതിനായി ഈ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളില്‍ നിന്നായി വെറും 40 റണ്‍സാണ് അദ്ദേഹത്തിനു വേണ്ടത്.

IPL: ബട്‌ലറെ റോയല്‍സില്‍ ഓപ്പണറാക്കുന്നത് രഹാനെ! അന്നു സംഭവിച്ചത് അറിയാം

2

നിലവില്‍ മുന്‍ ബാറ്റിങ് ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ക്കു മാത്രം അവകാശപ്പെട്ട നേട്ടമാണിത്. എഡ്ബാസ്റ്റണ്‍ ടെസ്റ്റിലൂടെ കോലിയും അവര്‍ക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍ അംഗമാവാമെന്ന പ്രതീക്ഷയിലാണ്.
നിലവില്‍ ഇംഗ്ലണ്ടില്‍ കോലിയുടെ ടെസ്റ്റ് സമ്പാദ്യം 1960 റണ്‍സാണ്. 27 ടെസ്റ്റുകളിലെ 48 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഇത്രയും റണ്‍സെടുത്തത്. 43.55 ശരാശരിയില്‍ അഞ്ചു സെഞ്ച്വറികളും കോലി ഇംഗ്ലീഷ് മണ്ണില്‍ കുറിച്ചിട്ടുണ്ട്.

IND vs ENG: ടെസ്റ്റില്‍ ആരാവും ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍? സാധ്യത ഇവര്‍ക്ക്

3

അഞ്ചു സെഞ്ച്വറികളില്‍ മൂന്നും വിരാട് കോലി നേടിയത് 2018ലെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു. ഇംഗ്ലണ്ടില്‍ അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച റണ്‍വേട്ട കൂടിയായിരുന്നു അന്നു കണ്ടത്. പരമ്പര ഇന്ത്യ കൈവിട്ടെങ്കിലും കോലി 500ന് മുകളില്‍ റണ്‍സ് അന്നു വാരിക്കൂട്ടി. അഞ്ചു ടെസ്റ്റുകളില്‍ അദ്ദേഹം അടിച്ചെടുത്തത് 593 റണ്‍സായിരുന്നു.
അഞ്ചു സെഞ്ച്വറികള്‍ കൂടി ഒമ്പതു ഫിഫ്റ്റികളും ടെസ്റ്റില്‍ കോലി ഇംഗ്ലണ്ടില്‍ നേടിയിട്ടുണ്ട്. അതു മാത്രമല്ല അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോറായ 235 റണ്‍സും പിറന്നത് ഇംഗ്ലണ്ടിനെതിരേയായിരുന്നു. 2016ലെ പര്യടനത്തിലായിരുന്നു ഇത്.

4

എഡ്ബാസ്റ്റണ്‍ ടെസ്റ്റില്‍ 40ന് മുകളില്‍ റണ്‍സെടുത്ത് 2000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാനായാലും സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍ എന്നിവരെ പിന്തള്ളാന്‍ വിരാട് കോലിക്കു കഴിയില്ല. ഈ രണ്ടു പേരേക്കാള്‍ സ്ലോയിലാണ് കോലി 2000ത്തിലെത്തുന്നത്. അദ്ദേഹത്തിന്റെ 48, 49 ഇന്നിങ്‌സുകളായിരിക്കും ഈ ടെസ്റ്റിലേത്.
നിലവില്‍ സച്ചിനാണ് ഇംഗ്ലണ്ടിനെിരേ അവരുടെ നാട്ടില്‍ അതിവേഗം 2000 റണ്‍സ് തികച്ച ഇന്ത്യന്‍ താരം. വെറും 36 ഇന്നിങ്‌സുകള്‍ മാത്രമേ ഇതിനായി അദ്ദേഹത്തിനു വേണ്ടിവന്നുള്ളൂ. ഗവാസ്‌കറാവട്ടെ 47 ഇന്നിങ്‌സുകളിലാണ് 2000 റണ്‍സ് പിന്നിട്ടത്.

5

ഇംഗ്ലണ്ടില്‍ ഉജ്ജ്വല റെക്കോര്‍ഡാണ് ടെസ്റ്റില്‍ സച്ചിനുള്ളത്. ഇവിടെ വെറും 23 ടെസ്റ്റുകളില്‍ നിന്നും 61.55 ശരാശരിയോടെ അദ്ദേഹം വാരിക്കൂട്ടിയത് 2031 റണ്‍സാണ്. ഉയര്‍ന്ന സ്‌കോര്‍ 193 റണ്‍സാണ്. ആറു സെഞ്ച്വറികളും 10 ഫിഫ്റ്റികളും ഇംഗ്ലണ്ടില്‍ സച്ചിന്റെ പേരിലുണ്ട മാത്രമല്ല ഒരിക്കല്‍പ്പോലും അദ്ദേഹം ഇവിടെ ഡെക്കായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ഗവാസ്‌കര്‍ ഇവിടെ സച്ചിനു ഏറെ പിറകിലൊന്നുമല്ല. 25 ടെസ്റ്റുകളില്‍ നിന്നും 44.47 ശരാശരിയോടെ 2006 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. നാലു സെഞ്ച്വറികളും 13 ഫിഫ്റ്റികളും ഇതില്‍പ്പെടും. മൂന്നു തവണ ഗവാസ്‌കര്‍ ഡെക്കാവുകയും ചെയ്തിട്ടുണ്ട്.

Story first published: Friday, July 1, 2022, 13:51 [IST]
Other articles published on Jul 1, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X