വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: നയിക്കാന്‍ രോഹിത്തില്ല, ഇനി ബുംറയുടെ ഇന്ത്യ!- ടെസ്റ്റില്‍ ടീം ക്യാപ്റ്റന്‍

വെള്ളിയാഴ്ചയാണ് ടെസ്റ്റിനു തുടക്കമാവുന്നത്

ഇന്ത്യന്‍ ആരാധകര്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചു. ഇംഗ്ലണ്ടുമായി വെള്ളിയാഴ്ച ആരംഭിക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കളിക്കില്ല. കൊവിഡില്‍ നിന്നും പൂര്‍ണമായി മോചിതനാവാത്തതിനാലാണ് അദ്ദേഹത്തെ ടെസ്റ്റില്‍ നിന്നും മാറ്റിനിര്‍ത്തിയത്. പകരം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ നായകനാവും. കരിയറില്‍ ഇതാദ്യമായിട്ടാണ് ഒരു അന്താരാഷ്ട്ര മല്‍സരത്തില്‍ അദ്ദേഹം ടീമിനെ നയിക്കാന്‍ പോവുന്നത്.

IPL: സച്ചിനെയും ദാദയെയും വേണ്ടെന്നു വച്ചു, സിഎസ്‌കെയ്ക്കു ധോണി കിട്ടി!- ടീമുടമ പറയുന്നുIPL: സച്ചിനെയും ദാദയെയും വേണ്ടെന്നു വച്ചു, സിഎസ്‌കെയ്ക്കു ധോണി കിട്ടി!- ടീമുടമ പറയുന്നു

1

രോഹിത് ടെസ്റ്റില്‍ കളിക്കുമോയെന്ന കാര്യം നേരത്തേ തന്നെ സംശയമായിരുന്നു. പകരം ആരാവും ക്യാപ്റ്റനെന്ന കാര്യത്തിലായിരുന്നു അനിശ്ചിതത്വമുണ്ടായിരുന്നത്. മുന്‍ നായകന്‍ വിരാട് കോലിയെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുമോയെന്നു സംശയങ്ങളുയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ ബുംറയായിരിക്കും നിര്‍ണായക ടെസ്റ്റില്‍ ക്യാപ്റ്റനാവുകയെന്നു വ്യക്തമായിരിക്കുകയാണ്.

2

എഡ്ബാസ്റ്റണിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് നടക്കുന്നത്. രോഹിത് ശര്‍മയ്ക്കു പകരം ആരു ക്യാപ്റ്റനാവുമെന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റ് ഗ്രൗണ്ടില്‍ വച്ച് ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് ജസ്പ്രീത് ബുംറയെ ചുമതലയേല്‍പ്പിക്കാന്‍ ധാരണയായത്. രോഹിത് കളിക്കില്ലെന്നു ഔദ്യോഗികമായി ടീമിനെ അറിയിച്ചതോടെ പുതിയ ക്യാപ്റ്റനെ കണ്ടെത്താന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

ഏഴാം വയസ്സില്‍ അച്ഛനെ നഷ്ടം, അമ്മ പ്രിന്‍സിപ്പാള്‍- ബുംറ ഫാന്‍സ് ഉറപ്പായും ഇവ അറിയണം

3

എന്നാല്‍ രോഹിത് ശര്‍മയുടെ പരിശോധനാ ഫലം വീണ്ടും പോസിറ്റീവായതു കാരണമാണോ അദ്ദേഹത്തിനു ടെസ്റ്റ് നഷ്ടമായതെന്നതു വ്യക്തമല്ല. ഇന്നു രാവിലെ രോഹിത്തിനു വീണ്ടും ടെസ്റ്റ് നടത്തിയിരുന്നു. മല്‍സരത്തില്‍ കളിക്കാനാവുമോയെന്ന കാര്യം സ്ഥിരീകരിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. പരിശോധനാ ഫലം പോസിറ്റീവായതു കൊണ്ടാണോ രോഹിത്തിനു ടെസ്റ്റ് നഷ്ടമായതെന്നു വ്യക്തമല്ല. രോഹിത്ത് ഇപ്പോഴും ഐസൊലേഷനില്‍ തന്നെയാണെന്നാണ് വിവരം.

4

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ ഇതിനകം ബെര്‍മിങ്ഹാമിലെത്തിയിട്ടുണ്ട്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ ആരു നയിക്കണമെന്നതിനെക്കുറിച്ച് മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ജസ്പ്രീത് ബുംറയെ ഈ റോള്‍ ഏല്‍പ്പിക്കാനുള്ള തീരുമാനം സ്വീകരിക്കുകയായിരുന്നു.

ഫിനിഷറാക്കിയത് ഇഷ്ടമായില്ല, ഡിക്കെ ദേഷ്യം കൊണ്ട് ചുവന്നു!- വെളിപ്പെടുത്തി രോഹിത്

5

ലെസ്റ്റര്‍ഷെയറുമായി ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ചതുര്‍ദിന മല്‍സരത്തില്‍ രോഹിത് ശര്‍മയായിരുന്നു ഇന്ത്യയെ നയിച്ചത്. ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം ഓപ്പണറാവുകയും ചെയ്തിരുന്നു. പക്ഷെ രണ്ടാമിന്നിങില്‍ രോഹിത് ബാറ്റ് ചെയ്യാനിറങ്ങിയില്ല. പകരം കെഎസ് ഭരത് ഓപ്പണറാവുകയായിരുന്നു. ഇതിനു പിന്നാലെയാണ് രോഹിത്തിനു കൊവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

 ഇംഗ്ലണ്ട് ടീം

ഇംഗ്ലണ്ട് ടീം

ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, സാം ബില്ലിങ്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ഹാരി ബ്രോക്, സാക്ക് ക്രോളി, ബെന്‍ ഫോക്‌സ്, ജാക്ക് ലീച്ച്, അലക്‌സ് ലീസ്, ക്രയ്ഗ് ഓവര്‍ട്ടന്‍, ജാമി ഓവര്‍ട്ടന്‍, മാത്യു പോട്ട്‌സ്, ഓലി പോപ്പ്, ജോ റൂട്ട്.

Story first published: Wednesday, June 29, 2022, 18:30 [IST]
Other articles published on Jun 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X