ഇംഗ്ലണ്ടുമായുള്ള മൂന്നു ടി20കളുടെ പരമ്പരയില്‍ ഏറ്റവും മികച്ച ടീമിനെയായിരിക്കും ഇന്ത്യ അണിനിരത്തുകയെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്മായായിരിക്കും ടീമിനെ നയിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അയര്‍ലാന്‍ഡില്‍ കളിച്ച അതേ ടീമിനെ തന്നെ ആദ്യ ടി20യിലും പരീക്ഷിക്കാന്‍ ബിസിസിഐ ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് വെള്ളിയാഴ്ചയാണ് ആരംഭിക്കുന്നത്. ഇത് അവസാനിക്കുക ജൂലൈ അഞ്ചിനാണ്. ജൂലൈ ഏഴിനാണ് സതാംപ്റ്റണില്‍ ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടി20 പോരാട്ടം. എന്നാല്‍ ടെസ്റ്റ് കഴിഞ്ഞയുടന്‍ തന്നെ താരങ്ങളെ ടി20യിലും ഇറക്കേണ്ടെന്നു ബിസിസിഐ തീരുമാനമെടുക്കുകയായിരുന്നു. ടി20യുടെ ഭാഗമായ ടെസ്റ്റ് സംഘത്തിലെ കളിക്കാര്‍ക്ക് മൂന്നു ദിവസമെങ്കിലും ബ്രേക്ക് നല്കി പകരം അയര്‍ലാന്‍ഡില്‍ കളിച്ച അതേ ടീമിനെ ആദ്യ ടി20ക്കു നിലനിര്‍ത്തുകയായിരുന്നു.
6,6,6! തകര്‍ത്തടിച്ച് ധോണി, ക്യാച്ചെന്നു ലാറ, അല്ലെന്നു അംപയര്‍- അന്നു സംഭവിച്ചത്
രണ്ടാം ടി20യില്‍ ആയിരിക്കും നായകന് രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ തുടങ്ങിയവരെല്ലാം ഇന്ത്യന്‍ ടീമിനൊപ്പം ചേരുക. ടെസ്റ്റ് കഴിഞ്ഞ് കുറച്ചു ദിവസത്തെ വിശ്രമത്തിനു ശേഷം വൈറ്റ് ബോള്‍ ടീമിലെ സ്ഥിരം താരങ്ങളെല്ലാം ടീമില്‍ തിരികെയെത്തും. പക്ഷെ അയര്‍ലാന്‍ഡ് പര്യടനത്തിലെ ഭൂരിഭാഗം പേരും ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പര അവസാനിക്കുന്നതു വരെ തുടരുമെന്നും ബിസിസിഐ വക്താവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജൂലൈ ഒമ്പതിനു ബെര്‍മിങ്ഹാമിലാണ് രണ്ടാം ടി20. മൂന്നാമത്തെയും അവസാനത്തെയും മല്‍സരം 10നും നടക്കും. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാരംഭിക്കുന്നത് ജൂലൈ 12നാണ്. തുടര്‍ന്നുള്ള കളികള്‍ 14, 17 തിയ്യതികളിലായിരിക്കും.
അയര്‍ലാന്‍ഡിനെതിരേ കളിച്ച അതേ ടീമിനെ തന്നെ ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20യിലും നിലനിര്‍ത്തിയതോടെ സഞ്ജു സാംസണിനും വീണ്ടും അവസരം ലഭിക്കമെന്ന് ഉറപ്പായിരിക്കുകിയാണ്. അയര്‍ലാന്‍ഡിനെതിരേ ആദ്യ ടി20യില്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാതെ പോയ അദ്ദേഹം രണ്ടാം ടി20യില്‍ ഓപ്പണ്‍ ചെയ്തിരുന്നു. ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനു പരിക്കു കാരണം പുറത്തിരിക്കേണ്ടി വന്നതോടെ സഞ്ജുവിന് നറുക്കു വീഴുകയായിരുന്നു. 77 റണ്‍സുമായി തനിക്കു ലഭിച്ച അവസരം അദ്ദേഹം നന്നായി മുതലെടുക്കുകയും ചെയ്തു. ഈ പ്രകടനം പരിഗണിക്കുമ്പോള്‍ ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20യില്‍ സഞ്ജു പ്ലെയിങ് ഇലവനിലുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
ഇന്ത്യന്‍ ടീം
ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ഇഷാന് കിഷന്, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്, സൂര്യകുമാര്‍ യാദവ്, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്നോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്, അര്‍ഷ്ദീപ് സിങ്, ഉമ്രാന് മാലിക്.