Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Eng: അഗാര്‍ക്കറിന് പകരം ഞാനായിരുന്നെങ്കില്‍..! ശ്രേയസിനെ ഒഴിവാക്കിയതില്‍ കലിപ്പിച്ച് ഹര്‍ഭജന്‍

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. അടുത്തിടെ സമാപിച്ച ഐപിഎല്ലില്‍ കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടും, ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം നേടാന്‍ ശ്രേയസ് അയ്യര്‍ക്ക് സാധിച്ചിരുന്നില്ല.

കഴിഞ്ഞ മാസം ശ്രേയസ് ഇല്ലാത്ത 18 അംഗ ടീമിനെ പ്രഖ്യാപിച്ചതുമുതല്‍ നിരവധി ആരാധകരും വിദഗ്ധരും ഈ തീരുമാനത്തെ വിമര്‍ശിച്ചുവരികയാണ്. ഇതിന് പിന്നാലെയാണ് ടര്‍ബണേറ്ററും അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നു. സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം അമ്പരപ്പിക്കുന്നതാണ് എന്ന് ഭാജി പറഞ്ഞു.

harbhajan1

ഏകദിന ക്രിക്കറ്റില്‍ ശ്രേയസ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും, വലംകൈയ്യന്‍ ബാറ്റ്സ്മാന്‍ ആയ ശ്രേയസിനെ ഇപ്പോള്‍ ഒരു റെഡ്-ബോള്‍ ക്രിക്കറ്റ് കളിക്കാരനായി സെലക്ടര്‍മാര്‍ പരിഗണിക്കുന്നില്ലേ എന്നും ഹര്‍ഭജന്‍ ചോദിച്ചു. ''ശ്രേയസ് അയ്യര്‍ വളരെ മികച്ച കളിക്കാരനാണ്. ഏകദിനങ്ങളില്‍ അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ലോകകപ്പിലും ചാമ്പ്യന്‍സ് ട്രോഫിയിലും ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

അതിനാല്‍ അദ്ദേഹം ടെസ്റ്റ് ടീമില്‍ ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ, ഇപ്പോള്‍ സെലക്ടര്‍മാര്‍ അദ്ദേഹത്തെ ഒരു റെഡ്-ബോള്‍ കളിക്കാരനായി കാണുന്നില്ലായിരിക്കാം,'' നാഗ്പൂരില്‍ വിദര്‍ഭ ക്രിക്കറ്റ് ലീഗ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ ഹര്‍ഭജന്‍ പറഞ്ഞു. താനായിരുന്നു സെലക്ടറെങ്കില്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ശ്രേയസ് അയ്യരെ തീര്‍ച്ചയായും ഉള്‍പ്പെടുത്തുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും ടെസ്റ്റ് ഫോര്‍മാറ്റിലുള്ള തന്റെ കരിയറിനെ സംബന്ധിച്ചിടത്തോളം 30 കാരനായ ശ്രേയസിന്റെ പാതയുടെ അവസാനമല്ല ഇതെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഏകദിന ക്യാപ്റ്റന്‍സിക്ക് സാധ്യതയുള്ള താരം കൂടിയാണ് ശ്രേയസ് എന്നും ഹര്‍ഭജന്‍ പറഞ്ഞു. ''ഞാന്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗമാണെങ്കില്‍, ഞാന്‍ അദ്ദേഹത്തെ ഉറപ്പായും പരിഗണിക്കുമായിരുന്നു.

പക്ഷേ ഇത് ഒന്നിന്റേയും അവസാനമല്ല. അദ്ദേഹത്തിന്റെ യാത്ര നീണ്ടതാണ്. ഭാവിയിലെ ഏകദിന ക്യാപ്റ്റനാകാന്‍ പോലും സാധ്യതയുണ്ട്. ഒരു ടൂര്‍ നഷ്ടപ്പെടുത്തിയാല്‍ അദ്ദേഹത്തിന്റെ കരിയര്‍ അവസാനിച്ചു എന്നല്ല അര്‍ത്ഥമാക്കുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സായ് സുദര്‍ശന്‍ ഇംഗ്ലണ്ടിനെതിരെ മൂന്നാം സ്ഥാനത്ത് കളിക്കണം എന്നും ഹര്‍ഭജന്‍ സിംഗ് നിര്‍ദേശിച്ചു.

ഐപിഎല്‍ 2025 ല്‍ ഓറഞ്ച് ക്യാപ്പ് നേടിയ സായ് സുദര്‍ശന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ കഴിയുമെന്ന് ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. 'എന്റെ അഭിപ്രായത്തില്‍, സായ് സുദര്‍ശന്‍ മൂന്നാം സ്ഥാനത്ത് കളിക്കണം. അദ്ദേഹം ഒരു ഇടംകൈയ്യന്‍ ആണ് മികച്ച ഫോമിലാണ്. മികച്ച ഒരു ഐപിഎല്‍ സീസണിന് ശേഷമാണ് അദ്ദേഹം ഇവിടെ എത്തിയത്,' ഹര്‍ഭജന്‍ പറഞ്ഞു.

ജൂണ്‍ 20 മുതല്‍ ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ച് ടെസ്റ്റുകള്‍ ആണ് ഉള്ളത്. ശുഭ്മാന്‍ ഗില്ലാണ് നായകന്‍. റിഷഭ് പന്ത് ഉപനായകനും. വിരാട് കോലിയും രോഹിത് ശര്‍മ്മയും ടെസ്റ്റില്‍ നിന്ന് വിരമിച്ച ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ പരമ്പരയാണിത്.

Story first published: Saturday, June 14, 2025, 11:32 [IST]
Other articles published on Jun 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+