Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvsENG: ഗില്ലിന് പരിക്ക്, പകരക്കാരനാര്? വിഹാരി ഓപ്പണര്‍ സ്ഥാനത്തേക്ക്, രാഹുല്‍ മധ്യനിരയില്‍

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിന് ആരംഭിക്കാനിരിക്കെ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പരമ്പരയിലുമെല്ലാം രോഹിത് ശര്‍മക്കൊപ്പം ഇന്ത്യയുടെ ഓപ്പണറായിരുന്ന ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതോടെ പകരക്കാരനെ കണ്ടെത്തേണ്ടതായുണ്ട്. കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ രോഹിതിനൊപ്പം ഓപ്പണറാവാന്‍ കെല്‍പ്പുള്ള താരങ്ങളാണ്.

എന്നാല്‍ ഇന്ത്യ മറ്റൊരു സര്‍പ്രൈസ് നീക്കത്തിന് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഓപ്പണറായി ഹനുമ വിഹാരിയെത്തുമെന്നാണ് സൂചന. മധ്യനിരയില്‍ കെ എല്‍ രാഹുലിനും ഇന്ത്യ അവസരം നല്‍കിയേക്കുമെന്നാണ് വിവരം. ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ മുതിര്‍ന്ന വൃത്തത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 'രാഹുലിന്റെ ന്യൂബോളിലെ പ്രകടനം സമീപകാലത്തായി അത്ര മികച്ചതല്ല. എന്നാല്‍ മധ്യനിരയിലേക്ക്ക് പരിഗണിക്കാവുന്ന മികച്ച താരമാണവന്‍. വിഹാരിക്ക് ന്യൂബോളില്‍ കളിച്ച് തിളങ്ങാനുള്ള കഴിവുണ്ട്'-ഇന്ത്യന്‍ ടീം വൃത്തത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തിയ താരമാണ് ഹനുമ വിഹാരി. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലായിരുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അദ്ദേഹത്തിന് ഇടം ലഭിച്ചില്ല. ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിച്ച് അനുഭവസമ്പത്തുള്ള താരമാണ് വിഹാരി. ടോപ് ഓഡറിലും മികവ് കാട്ടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വിക്കറ്റ് നഷ്ടപ്പെടാതെ ഏറെ നേരം പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്നതാണ് വിഹാരിയുടെ സവിശേഷത.

hanumavihari

ഇന്ത്യക്കായി 12 ടെസ്റ്റില്‍ നിന്ന് 32.84 ശരാശരിയില്‍ 624 റണ്‍സാണ് വിഹാരി നേടിയിട്ടുള്ളത്. ഇതില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയുമുണ്ട്. ഇന്ത്യക്കായി ഇതുവരെ ഓപ്പണറായിട്ടില്ലെങ്കിലും ഇംഗ്ലണ്ടില്‍ അദ്ദേഹത്തിന് അവസരം കൊടുക്കാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ട് പരമ്പര അഭിമാന പോരാട്ടമാണ്.

മധ്യനിരയിലേക്ക് ഒരു അധിക ബാറ്റ്‌സ്മാനെ പരിഗണിക്കുമ്പോള്‍ ആദ്യം നറുക്ക് വീഴുക കെ എല്‍ രാഹുലിനാണ്. 36 ടെസ്റ്റില്‍ നിന്ന് 34.59 ശരാശരിയില്‍ 2006 റണ്‍സ് രാഹുലിന്റെ പേരിലുണ്ട്. ഇതില്‍ അഞ്ച് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. എന്നാല്‍ ടോപ് ഓഡര്‍ താരമായ രാഹുലിനെ മധ്യനിരയില്‍ പരീക്ഷിക്കുന്നത് എത്രത്തോളം വിജയിക്കുമെന്നത് കണ്ടറിയണം. രാഹുല്‍ എത്തുന്നതോടെ രവീന്ദ്ര ജഡേജയ്ക്ക് പ്ലേയിങ് 11ലെ സ്ഥാനം നഷ്ടമാവാനാണ് സാധ്യത.

Story first published: Thursday, July 1, 2021, 16:31 [IST]
Other articles published on Jul 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+