Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG Test: ഇന്ത്യക്ക് വലിയ ആശ്വാസം, പൃഥ്വിയും സൂര്യകുമാറും ഇംഗ്ലണ്ടിലെത്തി

ലണ്ടന്‍: പരിക്കേറ്റ താരങ്ങള്‍ക്ക് പകരക്കാരായി ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയ പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും ഇംഗ്ലണ്ടിലെത്തി. മൂന്നാം തീയ്യതി വൈകുന്നേരമാണ് അവര്‍ ലണ്ടനിലെത്തിയത്. ക്വാറന്റെയ്‌നില്‍ പ്രവേശിച്ച താരങ്ങളെ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ ഇന്ത്യക്ക് ലഭ്യമാവും. ഈ മാസം 25നാണ് മൂന്നാം ടെസ്റ്റ് നടക്കുക. ശ്രീലങ്കന്‍ പര്യടനത്തിന്റെ ഭാഗമായിരുന്നു ഇരുവരും. ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇരുവരും ഇംഗ്ലണ്ടിലേക്കെത്താന്‍ വൈകുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ട് അവര്‍ ലണ്ടനില്‍ എത്തിയിരിക്കുകയാണ്.

ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ പൃഥ്വി ഷാ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 12 ദിവസത്തെ ക്വാറന്റെയ്‌ന് ശേഷമായിരിക്കും താരങ്ങള്‍ക്ക് പുറത്തിറങ്ങാനാവുക. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കൂടുതലായതിനാല്‍ത്തന്നെ കര്‍ശന നിരീക്ഷണത്തിലായിരിക്കും ഇരുവരുമുണ്ടാവുക. എന്തായാലും രണ്ട് താരങ്ങളും ഇംഗ്ലണ്ടിലേക്കെത്തിയത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്തിയാണ്.

prithvi-surya

നാല് ഇന്ത്യന്‍ താരങ്ങള്‍ക്കാണ് ഇംഗ്ലണ്ട് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് പരിക്കേറ്റത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് നേരത്തെ തന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നാലെ സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും ആവേഷ് ഖാനും പരിക്കിന്റെ പിടിയിലായി പുറത്തായി. ആദ്യ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് പരിക്കേറ്റത്. ഹെല്‍മറ്റില്‍ പന്തിടിച്ച് പരിക്കേറ്റ മായങ്കിന് ആദ്യ മത്സരം മാത്രമാണ് നഷ്ടമാവുകയെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

Also Read: IND vs ENG: 'തിളങ്ങാനായില്ലെങ്കില്‍ രോഹിത് ശര്‍മ ടീമിന് പുറത്താവും', കാരണം വിശദീകരിച്ച് സഞ്ജയ്

പൃഥ്വി ഷായും സൂര്യകുമാറും പകരക്കാരായി എത്തിയെങ്കിലും കളിക്കാന്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുലാവും ഓപ്പണറാവുക. താരം നിരാശപ്പെടുത്തിയാല്‍ പൃഥ്വി ഷാക്ക് മുന്നില്‍ അവസരമുണ്ട്. എന്നാല്‍ പരിക്ക് ഭേദമായി മായങ്ക് അഗര്‍വാളെത്തിയാല്‍ മായങ്കിന് മുഖ്യ പരിഗണന ലഭിച്ചേക്കും. നേരത്തെ തന്നെ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാഗമായിട്ടുണ്ടെങ്കിലും അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പൃഥ്വിയുടെ ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്.

പരിമിത ഓവര്‍ ക്രിക്കറ്റില്‍ സമീപകാലത്തായി മികച്ച ഫോമിലാണ് പൃഥ്വി. സൂര്യകുമാര്‍ യാദവിന്റെ സമീപകാല പരിമിത ഓവര്‍ പ്രകടനമാണ് ടെസ്റ്റ് ടീമിലേക്കും വിളിയെത്താന്‍ കാരണം. മധ്യനിരയില്‍ രഹാനെക്ക് പരിക്കേറ്റാല്‍ പരിഗണന ലഭിക്കാന്‍ സാധ്യതയുള്ള താരമാണ് സൂര്യകുമാര്‍. അഞ്ച് മത്സര പരമ്പരയായതിനാല്‍ കൂടുതല്‍ പരിക്കിന്റെ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് ഇന്ത്യ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.

Story first published: Friday, August 27, 2021, 12:24 [IST]
Other articles published on Aug 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+