Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഉമേഷ് യാദവ് പ്ലേയിങ് 11 ഇടം പിടിക്കില്ല, അവസരം സിറാജിന് തന്നെ- ഗംഭീര്‍

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ ആരംഭിക്കുകയാണ്. പിങ്ക് ബോളില്‍ രാത്രി പകലായി നടക്കുന്ന മത്സരത്തില്‍ പ്ലേയിങ് 11 തിരഞ്ഞെടുക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്. അവസരം തേടി പ്രതിഭാശാലികളുടെ നീണ്ട നിര തന്നെ ഇന്ത്യയുടെ ബെഞ്ചിലുണ്ട്. പ്രധാനമായും ബൗളിങ് നിരയില്‍ ആരെയൊക്കെ പരിഗണിക്കും എന്നതിലാണ് ആശയക്കുഴപ്പമുള്ളത്. പരിക്കേറ്റ് പുറത്തായിരുന്ന ഉമേഷ് യാദവും ഇപ്പോള്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ഇന്ത്യയുടെ പ്ലേയിങ് 11 ഉമേഷ് യാദവ് ഉണ്ടായിരിക്കില്ലെന്ന് വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. പരിക്കിന് ശേഷമാണ് ഉമേഷ് മടങ്ങിയെത്തിയിരിക്കുന്നത്. 'പ്ലേയിങ് 11 ഉമേഷ് യാദവിന് ഞാന്‍ സ്ഥാനം കാണുന്നില്ല. ഇന്ത്യ മൂന്ന് പേസര്‍മാരുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചാല്‍ ഇഷാന്ത്,ബുംറ ഒപ്പം സിറാജുമാവും.ഓസ്‌ട്രേലിയയില്‍ വളരെ മനോഹരമായാണ് സിറാജ് പന്തെറിഞ്ഞത്. രണ്ടാം ടെസ്റ്റിലും നന്നായി പന്തെറിഞ്ഞു. മികച്ച വേഗവും അവനുണ്ട്. എന്റെ അഭിപ്രായത്തില്‍ ഈ മൂന്ന് പേരുമാണ് പേസ് ബൗളര്‍മാരായി കളിക്കേണ്ടത്'-ഗംഭീര്‍ പറഞ്ഞു.

മൊട്ടേറയില്‍ നേരത്തെ കളിച്ച് പരിചയസമ്പത്തുള്ള പേസറാണ് ഉമേഷ് യാദവ്. കൂടാതെ പിങ്ക് ബോളില്‍ പന്ത് സ്വിങ് ചെയ്യിക്കാനും തുടര്‍ച്ചയായി വേഗം കുറയാതെ പന്തെറിയാനും ഉമേഷിന് മികവുണ്ട്. അതിനാല്‍ത്തന്നെ സിറാജിന് മുകളില്‍ ഉമേഷിന് തന്നെ ഇടം ലഭിക്കാനാണ് സാധ്യത കൂടുതല്‍. മുഹമ്മദ് ഷമി ഇല്ലാത്തതിനാല്‍ മൂന്ന് പേസര്‍മാരെ ഇന്ത്യ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഇഷാന്തിനും ബുംറയ്ക്കുമൊപ്പം ഉമേഷ് തന്നെ ഇറങ്ങിയേക്കും.

gautamgambhir

എന്നാല്‍ മൊട്ടേറയില്‍ ഇന്ത്യ മൂന്ന് പേസര്‍മാരുമായി ഇറങ്ങാന്‍ സാധ്യത കുറവാണ്. മൂന്ന് സ്പിന്നര്‍മാരെ തന്നെയാവും പരിഗണിക്കുക. മികച്ച ഫോമിലുള്ള ആര്‍ അശ്വിനും അക്ഷര്‍ പട്ടേലിനുമൊപ്പം മൂന്നാം സ്പിന്നറായി കുല്‍ദീപ് യാദവിനെ നിലനിര്‍ത്താന്‍ സാധ്യത കുറവാണ്. രണ്ടാം ടെസ്റ്റില്‍ കുല്‍ദീപിന് വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചിരുന്നില്ല.

അതിനാല്‍ പിങ്ക് ബോളില്‍ കുല്‍ദീപിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ എത്തിയേക്കുമെന്നും വിവരമുണ്ട്. മികച്ച ബൗളിങ് കരുത്തുള്ള ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ബാറ്റിങ് കരുത്ത് ഉയര്‍ത്താന്‍ ശ്രമിച്ചേക്കും. അതിനാല്‍ ഓള്‍റൗണ്ടര്‍ സുന്ദര്‍ കുല്‍ദീപിന് മുകളിലായി ടീമില്‍ സ്ഥാനം പിടിക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ സുന്ദറിന് പന്തുകൊണ്ട് കാര്യമായ പ്രകടനം കാട്ടാന്‍ ആദ്യ ടെസ്റ്റില്‍ സാധിച്ചിരുന്നില്ല.

'പിങ്ക് ബോള്‍ ടെസ്റ്റ് വ്യത്യസ്തമായ വെല്ലുവിളിയാണ്.കൂടാതെ പുതിയ സ്റ്റേഡിയവും പുതിയ വിക്കറ്റും. ഇംഗ്ലണ്ടിന്റെ അത്രയും പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്ക് പരിചയസമ്പത്തില്ല. ലൈറ്റിന് കീഴില്‍ പന്തിന് സ്വിങ് ലഭിച്ചാല്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കത് ഗുണം ചെയ്യും. അതിനാല്‍ ഇന്ത്യ കരുതി ഇറങ്ങണം'-ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, February 23, 2021, 15:20 [IST]
Other articles published on Feb 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+