Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'കുല്‍ദീപ് യാദവിന് ടീമില്‍ ഇടമില്ല'- ദൗര്‍ഭാഗ്യകരം, പ്രതികരണവുമായി ഗൗതം ഗംഭീര്‍

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിസ്റ്റിനെ തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അപ്രതീക്ഷിതമായ ചില നീക്കങ്ങളുണ്ടായി. അതില്‍ പ്രധാനമായിരുന്നു കുല്‍ദീപ് യാദവിന്റെ അഭാവം. ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപിനെ ഒഴിവാക്കി ഇന്ത്യ ഷഹബാദ് നദീമിനാണ് അവസരം നല്‍കിയത്. ഇപ്പോഴിതാ കുല്‍ദീപിന്റെ അഭാവത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

'സത്യസന്ധമായി പറഞ്ഞാല്‍ അവന്റെ കാര്യത്തില്‍ അല്‍പ്പം നിര്‍ഭാഗ്യമുണ്ട്. ഇംഗ്ലണ്ടിനെതിരേ കുല്‍ദീപിനെ പരിഗണിക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. കൈക്കുഴ സ്പിന്നര്‍ വളരെ കുറച്ച് മാത്രമെ ഉള്ളു. അവന്‍ ടീമിന്റെ ഭാഗമാണ് എന്നാല്‍ ഒരു ക്രിക്കറ്റും കളിക്കുന്നില്ല. കുല്‍ദീപ് ഒരു സമ്പാദ്യമായി മാറുമായിരുന്നു'-ഗംഭീര്‍ പറഞ്ഞു.

നിരവധി തവണ കൈക്കുഴ സ്പിന്നര്‍മാര്‍ മത്സരം മാറ്റി മറിച്ചിട്ടുണ്ട്. രണ്ട് ഓഫ് സ്പിന്നര്‍മാരുമായി കളിക്കുന്നത് ദൗര്‍ഭാഗ്യകരമായതും അത്ഭപതപ്പെടുത്തുന്നതുമായ കാര്യമാണ്. ബാറ്റിങ്ങില്‍ കൂടുതല്‍ ശക്തി ലഭിക്കുന്നതിന് വേണ്ടിയാവും ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. മറ്റൊരു സര്‍പ്രൈസ് അടുത്തിടെയൊന്നും കളിക്കാത്ത ഇഷാന്ത് ശര്‍മയെ പരിഗണിച്ചതാണെന്നും ഗംഭീര്‍ പറഞ്ഞു.

gautamgambhir-kuldeepyadav

ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള കുല്‍ദീപിന്റെ അവസാന സീസണിലെ ഫോം അത്ര മികച്ചതായിരുന്നില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ കുല്‍ദീപിന് അവസാന സീസണില്‍ പ്ലേയിങ് ഇലവനില്‍ വലിയ അവസരം ലഭിച്ചിരുന്നില്ല. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ കുല്‍ദീപ് ഉള്‍പ്പെട്ടിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല.

അതേ പോലെ പരിക്കിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഇഷാന്ത് ശര്‍മ ടീമിലേക്ക് മടങ്ങിയെത്തിയത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച മുഹമ്മദ് സിറാജ് മികച്ച ഫോമിലായിട്ടും ഇംഗ്ലണ്ടിനെതിരേ പരിചയസമ്പന്നായ ഇഷാന്തിനെ ഇന്ത്യ പരിഗണിക്കുകയായിരുന്നു. അശ്വിന്‍,വാഷിങ്ടണ്‍ സുന്ദര്‍,ഷഹബാദ് നദീം,ഇഷാന്ത്,ബൂംറ എന്നീ ബൗളര്‍മാരെയാണ് ഇന്ത്യ പരിഗണിച്ചത്.

ചെന്നൈയില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് മികച്ച നിലയിലാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ടുള്ളത്. അര്‍ധ സെഞ്ച്വറി നേടിയ ഡോം സിബ്ലിക്കൊപ്പം (53*) ക്യാപ്റ്റന്‍ ജോ റൂട്ടാണ് (45*) ക്രീസില്‍. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് വലിയ പിന്തുണ പിച്ചില്‍ ലഭിക്കുന്നില്ല. റോറി ബേണ്‍സ് (33),ഡാന്‍ ലൗറന്‍സ് (0) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

Story first published: Friday, February 5, 2021, 16:23 [IST]
Other articles published on Feb 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+