For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സിറാജിനെ സ്ലെഡ്ജ് ചെയ്ത് സ്‌റ്റോക്‌സ്, ഇടപെട്ട് കോലി, വാക്കുതര്‍ക്കം

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ വാക്കേറ്റത്തിലേര്‍പ്പെട്ട് ബെന്‍ സ്റ്റോക്‌സും വിരാട് കോലിയും. 13ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. മുഹമ്മദ് സിറാജ് എറിഞ്ഞ ഓവറില്‍ സ്‌ട്രൈക്കില്‍ സ്‌റ്റോക്‌സായിരുന്നു. ബൗണ്‍സര്‍ എറിഞ്ഞ സിറോജിനോട് സ്‌റ്റോക്‌സ് പരിഹാസത്തോടെ സംസാരിച്ചതാണ് പ്രശ്‌നത്തിന് കാരണം. പിന്നാലെ സ്റ്റോക്‌സിന്റെ അടുത്തെത്തി കോലി സംസാരിച്ചതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി മാറി. ഒടുവില്‍ അംപയര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

ആദ്യ മൂന്ന് ടെസ്റ്റിലും ഇല്ലാതിരുന്ന തരത്തില്‍ ആക്രമണോത്സുകതയാണ് അവസാന ടെസ്റ്റില്‍ താരങ്ങള്‍ പ്രകടിപ്പിക്കുന്നത്. ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രോളിയെ അക്ഷര്‍ പട്ടേല്‍ പുറത്താക്കിയത് റിഷഭ് പന്തിന്റെ സ്ലെഡ്ജിങ്ങിന് പിന്നാലെയാണ്. വിക്കറ്റിന് പിന്നില്‍ നിന്ന് ക്രോളിയെ റിഷഭ് പ്രകോപിപ്പിച്ചതിന് പിന്നാലെയാണ് കടന്നാക്രമിച്ച് അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

virat-ben

മത്സരത്തില്‍ ബെന്‍ സ്റ്റോക്‌സിനെ നിരന്തരം പ്രകോപിക്കാന്‍ സിറാജ് ശ്രമിച്ചിരുന്നു. തുടര്‍ച്ചയായി ഓഫ് സൈഡിന് പുറത്ത് പന്തെറിഞ്ഞ സിറാജ് പിന്നീട് സ്റ്റോക്‌സിനെ നോക്കി പ്രലോഭിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ സിറാജിന്റെ പന്ത് പുള്‍ ഷോട്ടിലൂടെ സ്‌റ്റോക്‌സ് ബൗണ്ടറി നേടുകയും ചെയ്തിരുന്നു. സ്‌റ്റോക്‌സിനെ പ്രലോഭിപ്പിച്ച് പുറത്താക്കാനുള്ള ശ്രമമായിരുന്നു സിറാജ് നടത്തിയത്. ഇതില്‍ കോലി ഇടപെട്ടതോടെയാണ് സ്‌റ്റോക്‌സും കോലിയും തമ്മില്‍ വാക്കേറ്റമുണ്ടായതും അംപയര്‍ ഇടപെടുകയും ചെയ്തത്.

നാലാം ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തുടരുകയാണ്. രണ്ടാം സെക്ഷന്‍ പുരോഗമിക്കവെ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സെന്ന നിലയിലാണ്. സാക്ക് ക്രോളി (9), ഡോം സിബ്ലി (2), ജോണി ബെയര്‍സ്‌റ്റോ (28), ജോ റൂട്ട് (5) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ബെന്‍ സ്‌റ്റോക്‌സ് (28), ഒലി പോപ്പ് (0) എന്നിവരാണ് ക്രീസില്‍.

ഇന്ത്യക്കുവേണ്ടി മുഹമ്മദ് സിറാജും അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു. വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായാണ് സിറാജിന് നാലാം ടെസ്റ്റില്‍ അവസരം ലഭിച്ചത്. ബുംറയുടെ അഭാവം നികത്തുന്ന പ്രകടനം കാഴ്ചവെക്കാനും സിറാജിനായി. അവസാന മൂന്ന് ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയാണ് അക്ഷര്‍ നാലാം മത്സരത്തിലിറങ്ങിയത്. ഈ മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടാനായാല്‍ ചരിത്ര നേട്ടമാണ് അക്ഷറിനെ കാത്തിരിക്കുന്നത്.

Story first published: Thursday, March 4, 2021, 13:55 [IST]
Other articles published on Mar 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+