Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ക്യാപ്റ്റന്‍ കോലിയ്ക്ക് തുടര്‍ച്ചയായ നാലാം ടെസ്റ്റ് തോല്‍വി, മാറ്റത്തിനുള്ള സമയമോ?

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഞെട്ടിച്ച് ചെന്നൈയില്‍ ഇംഗ്ലണ്ട് വിജയം പിടിച്ചതോടെ ആരാധകര്‍ കട്ട കലിപ്പിലാണ്. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ ചെന്ന് മുട്ടുകുത്തിച്ചെത്തിയ ഇന്ത്യന്‍ നിരയ്ക്ക് സ്വന്തം നാട്ടില്‍ ഇത്തരത്തില്‍ നാണംകെടേണ്ടി വന്നതിനെതിരേ വലിയ വിമര്‍ശനമാണുയരുന്നത്. സൂപ്പര്‍ താരങ്ങളെല്ലാം ടീമിലുണ്ടായിട്ടും അവസരത്തിനൊത്ത് ഉയരാന്‍ ആര്‍ക്കും സാധിച്ചില്ല.

കോലിക്ക് നാട്ടില്‍ പരമ്പര നേടിയേ തീരു | Oneindia Malayalam

ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെ സമ്മര്‍ദ്ദം ഉയര്‍ത്തുന്ന തോല്‍വി കൂടിയാണിത്. തുടര്‍ച്ചയായ നാലാം ടെസ്റ്റിലാണ് ക്യാപ്റ്റനെന്ന നിലയില്‍ കോലി പരാജയം നേരിടുന്നത്. അജിന്‍ക്യ രഹാനെ ഓസ്‌ട്രേലിയയില്‍ ഇന്ത്യ കിരീടം ചൂടിച്ചതിനാല്‍ത്തന്നെ കോലിയെന്ന ക്യാപ്റ്റന് നാട്ടില്‍ പരമ്പര നേടേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറിയിരിക്കുകയാണ്.

1

നാട്ടിലെ മിന്നും ജയങ്ങള്‍ക്ക് ശേഷം ന്യൂസീലന്‍ഡ് പര്യടനം നടത്തുമ്പോഴാണ് ഇന്ത്യക്ക് ആദ്യത്തെ പ്രഹരം ഏല്‍ക്കുന്നത്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇറങ്ങിയ ഇന്ത്യയെ രണ്ട് മത്സരങ്ങളിലും കിവീസ് നാണം കെടുത്തി. ആദ്യ മത്സരത്തില്‍ 10 വിക്കറ്റിനാണ് ന്യൂസീലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചത്. രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനും ഇന്ത്യ തലകുനിച്ചു.

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിലും കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങിയത്. രണ്ടാം ഇന്നിങ്‌സില്‍ 36 റണ്‍സിന് ഓള്‍ഔട്ടായത് ഉള്‍പ്പെടെ എട്ട് വിക്കറ്റിനാണ് കംഗാരുക്കള്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. ഈ മത്സരത്തിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീടുള്ള മൂന്ന് മത്സരത്തില്‍ ഒരു സമനിലയും രണ്ട് ജയവും നേടി ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. രഹാനെയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍.

2

ഇംഗ്ലണ്ട് പരമ്പരയില്‍ കോലി വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയതോടെ 227 റണ്‍സിന് ചെന്നൈയില്‍ തോറ്റു. സന്ദര്‍ശക ടീം നായകന്‍ ജോ റൂട്ട് ഇരട്ട സെഞ്ച്വറിയോടെ തിളങ്ങിയപ്പോഴും മറുപടി പറയാന്‍ ഇന്ത്യന്‍ നിരയില്‍ ആളില്ലാതെ പോയി. രോഹിത് ശര്‍മ,അജിന്‍ക്യ രഹാനെ എന്നിവരാണ് ഏറ്റവും നിരാശപ്പെടുത്തിയത്.

ബാറ്റ്‌സ്മാനെന്ന നിലയിലും കോലിക്ക് സമ്മര്‍ദ്ദമേറുന്നത്. 2019 നവംബറിന് ശേഷം മൂന്നക്കം കാണാന്‍ കോലിക്ക് സാധിച്ചിട്ടില്ല. ഒരു സമയത്ത് തുടര്‍ച്ചയായ സെഞ്ച്വറികളുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്ന കോലിക്ക് ഇപ്പോള്‍ പഴയ മികവില്ല. ഇംഗ്ലണ്ടിനെതിരേ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും സെഞ്ച്വറിയാക്കി അത് മാറ്റാനായില്ല.

3

കോലിക്ക് പകരം അജിന്‍ക്യ രഹാനെ ക്യാപ്റ്റനായി എത്തിയാല്‍ താരങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാനാവുമെന്നാണ് പല ആരാധകരുടെയും വിലയിരുത്തല്‍. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ രഹാനെയുടെ ടീമിലെ സ്ഥാനത്തിനെതിരേ ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ കോലി മറ്റൊരു താരത്തിന് കീഴില്‍ ഇനി കളിക്കാന്‍ തയ്യാറാവുമോയെന്നതും സംശയമുയര്‍ത്തുന്നു. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ കോലി തന്നെ ഇന്ത്യയുടെ ക്യാപ്റ്റനായി തുടരുമെന്ന് നിസംശയം പറയാം.

Story first published: Wednesday, February 10, 2021, 10:16 [IST]
Other articles published on Feb 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+