Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഒരു സംശയവും വേണ്ട, ഇന്ത്യ പരമ്പര നേടും- പ്രവചനവുമായി റമീസ് രാജ

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് നാല് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ ആരംഭിക്കുകയാണ്. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. എന്നാല്‍ ഇംഗ്ലണ്ട് ശക്തരായ എതിരാളികളാണ്. ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയെത്തുമ്പോള്‍ ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്താണ് ഇംഗ്ലണ്ടിന്റെ വരവ്. ഇപ്പോഴിതാ പരമ്പര ആര് സ്വന്തമാക്കുമെന്ന കാര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ റമീസ് രാജ.

'എനിക്ക് ഒരു സംശയവുമില്ല. ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തും. രണ്ടോ മൂന്നോ മത്സരങ്ങള്‍ ഇന്ത്യ വിജയിച്ചേക്കും. ശ്രീലങ്കയില്‍ സ്പിന്നിനെതിരേ മികച്ച പരിശീലനം നടത്താന്‍ ഇംഗ്ലണ്ടിന് സാധിച്ചു'-റമീസ് രാജ പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സര പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ചവെച്ചത്. നായകന്‍ ജോ റൂട്ട് 426 റണ്‍സുമായി ശ്രദ്ധേയ പ്രകടനമാണ് നടത്തിയത്.

ഇതിനോടകം നിരവധി മുന്‍ താരങ്ങള്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടുമെന്ന് പ്രവചിട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. കാരണം മികച്ച താരങ്ങള്‍ ഇംഗ്ലണ്ട് നിരയിലുണ്ട്. ബെന്‍ സ്റ്റോക്‌സ്,ജോസ് ബട്‌ലര്‍ എന്നിവര്‍ക്കൊപ്പം സൂപ്പര്‍ പേസര്‍മാരായി ജെയിംസ് ആന്‍ഡേഴ്‌സന്‍,സ്റ്റുവര്‍ട്ട് ബ്രോഡ്,ജോഫ്രാ ആര്‍ച്ചര്‍ എന്നിവരും ഇംഗ്ലണ്ട് നിരയിലുണ്ട്. എന്നാല്‍ പരിചയസമ്പന്നനായ സ്പിന്നറായി മോയിന്‍ അലി മാത്രമാണ് ഇംഗ്ലണ്ട് നിരയിലുള്ളത്.

ramizraja-india

ചെന്നൈയിലെ പിച്ച് സ്പിന്നിന് അനുകൂലമായതിനാല്‍ത്തന്നെ ഇന്ത്യയുടെ ആര്‍ അശ്വിനാവും ഇംഗ്ലണ്ടിന് കൂടുതല്‍ ഭീഷണി ഉയര്‍ത്തുക. മൂന്ന് സ്പിന്നര്‍മാരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി ഇന്ത്യ ഇറങ്ങാനാവും സാധ്യത കൂടുതല്‍. അങ്ങനെയാണെങ്കില്‍ കുല്‍ദീപ് യാദവും അക്‌സര്‍ പട്ടേലും സ്പിന്നുകൊണ്ട് ഇംഗ്ലണ്ടിനെ വിറപ്പിക്കാനായി ഉണ്ടാവും.

ഇംഗ്ലണ്ടിനെതിരേ മികച്ച ബാറ്റിങ് റെക്കോഡുള്ള വിരാട് കോലിയുടെയും ചേതേശ്വര്‍ പുജാരയുടെയും സാന്നിധ്യം ഇന്ത്യക്ക് കരുത്താവും. ഇരുവരും അഞ്ച് സെഞ്ച്വറികള്‍ വീതം ഇംഗ്ലണ്ടിനെതിരേ നേടിയിട്ടുണ്ട്. ഇന്ത്യന്‍ മൈതാനത്ത് മികച്ച റെക്കോഡുള്ള താരങ്ങള്‍ നിരവധിയായതിനാല്‍ പ്ലേയിങ് ഇലവനില്‍ ആരൊയൊക്കെ ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ വലിയ ആശയക്കുഴപ്പം ഇന്ത്യന്‍ മാനേജ്‌മെന്റിനുണ്ട്.

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ പരമ്പര വന്‍ മാര്‍ജിനില്‍ നേടേണ്ടത് ഇന്ത്യക്കും ഇംഗ്ലണ്ടിനും ഒരു പോലെ അത്യാവശ്യമാണ്. പരമ്പര സമനിലയിലായാല്‍ ന്യൂസീലന്‍ഡിന് എതിരാളികളായി ഫൈനലില്‍ ഓസ്‌ട്രേലിയ എത്തും. ഇന്ത്യയില്‍ 2016ലാണ് അവസാനമായി ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കളിച്ചത്. അന്ന് 4-0നാണ് ഇന്ത്യ ജയിച്ചത്.

Story first published: Thursday, February 4, 2021, 11:52 [IST]
Other articles published on Feb 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+