For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'നേരത്തെ മുന്നറിയിപ്പ് നല്‍കിയതല്ലേ'- ഇന്ത്യയുടെ തോല്‍വിയോട് പ്രതികരിച്ച് പീറ്റേഴ്‌സന്‍

ചെന്നൈ: ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തില്‍ തട്ടകത്തിലിറങ്ങിയ ഇന്ത്യയെ ഞെട്ടിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്. 227 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ നാണം കെടുത്തിയത്. ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സന്‍. പരമ്പരയ്ക്ക് മുമ്പ് തന്നെ ഇംഗ്ലണ്ടിന്റെ കരുത്തിനെ പീറ്റേഴ്‌സന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിപ്പോള്‍ സത്യമായിരിക്കുകയാണ്. ഇതിനെ അടിസ്ഥാനത്തിലാണ് പീറ്റേഴ്‌സന്‍ ട്വീറ്റ് ചെയ്തത്.

ഞാന്‍ അന്ന് പറഞ്ഞത് ഓര്‍മയുണ്ടോയെന്നും ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ പോയി തോല്‍പ്പിച്ചതിന്റെ അമിത ആത്മവിശ്വാസം അന്ന് പറഞ്ഞതല്ലേയെന്നുമാണ് പീറ്റേഴ്‌സന്‍ ട്വിറ്ററിലൂടെ ചോദിച്ചത്. നേരത്തെ ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യയെ അഭിനന്ദിച്ച പീറ്റേഴ്‌സന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നേടിയത് ചരിത്ര ജയമാണ്. അത് ആഘോഷിച്ചോളു.എങ്കിലും യഥാര്‍ത്ഥ പരീക്ഷണം ഇംഗ്ലണ്ടിനെതിരായ പരമ്പരയാണ്. സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനെ കീഴടക്കേണ്ടതുള്ളതിനാല്‍ അമിതാഘോഷം വേണ്ടെന്നും തയ്യാറായി ഇരുന്നോളാനുമാണ് ഹിന്ദിയില്‍ പീറ്റേഴ്‌സന്‍ ട്വീറ്റ് ചെയ്തത്.

kevinpietersen

എന്തായാലും പീറ്റേഴ്‌സനിന്റെ വാക്കുകള്‍ അച്ചട്ടാകുന്നതാണ് ചെന്നൈയില്‍ കണ്ടത്. ചെന്നൈയില്‍ ഇംഗ്ലണ്ട് ഇന്ത്യയെ നിഷ്പ്രഭമാക്കിക്കളഞ്ഞു. സ്പിന്‍ പിച്ചെന്ന് വിശേഷമുള്ള ചെന്നൈയില്‍ ആദ്യ ദിനം പന്തിന് പ്രതീക്ഷിച്ച ടേണ്‍ ലഭിക്കാതെ വന്നതോടെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടത് അത് നന്നായി മുതലാക്കി. ജോ റൂട്ട് (218) ഇരട്ട സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഡോം സിബ്ലി (87),ബെന്‍ സ്‌റ്റോക്‌സ് (82) എന്നിവരും തിളങ്ങി.

മറുപടിക്കിറങ്ങിയ ഇന്ത്യന്‍ നിരയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ആരുമില്ലാതെയായിപ്പോയി. രോഹിത് ശര്‍മ,അജിന്‍ക്യ രഹാനെ എന്നിവരാണ് കൂടുതലും നിരാശപ്പെടുത്തിയത്. രോഹിത് രണ്ട് ഇന്നിങ്‌സില്‍ നിന്ന് 18 റണ്‍സും രഹാനെ 1 റണ്‍സുമാണ് നേടിയത്. ചേതേശ്വര്‍ പുജാര,റിഷഭ് പന്ത്,വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ വിരാട് കോലിക്കും ശുബ്മാന്‍ ഗില്ലിനും മാത്രമാണ് തിളങ്ങാനായത്.

നാല് മത്സര പരമ്പരയിലെ ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കാന്‍ പരമ്പര ജയം ഇന്ത്യക്കും ഇംഗ്ലണ്ടിനും ഒരുപോലെ അനിവാര്യമാണ്. ഇനിയുള്ള മത്സരങ്ങളില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ. ക്യാപ്റ്റനെന്ന നിലയില്‍ അവസാന നാല് ടെസ്റ്റും തോറ്റതിനാല്‍ കോലിക്ക് തിരിച്ചുവരവ് അഭിമാന പ്രശ്‌നമാണ്.

Story first published: Wednesday, February 10, 2021, 11:18 [IST]
Other articles published on Feb 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+