വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പേസര്‍മാര്‍ സ്റ്റെപ് ബാക്ക്, ന്യൂബോളില്‍ ഇന്ത്യയുടെ സ്പിന്‍ വിസ്മയം, കണക്കുകളിതാ

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരം പുരോഗമിക്കുകയാണ്. പരമ്പരയില്‍ 2-1ന് മുന്നില്‍ നില്‍ക്കുന്ന ആതിഥേയരായ ഇന്ത്യ നാലാം ടെസ്റ്റിലും മികച്ച ബൗളിങ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. സാധാരണയായി ഇന്ത്യ ന്യൂബോളില്‍ കൂടുതല്‍ പരിഗണിക്കുന്നത് പേസ് ബൗളര്‍മാരെയാണ്. എന്നാല്‍ ഈ പരമ്പരയില്‍ ന്യൂബോളില്‍ ഇന്ത്യക്കായി തിളങ്ങിയത് സ്പിന്നര്‍മാരാണ്.

ആദ്യ 10 ഓവറിനുള്ളില്‍ത്തന്നെ വിരാട് കോലി സ്പിന്നര്‍മാര്‍ക്ക് അവസരം നല്‍കുന്നു. അതോടെ ന്യൂബോളില്‍ സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനുള്ള അവസരം ലഭിക്കുന്നു. ഈ പരമ്പരയില്‍ ഇന്ത്യക്കായി കൂടുതല്‍ തവണയും ആദ്യ വിക്കറ്റ് വീഴ്ത്തിയത് സ്പിന്‍ ബൗളര്‍മാരാണ്. ആര്‍ അശ്വിനും അക്ഷര്‍ പട്ടേലുമാണ് പ്രധാനമായും ഇംഗ്ലണ്ടിന് ആദ്യ പ്രഹരം നല്‍കിയത്.

axarpateltest

ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും ഇന്ത്യക്കായി ആദ്യ വിക്കറ്റ് നേടിയത് അശ്വിനാണ്. ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരെ അശ്വിന്‍ വട്ടം കറക്കിയെങ്കിലും ആദ്യ ടെസ്റ്റില്‍ 227 റണ്‍സിന്റെ ജയം ഇംഗ്ലണ്ടിനായിരുന്നു. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് പിഴുതത് ഇഷാന്ത് ശര്‍മയായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ അക്ഷര്‍ പട്ടേലാണ് ഇന്ത്യക്കായി ആദ്യ വിക്കറ്റ് വീഴ്ത്തിയത്.

മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് ഇഷാന്ത് ശര്‍മ വീഴ്ത്തിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ അക്ഷര്‍ പട്ടേലാണ് ഇംഗ്ലണ്ടിന് ആദ്യ പ്രഹരം നല്‍കിയത്. പിങ്ക് ബോളില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ അക്ഷറിനായി. ഇപ്പോഴിതാ നാലാം ടെസ്റ്റിലും ഇന്ത്യയുടെ വിക്കറ്റ് വേട്ട തുടങ്ങിയിരിക്കുന്നത് അക്ഷറാണ്. എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ അക്ഷറിന് വിക്കറ്റ് നേടാനായി. ആദ്യ രണ്ട് ഓവറില്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി അക്ഷര്‍ ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.

അവസാന മൂന്ന് ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ അക്ഷര്‍ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് കരിയറിനോട് ചേര്‍ത്തത് 20 ടെസ്റ്റ് വിക്കറ്റുകളാണ്. നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് വീഴ്ത്താനായാല്‍ തുടര്‍ച്ചയായി കൂടുതല്‍ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടുന്നവരുടെ റെക്കോഡില്‍ തലപ്പത്തെത്താന്‍ അക്ഷറിന് സാധിക്കും.

നാലാം ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ബെന്‍ സ്‌റ്റോക്‌സും ജോണി ബെയര്‍സ്‌റ്റോയുമാണ് ക്രീസില്‍. സാക്ക് ക്രോളി (9),ഡോം സിബ്ലി (2),ജോ റൂട്ട് (5) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

Story first published: Thursday, March 4, 2021, 11:29 [IST]
Other articles published on Mar 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X