For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG ODI: ഇനി ഏകദിന പൂരം, ആദ്യ മത്സരം നാളെ, ഇംഗ്ലണ്ടിന് അഭിമാന പോരാട്ടം, സാധ്യതാ ഇലവന്‍

പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് വേദിയാവുന്നത് പൂനെയാണ്. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കാണികളെ പ്രവേശിപ്പിക്കാതെയാവും ടൂര്‍ണമെന്റ് നടത്തുക. ടെസ്റ്റ് പരമ്പരയും ടി20 പരമ്പരയും നേടിയ ഇന്ത്യ ഏകദിനത്തിലും കിരീടം നേടാമെന്ന പ്രതീക്ഷയിലിറങ്ങുമ്പോള്‍ ആശ്വാസ കിരീടം തേടിയാവും ഇംഗ്ലണ്ട് ഇറങ്ങുക. ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30 മുതലാണ് മത്സരം ആരംഭിക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ മത്സരം തത്സമയം കാണാം.

കരുത്തോടെ ഇന്ത്യ

കരുത്തോടെ ഇന്ത്യ

ഏകദിനത്തില്‍ കരുത്തരയാണ് ഇന്ത്യ. മികച്ച താരനിരതന്നെ ഇന്ത്യന്‍ ടീമിലുണ്ട്. മോശം ഫോമിലുള്ള കെ എല്‍ രാഹുലിനെ പുറത്തിരുത്തി ഏകദിനത്തില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ശിഖാര്‍ ധവാന്‍ തന്നെ ഓപ്പണറായേക്കും. ഇരുവരും തമ്മില്‍ ഏകദിനത്തില്‍ മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണുള്ളത്. ആരെ ഉള്‍പ്പെടുത്തും ആരെ ഒഴിവാക്കും എന്നത് ടീം മാനേജ്‌മെന്റിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്.

കരുത്തോടെ ഇന്ത്യ

ടി20 പരമ്പരയില്‍ തിളങ്ങിയ സൂര്യകുമാര്‍ യാദവിനെയും ടീമിലേക്ക് പരിഗണിച്ചിട്ടുണ്ടെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല. റിഷഭ് പന്ത് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിയതോടെ രാഹുലിന് പുറത്തിരിക്കേണ്ടി വരും. നാലാം നമ്പറില്‍ രാഹുലിനെക്കാളും ഇന്ത്യ വിശ്വാസം കല്‍പ്പിക്കുന്നത് ശ്രേയസ് അയ്യരിലാണ്. രവീന്ദ്ര ജഡേജയുടെ അഭാവം നികത്താന്‍ ക്രുണാല്‍ പാണ്ഡ്യക്ക് അവസരം നല്‍കിയേക്കും. എന്നാല്‍ ആദ്യമായി ഏകദിന ടീമിലേക്ക് വിളിയെത്തിയ പ്രസിദ്ധ് കൃഷ്ണയ്ക്ക് കാത്തിരിക്കേണ്ടി വരും.

സന്ദര്‍ശകര്‍ക്ക് അഭിമാന പോരാട്ടം

സന്ദര്‍ശകര്‍ക്ക് അഭിമാന പോരാട്ടം

ടെസ്്റ്റും ടി20യും നഷ്ടപ്പെട്ട സന്ദര്‍ശകരായ ഇംഗ്ലണ്ടിന് ഏകദിന പരമ്പര അഭിമാന പോരാട്ടമാണ്. എന്തുവിലകൊടുത്തും ഏകദിന പരമ്പര നേടാനാവും നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കള്‍ ശ്രമിക്കുക. മികച്ച താരനിര ഇംഗ്ലണ്ടിനൊപ്പമുണ്ടെങ്കിലും സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ കളിക്കാത്തത് ടീമിന് തിരിച്ചടിയായേക്കും. പരിക്കാണ് ആര്‍ച്ചറിന് പരമ്പര നഷ്ടപ്പെടാന്‍ കാരണം. ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടിനും ഏകദിന ടീമില്‍ ഇടമില്ല. ഓയിന്‍ മോര്‍ഗന്‍,ജോണി ബെയര്‍‌സ്റ്റോ,ബെന്‍ സ്‌റ്റോക്‌സ്,ജോസ് ബട്‌ലര്‍,മോയിന്‍ അലി,ജേസന്‍ റോയി എന്നിവരെല്ലാം ടീമിലുണ്ട്. മാര്‍ക്ക് വുഡ്,ആദില്‍ റഷീദ്,സാം കറാന്‍,ടോം കറാന്‍ തുടങ്ങിയവര്‍ ബൗളിങ് നിരയിലുമുണ്ട്.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ശര്‍ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹാല്‍, ടി നടരാജന്‍.

ഇംഗ്ലണ്ട്: ജോസ് ബട്‌ലര്‍, ലിയാം ലിവിങ്‌സ്റ്റന്‍, ജേസന്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ഓയിന്‍ മോര്‍ഗന്‍, മോയിന്‍ അലി, സാം കറാന്‍, ടോം കറാന്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്‌

Story first published: Monday, March 22, 2021, 12:51 [IST]
Other articles published on Mar 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+