
മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ് തലപ്പത്ത്. ഇംഗ്ലണ്ടിനെതിരേ 48 ഏകദിനങ്ങളിലാണ് ധോണി കളിച്ചത്. നേടിയത് 1546 റണ്‍സും. പല തവണയും ഇന്ത്യയെ ഒറ്റക്ക് ചുമലിലേറ്റിയ ധോണിക്ക് ത്രീ ലയണ്‍സിനെതിരേ 46.84 എന്ന മികച്ച ബാറ്റിങ് ശരാശരിയാണുള്ളത്. ഒരു സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും ധോണി ഇംഗ്ലണ്ടിനെതിരേ നേടിയിട്ടുണ്ട്. 2013ല്‍ ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഐസിസി ചാമ്പ്യന്‍സ് ട്രോഫി നേടിയത്.

രണ്ടാം സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങാണ്. 1523 റണ്‍സാണ് യുവി ത്രീ ലയണ്‍സിനെതിരേ നേടിയിട്ടുള്ളത്. 37 ഏകദിനങ്ങളില്‍ നിന്ന് 50.76 എന്ന മികച്ച ശരാശരിയും യുവരാജിനുണ്ട്. നാല് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഇംഗ്ലണ്ടിനെതിരേ യുവി നേടിയിട്ടുണ്ട്. രോഗബാധയെത്തുടര്‍ന്ന് ടീമിന് പുറത്തായ യുവരാജ് മടങ്ങിവരവില്‍ ഇംഗ്ലണ്ടിനെതിരേ 150 റണ്‍സ് നേടിയിരുന്നു.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. 37 മത്സരത്തില്‍ നിന്ന് 1455 റണ്‍സാണ് സച്ചിന്‍ നേടിയിട്ടുള്ളത്. രണ്ട് സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 2011ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ തന്റെ അവസാന ഏകദിന ഇന്നിങ്‌സില്‍ 115 പന്തില്‍ 120 റണ്‍സാണ് സച്ചിന്‍ നേടിയത്.

സുരേഷ് റെയ്‌നയാണ് നാലാം സ്ഥാനത്ത്. 37 മത്സരത്തില്‍ നിന്ന് 1207 റണ്‍സാണ് അദ്ദേഹം നേടിയത്. മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്തനായിരുന്ന റെയ്‌നക്ക് 41.63 ശരാശരിയും 92.06 സ്‌ട്രൈക്കറേറ്റും ഇംഗ്ലണ്ടിനെതിരേ ഉണ്ടായിരുന്നു. 2014ല്‍ 75 പന്തില്‍ ഇംഗ്ലണ്ടിനെതിരേ റെയ്‌ന സെഞ്ച്വറി നേടിയിരുന്നു. ഈ കളിയില്‍ ഇന്ത്യ 133 റണ്‍സിന് ജയിക്കുകയും റെയ്‌ന മാന്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു.

നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് അഞ്ചാം സ്ഥാനത്ത്. 45.30 ശരാശരിയില്‍ 1178 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടും. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ച കോലി മിന്നും ഫോമിലാണ്. അതിനാല്‍ത്തന്നെ ഏകദിനത്തിലും കോലിക്ക് പ്രതീക്ഷകളേറെയാണ്.


Click it and Unblock the Notifications