വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'നാക്കിന് ലൈസന്‍സില്ല', കോലിയെ പരിഹസിച്ച സെവാഗ് വെട്ടില്‍, പുറത്താക്കണമെന്ന് ഫാന്‍സ്

സെവാഗിന്റെ മോശം പദപ്രയോഗത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ അതിവേഗം വൈറലായി.

1

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യ -ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനം വളരെ ആവേശകരമായിരുന്നു. ഇന്ത്യയുടെ 416 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 284 റണ്‍സിന് ഓള്‍ഔട്ടായി. 132 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ഇന്ത്യ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന മികച്ച നിലയിലാണ്. ഏഴ് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യക്ക് 257 റണ്‍സിന്റെ ലീഡാണുള്ളത്.

മൂന്നാം ദിനം ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസവുമായ വിരാട് കോലിയും ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്റ്റോയും തമ്മിലുള്ള വാക് പോരാട്ടമാണ് കൂടുതല്‍ ആവേശം നല്‍കിയത്. കോലി ബെയര്‍സ്റ്റോയെ സ്ലെഡ്ജ് ചെയ്യുകയും ഇതിന് സെഞ്ച്വറിയിലൂടെ ബെയര്‍സ്റ്റോ മറുപടി നല്‍കിയതുമെല്ലാം വലിയ ആവേശം നല്‍കുന്ന കാര്യമായിരുന്നു.

'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ

1

മത്സരത്തില്‍ തന്റെ ആക്രമണോത്സകതയോടെ കളം നിറഞ്ഞ കോലി എതിരാളികളെ നിരന്തരം പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ മത്സരത്തിനിടെ ഹിന്ദി കമന്റേറ്ററായ വീരേന്ദര്‍ സെവാഗ് വിരാട് കോലിയെ പരിഹസിക്കാനുപയോഗിച്ച വാക്ക് ഇപ്പോള്‍ വലിയ വിവാദമായിരിക്കുകയാണ്. വലിയ വിമര്‍ശനമാണ് സെവാഗിനെതിരേ ഉയരുന്നത്. കോലിയെപ്പോലൊരു ഇതിഹാസത്തെ ഇത്തരത്തില്‍ അപമാനിച്ച സെവാഗിനെ കമന്റേറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് ആരാധകര്‍ ആവിശ്യപ്പെടുന്നത്.

15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

2

ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ വിക്കറ്റ് വീണപ്പോള്‍ കോലി നൃത്തം ചെയ്താണ് ആഘോഷിച്ചത്. ഇതുകണ്ട് സെവാഗ് പറഞ്ഞത് അല്‍പ്പവസ്ത്രധാരികളായ സ്ത്രീകള്‍ ഡാന്‍സ് ചെയ്യുന്നതുപോലെയുണ്ടെന്നാണ്. സോണി സിക്സിനായി ഹിന്ദി കമന്റേറ്ററായി സെവാഗുണ്ട്. മുഹമ്മദ് കൈഫും സെവാഗും ചേര്‍ന്ന് കമന്ററി പറയവെയാണ് സെവാഗിന്റെ വിവാദ പരാമര്‍ശനം.

സെവാഗിന്റെ മോശം പദപ്രയോഗത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ അതിവേഗം വൈറലായി. വിരാട് കോലിയെപ്പോലൊരു ഇതിഹാസത്തിനെക്കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും കമന്റേറ്റര്‍ക്ക് എന്തും പറയാമെന്ന ധാരണ വേണ്ടെന്നും വളരെ മോശം വാക്കുകള്‍ ഉപയോഗിച്ച സെവാഗിനെ കമന്റേറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നുമെല്ലാം ആരാധകര്‍ പ്രതികരിച്ചു. നേരത്തെയും ഇത്തരത്തില്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് സെവാഗ് വെട്ടിലായിട്ടുണ്ട്.

3

'അവനെ വിലക്കണം. നേരത്തെ രോഹിത്തിനെ വടാപാവെന്ന് വിളിച്ചു. പിന്നീട് ക്ഷമാപണം നടത്തി. ഇപ്പോള്‍ വീണ്ടും. സെവാഗിനെ കമന്റേറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കി നിര്‍ത്തുകയാണ് വേണ്ടത്. രാജ്യം ഇത് കേട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ അവനെതിരേ നടപടി വേണമെന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്. താരങ്ങളെ അപമാനിക്കുന്നത് ശീലമാക്കിയവനാണ് സെവാഗെന്നും ഇനിയും വെച്ച് പൊറുപ്പിക്കരുതെന്നും ആരാധകര്‍ പ്രതികരിക്കുന്നു.

ആധുനിക ക്രിക്കറ്റിലെ ഇതിഹാസത്തെയാണ് ഇത്തരത്തില്‍ സെവാഗ് അപമാനിച്ചത്. ഇതിനെതിരേ നടപടിയെടുത്തില്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിനാണ് അപമാനമെന്നും ആരാധകര്‍ പറയുന്നു. സെവാഗിനെപ്പോലൊരു മുന്‍ താരം ഒരിക്കലും പറയാന്‍ പാടില്ലാത്ത വാക്കുകളാണിതെന്നും ആരാധകര്‍ പറയുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ അല്‍പ്പം കൂടി മാന്യമായ ഭാഷയിലുള്ള കമന്ററി ആവിശ്യമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

8 പന്ത്, രണ്ട് വിക്കറ്റ് ബാക്കി, ജയിക്കാന്‍ 1 റണ്‍സ്, മത്സരം സമനില!, ഓര്‍മയുണ്ടോ ഈ ത്രില്ലര്‍?

4

കോലിയോട് ഇത്രയും മാന്യതയില്ലാതെ ആരും പെരുമാറിയിട്ടുണ്ടെന്ന് കരുതുന്നില്ലെന്നും തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണിതെന്നും ഹിന്ദി കമന്ററി സമീപകാലത്തായി താരങ്ങളെ അപമാനിക്കാന്‍ മാത്രമുള്ളതായി മാറിയിട്ടുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. സെവാഗ് മുന്‍ സൂപ്പര്‍ താരമായിരിക്കും. എന്നാല്‍ കോലിയെപ്പോലൊരു താരത്തെ ഇത്തരത്തില്‍ അപമാനിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ആരാധകര്‍ പ്രതികരിക്കുന്നു.

5

എന്തായാലും സംഭവത്തെക്കുറിച്ച് കോലിയോ സെവാഗോ ഇതുവരെ പ്രതികരിച്ചിട്ടില്ല. നാലാം ദിനം സെവാഗ് വീണ്ടും കമന്റേറ്ററായി എത്തുമ്പോള്‍ മോശം പ്രതികരണത്തില്‍ ഖേദം പ്രകടിപ്പിച്ച് മാപ്പ് പറയുമോയെന്നത് കണ്ടറിയണം. എന്തായാലും സെവാഗിന്റെ മോശം ഭാഷാ പ്രയോഗം ഇതിനോടകം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.

Story first published: Monday, July 4, 2022, 10:46 [IST]
Other articles published on Jul 4, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X