IND vs ENG: 'മഞ്ഞക്കണ്ണടയില്‍' തിളങ്ങി റിഷഭ്, ഇത് സാം കറാന്റേതെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് പുരോഗമിക്കുകയാണ്. ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് അല്‍പ്പം മുന്‍തൂക്കമുണ്ട്. എന്നാല്‍ മത്സരത്തിന്റെ പോരാട്ട വീര്യത്തേക്കാളേറെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്ന ഒരു സംഭവമുണ്ട്. അത് മറ്റൊന്നുമ്മല്ല ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന്റെ മഞ്ഞ കണ്ണടയാണ്. വിക്കറ്റിന് പിന്നില്‍ എപ്പോഴും ഊര്‍ജ്ജസ്വലതയോടെ നില്‍ക്കുന്ന റിഷഭ് അണിഞ്ഞിരിക്കുന്ന കണ്ണട ഇംഗ്ലണ്ടിന്റെ സാം കറാന്റേതാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

ആരാധകരുടെ കണ്ടെത്തല്‍ ശരിയാണെന്ന് വേണം പറയാന്‍. കാരണം ഐപിഎല്ലില്‍ സിഎസ്‌കെയ്ക്ക് വേണ്ടി കളിക്കവെ ഇതേ മഞ്ഞ സണ്‍ഗ്ലാസുമണിഞ്ഞ് സാം കറാന്‍ എത്തിയിട്ടുണ്ട്. ഇതേ രൂപത്തിലും നിറത്തിലുമുള്ള സണ്‍ഗ്ലാസ് ആയതിനാല്‍ സാം കറാന്‍ റിഷഭിന് സമ്മാനിച്ചതായിരിക്കുമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. എന്തായാലും റിഷഭിന്റെ സണ്‍ഗ്ലാസ് ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

 IND vs ENG: തട്ടകത്തില്‍ ഇംഗ്ലണ്ടിന് വന്‍ തകര്‍ച്ച, ഇന്ത്യക്കെതിരായ അഞ്ച് കുറഞ്ഞ ടോട്ടലുകളിതാ IND vs ENG: തട്ടകത്തില്‍ ഇംഗ്ലണ്ടിന് വന്‍ തകര്‍ച്ച, ഇന്ത്യക്കെതിരായ അഞ്ച് കുറഞ്ഞ ടോട്ടലുകളിതാ


ഒരേ പോസിലുള്ള ചിത്രങ്ങള്‍ നിരത്തി ആരാധകര്‍

ഒരേ പോസിലുള്ള ചിത്രങ്ങള്‍ നിരത്തി ആരാധകര്‍

സാം കറാനും റിഷഭ് പന്തും ഒരേ പോസില്‍ മഞ്ഞ സണ്‍ഗ്ലാസ് അണിഞ്ഞുള്ള ചിത്രങ്ങള്‍ നിരത്തിയാണ് ആരാധകര്‍ താരതമ്യം ചെയ്യുന്നത്. ഇത് ഏത് വശത്ത് നിന്ന് നോക്കിയാലും ഒരേ കണ്ണടയാണെന്ന് മനസിലാകും. ക്യാപ്റ്റന്‍ വിരാട് കോലിയെ റിവ്യൂവിന് പ്രേരിപ്പിച്ച് അത് വിജയകരമായി ലഭിച്ചതിന് ശേഷം റിഷഭ് മഞ്ഞ കൂളിങ്ഗ്ലാസ് അണിഞ്ഞ് ചിരിക്കുന്ന ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്. പല കൂളിങ് ഗ്ലാസും അണിഞ്ഞുള്ള ചിത്രങ്ങള്‍ റിഷഭിന്റെ ചിത്രത്തോടൊപ്പം ചേര്‍ന്ന് ട്രോളുകളും എത്തുന്നുണ്ട്.

 റിവ്യൂവില്‍ തിളങ്ങി റിഷഭ്

റിവ്യൂവില്‍ തിളങ്ങി റിഷഭ്

അനാവശ്യമായി അപ്പീല്‍ ചെയ്യുകയും അനാവശ്യ റിവ്യൂകള്‍ക്ക് ക്യാപ്റ്റനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്ന ആക്ഷേപം പൊതുവേ റിഷഭ് പന്തിനെതിരെയുണ്ട്. എന്നാല്‍ ഇത്തരം വിമര്‍ശകരുടെ വായടപ്പിക്കുന്ന റിവ്യൂവായിരുന്നു ഇന്നലെ റിഷഭ് നടത്തിയത്. സാക്ക് ക്രോളിയുടെ വിക്കറ്റിന് വേണ്ടിയാണ് റിഷഭ് അപ്പീല്‍ ചെയ്തതും ക്യാപ്റ്റനെക്കൊണ്ട് റിവ്യൂ ചെയ്യിച്ച് വിജയം കണ്ടതും. മുഹമ്മദ് സിറാജിന്റെ പന്തില്‍ സാക്ക് ക്രോളിയുടെ എഡ്ജില്‍ തട്ടി പന്ത് റിഷഭിന്റെ കൈയിലേക്ക്.

എന്നാല്‍ അംപയര്‍ അനുവദിക്കാതിരുന്നതോടെ റിഷഭിന്റെ നിര്‍ബന്ധത്തില്‍ ഒരേ ഓവറില്‍ രണ്ടാം റിവ്യൂവിന് കോലി തയ്യാറായി. തേര്‍ഡ് അംപയറുടെ പരിശോധനയില്‍ പന്ത് ബാറ്റിങിലും ക്രോളിയുടെ പാഡിലും തട്ടിയാണ് റിഷഭിന്റെ കൈയിലെത്തിയതെന്ന് വ്യക്തം. ഇതോടെ വിക്കറ്റ് അനുവദിച്ചു. ആദ്യ റിവ്യൂ നഷ്ടപ്പെടുത്തിയ റിഷഭ് രണ്ടാം റിവ്യൂ വിജയകരമായി നേടിയതോടെ ഹീറോയായി മാറി.

ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച

ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച നേരിട്ടു. 183 റണ്‍സിനാണ് ഇംഗ്ലണ്ട് ഓള്‍ഔട്ടായത്. മറുപടിക്കിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ പേസ് നിര മികവ് കാട്ടിയതാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി മൂന്നും ശര്‍ദുല്‍ ഠാക്കൂര്‍ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. 10 വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ടിനെക്കാള്‍ 162 റണ്‍സ് മാത്രം പിന്നിലാണ് ഇന്ത്യ. രോഹിത് ശര്‍മ (9), കെഎല്‍ രാഹുല്‍ (9) എന്നിവരാണ് ക്രീസില്‍. രണ്ടാം ദിവസത്തില്‍ തുടക്കത്തിലേ തന്നെ വിക്കറ്റ് നഷ്ടപ്പെടാതെ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്കാവുമോയെന്നത് നിര്‍ണ്ണായക കാര്യമാണ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, August 5, 2021, 11:18 [IST]
Other articles published on Aug 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X