IND vs ENG: ഓയിന്‍ മോര്‍ഗന്‍ പരമ്പരയില്‍ നിന്ന് പുറത്ത്, ബട്‌ലര്‍ ഇംഗ്ലണ്ടിനെ നയിക്കും
പൂനെ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കാനിരിക്കെ സന്ദര്‍ശകരായ ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടി. ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ പരമ്പരയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ഇനിയുള്ള രണ്ട് മത്സരത്തിലും ഇംഗ്ലണ്ടിനെ നയിക്കുന്നത് ജോസ് ബട്‌ലറാവും. കൈവിരലിന് പരിക്കേറ്റതോടെയാണ് മോര്‍ഗന് വിശ്രമം അനുവദിച്ചത്.
കളിക്കാനുണ്ടാകില്ലെന്ന വിവരം മോര്‍ഗന്‍ തന്നെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. മോര്‍ഗന് പകരം ഡേവിഡ് മലാനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ആദ്യ മത്സരത്തില്‍ മലാന് ടീമില്‍ ഇടം ഉണ്ടായിരുന്നില്ല. മോര്‍ഗന്റെ അഭാവം ഇംഗ്ലണ്ടിനെ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. വിക്കറ്റ് കീപ്പറായ ബട്‌ലര്‍ ഇതിന് മുമ്പ് ആറ് ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്. ഇതില്‍ നാല് മത്സരത്തിലും വിജയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

മോര്‍ഗന് പകരം മലാനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ലിയാം ലിവിങ്സ്റ്റണ് അരങ്ങേറാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ വലിയ പിന്തുണ നല്‍കുന്ന ടീമാണ് ഇംഗ്ലണ്ട്. ആദ്യ മത്സരത്തില്‍ പരിക്കേറ്റ മറ്റൊരു ഇംഗ്ലണ്ട് താരം സാം ബില്ലിങ്‌സ് രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് നിരയിലുണ്ടാവും.
നിലവില്‍ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. 66 റണ്‍സിനാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ജയം. ഇനിയുള്ള രണ്ട് മത്സരത്തിലും ജയിച്ചാല്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം ഇംഗ്ലണ്ടിനുണ്ടാവും. മികച്ച യുവതാരനിരയുടെ കരുത്തിലാണ് ഇന്ത്യയുടെ കുതിപ്പ്. ഇന്ത്യക്കും പരിക്ക് തലവേദനയായിട്ടുണ്ട്.
ആദ്യ മത്സരത്തില്‍ പന്ത് കൊണ്ട് കൈക്ക് പരിക്കേറ്റ രോഹിത് ശര്‍മ രണ്ടാം മത്സരത്തിലും കളിച്ചേക്കുമെന്നാണ് വിവരം. അതേ സമയം പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് നാല് മാസത്തോളം വിശ്രമം വേണ്ടിവരും. സൂര്യകുമാര്‍ യാദവ് ശ്രേയസിന് പകരക്കാരനായി ഏകദിന അരങ്ങേറ്റം കുറിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ടി20 പരമ്പരയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച സൂര്യകുമാര്‍ ഏത് പൊസിഷനിലും തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ്.
ടെസ്റ്റ്,ടി20 പരമ്പരകള്‍ സ്വന്തമാക്കിയ ഇന്ത്യ ഏകദിന പരമ്പരയും ലക്ഷ്യമിടുമ്പോള്‍ അഭിമാനം കാക്കാന്‍ ഇംഗ്ലണ്ടിന് ഏകദിന പരമ്പര സ്വന്തമാക്കേണ്ടതുണ്ട്. ജോഫ്രാ ആര്‍ച്ചര്‍ക്ക് പരിക്കേറ്റതും ജോ റൂട്ടിന്റെ അഭാവവും ടീമിനെ ബാധിക്കുന്നുണ്ട്. ബെന്‍ സ്‌റ്റോക്‌സിനെ മധ്യനിരയില്‍ ഇറക്കുന്നത് ടീമിന് ഗുണം ചെയ്യുന്നില്ല. ശക്തമായൊരു തിരിച്ചുവരവ് നടത്താനാവും ഇന്ന് സന്ദര്‍ശകര്‍ ശ്രമിക്കുക. ഉച്ചക്ക് 1.30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലാണ് മത്സരം തത്സമയം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications