For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇംഗ്ലണ്ടിന് തിരിച്ചടി, ഓപ്പണര്‍ സാക്ക് ക്രൗലി പരിക്കേറ്റ് പുറത്ത്

ചെന്നൈ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കാനിരിക്കെ ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടി. ഓപ്പണര്‍ സാക്ക് ക്രൗലി പരിക്കേറ്റ് പുറത്തായി. വലത് കൈക്കുഴയ്‌ക്കേറ്റ പരിക്കാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. പരിശീലനത്തിന് ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങവെ മാര്‍ബിള്‍ തറയില്‍ തെന്നിവീണാണ് താരത്തിന് പരിക്കേറ്റത്. മെഡിക്കല്‍ സംഘം ക്രൗലിയെ പരിശോധിക്കുന്നുണ്ട്. താരത്തിന് പരമ്പര പൂര്‍ണ്ണമായി നഷ്ടമാകാനും സാധ്യതയുണ്ട്.

1

ക്രൗലിക്ക് പകരം ഒലി പോപ്പിനെ ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവസാന രണ്ട് ദിവസവും താരം പരിശീലനം നടത്തിയിരുന്നു. പരിക്കേറ്റതിനെത്തുടര്‍ന്നുള്ള വിശ്രമത്തിന് ശേഷമാണ് പോപ്പിന്റെ മടങ്ങിവരവ്. ഓപ്പണിങ്ങില്‍ ഡോം സിബ്ലിക്കൊപ്പം പോപ്പ് ഓപ്പണറായി ഇറങ്ങിയേക്കും. 10 ടെസ്റ്റില്‍ നിന്ന് 267 റണ്‍സാണ് ക്രൗലി ഇംഗ്ലണ്ടിനായി നേടിയത്. അതില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 23കാരനായ താരത്തിന് ശ്രീലങ്കയ്‌ക്കെതിരേ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല.

2

ആദ്യ രണ്ട് ടെസ്റ്റിനായി മികച്ച താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ വിശ്രമം അനുവദിച്ചിരുന്ന ബെന്‍ സ്റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരെയെല്ലാം ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. എന്നാല്‍ ബെന്‍ സ്റ്റോക്‌സ് ആദ്യ മത്സരത്തിന് ശേഷം നാട്ടിലേക്ക് മടങ്ങും. സീനിയര്‍ പേസര്‍മാരായ സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നിവര്‍ ഇംഗ്ലണ്ട് നിരയിലുണ്ട്. ശ്രീലങ്കയ്‌ക്കെതിരേ രണ്ട് മത്സര പരമ്പര തൂത്തുവാരിയാണ് ഇംഗ്ലണ്ട് ഇന്ത്യയിലേക്കെത്തുന്നത്.

3

മികച്ച സ്പിന്നര്‍മാരുടെ അഭാവം ഇംഗ്ലണ്ടിനുണ്ട്. പരിചയസമ്പത്തുള്ള ബൗളറായി മോയിന്‍ അലി മാത്രമാണ് ഇംഗ്ലണ്ട് ടീമിലുള്ളത്. അതിനാല്‍ത്തന്നെ ചെന്നൈയില്‍ ഇംഗ്ലണ്ട് കൂടുതല്‍ പേസര്‍മാരെ ആശ്രയിച്ചേക്കും. സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ ഇന്ത്യയില്‍ ആദ്യമായാണ് പരമ്പര കളിക്കാനിറങ്ങുന്നത്. എന്നാല്‍ ഐപിഎല്ലിലൂടെ ഇന്ത്യന്‍ മൈതാനങ്ങളില്‍ അനുഭവസമ്പത്തുള്ള താരമാണ് ആര്‍ച്ചര്‍.

4

രണ്ട് സ്പിന്നര്‍മാരെയും മൂന്ന് ഫാസ്റ്റ് ബൗളര്‍മാരെയും ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റില്‍ കളിപ്പിക്കാനാണ് സാധ്യത. ബാറ്റിങ് നിര താരതമ്യപ്പെടുത്തുമ്പോഴും ഇംഗ്ലണ്ടിനെക്കാള്‍ കരുത്ത് ഇന്ത്യക്കുണ്ട്. ചെന്നൈയിലെ നേര്‍ക്കുനേര്‍ കണക്കുകളിലും ഇന്ത്യക്കാണ് ആധിപത്യം. ഓസ്‌ട്രേലിയക്കെതിരേ മൂന്ന് ടെസ്റ്റ് കളിക്കാതിരുന്ന നായകന്‍ വിരാട് കോലി കൂടി ഇന്ത്യന്‍ നിരയിലേക്ക് തിരിച്ചെത്തിയതോടെ ടീമിന്റെ ശക്തി ഉയര്‍ന്നു. ഇംഗ്ലണ്ടിനെതിരേ കോലിക്കും പുജാരയ്ക്കും മികച്ച റെക്കോഡാണുള്ളത്.

5

ഇംഗ്ലണ്ട് ടീം (ആദ്യ രണ്ട് ടെസ്റ്റ്)- ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, മോയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്‌സന്‍, ഡോം ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, ഒലി പോപ്പ്, ബെന്‍ ഫോക്‌സ്, ഡാന്‍ ലൗറന്‍സി, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെന്‍ സ്‌റ്റോക്‌സ്, ഒല്ലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്. റിസര്‍വ് താരങ്ങള്‍-ജെയിംസ് ബ്രേസി, മാസുന്‍ ക്രനി, സാഖിബ് മഹ്മൂദ്, മാത്യു പാര്‍ക്കിന്‍സന്‍, ഒലി റോബിന്‍സന്‍, അമര്‍ വിര്‍ദി.

Story first published: Thursday, February 4, 2021, 13:03 [IST]
Other articles published on Feb 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+