വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യയെ തീര്‍ത്ത് റൂട്ടും ബെയര്‍‌സ്റ്റോയും, ചരിത്ര വിജയം- പരമ്പര സമനില

ഏഴു വിക്കറ്റിനാണ് ഇംഗ്ലണിന്റെ വിജയം

1

എഡ്ബാസ്റ്റണ്‍: ഇന്ത്യയുടെ പ്രാര്‍ഥനകള്‍ പോലെ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. നാലാം ദിനം നിര്‍ത്തിയ ഇടത്തു നിന്നും തുടങ്ങിയ ഇംഗ്ലണ്ട് അതേ വേഗതയില്‍ തന്നെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ റണ്‍ചേസ് പൂര്‍ത്തിയാക്കി പരമ്പര സമനിലയാക്കുകയായിരുന്നു (2-2). ഏഴു വിക്കറ്റിന്റെ ആധികാരികമായ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യത്തെ മൂന്നു ദിനവും ഇന്ത്യക്കായിരുന്നു ടെസ്റ്റില്‍ മേല്‍ക്കൈ. എന്നാല്‍ നാലാം ദിനം മുതല്‍ ഇംഗ്ലണ്ട് കളിയുടെ നിയന്ത്രണമേറ്റെടുക്കുകയും അവിശ്വസനീയ റണ്‍ചേസിലൂടെ വിജയവും സ്വന്തമാക്കുകയായിരുന്നു. 2-1ന്റെ ലീഡുമായി ഈ ടെസ്റ്റില്‍ ഇറങ്ങിയ ഇന്ത്യക്കു പരമ്പര നേട്ടം കൈവരിക്കാന്‍ സമനില മാത്രമേ ആവശ്യമായിരുന്നുള്ളൂ. പക്ഷെ പുതിയ കോച്ച് ബെന്‍ സ്‌റ്റോക്‌സും കോച്ച് ബ്രെന്‍ഡന്‍ മക്കെല്ലവും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല.

378 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ടിനു അസാധ്യമായിരിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ മുന്‍ നായകന്‍ ജോ റൂട്ട് (142*), ജോണി ബെയര്‍സ്‌റ്റോ (114*) എന്നിവരുടെ സെഞ്ച്വറികള്‍ ഇംഗ്ലണ്ടിന്റെ വിജയം എളുപ്പമാക്കി. നാലാം വിക്കറ്റില്‍ ഈ സഖ്യം ചേര്‍ന്നെടുത്ത 269 റണ്‍സാണ് ഇംഗ്ലണ്ടിനു ചരിത്ര വിജയം സമ്മാനിച്ചത്. റൂട്ട് 173 ബോളില്‍ 19 ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചപ്പോള്‍ ബെയര്‍സ്‌റ്റോ 145 ബോളില്‍ 15 ബൗണ്ടറിയും ഒരു സിക്‌സറും നേടി. നേരത്തേ ബെയര്‍സ്‌റ്റോ ആദ്യ ഇന്നിങ്‌സിലും സെഞ്ച്വറി കുറിച്ചിരുന്നു.

2

മൂന്നു വിക്കറ്റിനു 259 റണ്‍സെന്ന നിലയിലായിരുന്നു നാലാം ദിനം ഇംഗ്ലണ്ട് കളി അവസാനിപ്പിച്ചത്. അഞ്ചാം ദിനം തുടക്കത്തില്‍ തന്നെ രണ്ടോ, മൂന്നോ വിക്കറ്റെടുത്താല്‍ മാത്രമേ ഇന്ത്യക്കു നേരിയ സാധ്യതയുണ്ടായിരുന്നുള്ളൂ പക്ഷെ ഒരു വിക്കറ്റ് പോലും നേടാന്‍ സാധിക്കാതെ പോയതോടെ കളി ഇന്ത്യയില്‍ നിന്നും വഴുതിപ്പോവുകയും ചെയ്തു. ഓപ്പണര്‍മാരായ അലെക്‌സ് ലീസ് (56), സാക്ക് ക്രോളി (46), മൂന്നാമനായെത്തിയ ഓലി പോപ്പ് (0) എന്നവിരാണ് ഇംഗ്ലീഷ് നിരയില്‍ പുറത്തായത്.

IND vs ENG: 'കൈവിട്ട കളി', ഇന്ത്യയുടെ ഈ അബദ്ധങ്ങള്‍ തിരിച്ചടിയായി, എന്തൊക്കെയെന്നറിയാംIND vs ENG: 'കൈവിട്ട കളി', ഇന്ത്യയുടെ ഈ അബദ്ധങ്ങള്‍ തിരിച്ചടിയായി, എന്തൊക്കെയെന്നറിയാം

മൂന്നു വിക്കറ്റിനു 109 റണ്‍സെന്ന നിലയിലായിരുന്നു നാലാം ദിനം റൂട്ടും ബെയര്‍‌സ്റ്റോയും ക്രീസില്‍ ഒരുമിച്ചത്. ഇതിനിടെ ഒരു തവണ ബെയര്‍‌സ്റ്റോയെ പുറത്താക്കാന്‍ ഇന്ത്യക്കു സുവര്‍ണാവസരം ലഭിച്ചിരുന്നു. പക്ഷെ ഫിഫ്റ്റി പോലും തികയ്ക്കുന്നതിനു മുമ്പ് ബെയര്‍‌സ്റ്റോയുടെ ക്യാച്ച് സ്ലിപ്പില്‍ ഹനുമാ വിഹാരി പാഴാക്കുകയായിരുന്നു. മുഹമ്മദ് സിറാജായിരുന്നു നിര്‍ഭാഗ്യവാനായ ബൗളര്‍. ഈ അവസരം മാറ്റി നിര്‍ത്തിയാല്‍ റൂട്ടിനെയോ, ബെയര്‍സ്‌റ്റോയോ പുറത്താക്കാന്‍ അര്‍ധാവസരം പോലും ഇന്ത്യക്കു ലഭിച്ചില്ല.

IND vs ENG: 'ശുദ്ധ മണ്ടത്തരം', ബുംറ കാട്ടുന്നത് അബദ്ധങ്ങളുടെ പെരുമഴ, വിമര്‍ശിച്ച് പീറ്റേഴ്‌സണ്‍IND vs ENG: 'ശുദ്ധ മണ്ടത്തരം', ബുംറ കാട്ടുന്നത് അബദ്ധങ്ങളുടെ പെരുമഴ, വിമര്‍ശിച്ച് പീറ്റേഴ്‌സണ്‍

2

ഓപ്പണിങ് വിക്കറ്റില്‍ 107 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ ലീസ്- ക്രോളി ജോടിക്കായിരുന്നു. ഇന്ത്യന്‍ ബൗളിങിനെ ഒരു കൂസലുമില്ലാതെ നേരിട്ടാണ് ഇരുവരും അതിവേഗം റണ്‍സ് വാരിക്കൂട്ടിയത്. എന്നാല്‍ രണ്ടു റണ്‍സിനിടെ മൂന്നു വിക്കറ്റുകളെടുത്ത് ഇന്ത്യ മല്‍സരത്തിലേക്കു ശക്തമായി തിരിച്ചുവന്നിരുന്നു. എന്നാല്‍ റൂട്ട്- ബെയര്‍സ്‌റ്റോ കൂട്ടുകെട്ട് ഇംഗ്ലണ്ടിനു റണ്‍ചേസ് എളുപ്പമാക്കുകയായിരുന്നു.

IND vs ENG: ടി20യില്‍ നാലാമന്‍ ആര്? മല്‍സരം മൂന്നു പേര്‍ തമ്മില്‍- സഞ്ജുവിന് നോ ചാന്‍സ്IND vs ENG: ടി20യില്‍ നാലാമന്‍ ആര്? മല്‍സരം മൂന്നു പേര്‍ തമ്മില്‍- സഞ്ജുവിന് നോ ചാന്‍സ്

നേരത്തേ 132 റണ്‍സിന്റെ മികച്ച ഒന്നാമിന്നിങ്‌സ് ലീഡ് സ്വന്തമാക്കാന്‍ ഇന്ത്യക്കു സാധിച്ചിരുന്നു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സിലെ ടോട്ടലായ 416 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ട് 284നു ഓള്‍ഔട്ടാവുകയായിരുന്നു. പക്ഷെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു വലിയ സ്‌കോര്‍ നേടാനായില്ല. 245 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. ചേതേശ്വര്‍ പുജാരയുടെയും (66) റിഷഭ് പന്തിന്റെയും (57) ഫിഫ്റ്റികള്‍ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. നാലു വിക്കറ്റുകളെടുത്ത നായകന്‍ ബെന്‍ സ്റ്റോക്‌സാണ് ഇന്ത്യയെ തകര്‍ത്തത്.

Story first published: Tuesday, July 5, 2022, 16:49 [IST]
Other articles published on Jul 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X