വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'ഇംഗ്ലണ്ടിന്റെ കരുത്ത് എത്രത്തോളമെന്ന് തീരുമാനിക്കപ്പെടുന്ന പരമ്പര'- ജാക് ലീച്ച്

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് നാലാം തീയ്യതി തുടക്കമാകവെ ഇംഗ്ലണ്ട് തീര്‍ച്ചയായും സമ്മര്‍ദ്ദത്തിലായിരിക്കും. ന്യൂസീലന്‍ഡിനോട് തട്ടകത്തില്‍ പരമ്പര കൈവിട്ടതിന്റെ ക്ഷീണത്തിലിറങ്ങുന്ന ഇംഗ്ലണ്ടിന് ഇന്ത്യക്കെതിരായ പരമ്പര അഭിമാന പോരാട്ടമാണ്. എന്നാല്‍ ഇന്ത്യയെപ്പോലൊരു അതി ശക്തരായ ടീമിനെ കീഴടക്കുക എളുപ്പമാവില്ലെന്നുറപ്പ്.

Also Read: IND vs ENG: 'മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും', ഇന്ത്യയുടെ ബൗളിങ് നിരയെ നിര്‍ദേശിച്ച് ആകാശ്

1

ഓസ്‌ട്രേലിയയിലടക്കം ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യ അവസാനമായി നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇംഗ്ലണ്ടിനെ നാണംകെടുത്തിയാണ് മടക്കിവിട്ടത്. ഇതിന് പ്രതികാരം വീട്ടാന്‍ കാത്തിരിക്കവെ ബെന്‍ സ്‌റ്റോക്‌സ് പരമ്പരയില്‍ നിന്ന് പിന്മാറിയതും ഇംഗ്ലണ്ടിനെ പ്രതികൂലമായി ബാധിച്ചേക്കും. ഇപ്പോഴിതാ ഇംഗ്ലണ്ടിന്റെ കരുത്ത് എത്രത്തോളമെന്ന് മനസിലാക്കിത്തരുന്ന പരമ്പരയാണ് വരാനിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് സ്പിന്നര്‍ ജാക് ലീച്ച്.

Also Read: പരിമിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകള്‍, എന്നാല്‍ ടെസ്റ്റിലെ ഇന്ത്യയുടെ ഭാവി പ്രതീക്ഷ, മൂന്ന് പേരിതാ

ഇന്ത്യ നിസാരക്കാരല്ല

ഇന്ത്യ നിസാരക്കാരല്ല

ഇന്ത്യ ശക്തരായ എതിരാളികളാണ്. നന്നായി പന്തെറിയാനാകുമെന്നും മികച്ച പ്രകടനം നടത്താനാവുമെന്നുമാണ് പ്രതീക്ഷ. മികച്ച വിക്കറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇംഗ്ലണ്ടില്‍ സ്പിന്‍ ചെയ്യുന്നത് വളരെ ആസ്വദിക്കുന്നു. വരണ്ട പിച്ചാണെങ്കില്‍ തീര്‍ച്ചയായും മികച്ച പ്രകടനത്തിന് സാധ്യതയുണ്ട്. ഇന്ത്യയെപ്പോലൊരു അതി ശക്തമായ ടീമിനെതിരേ അഞ്ച് മത്സര പരമ്പര കളിക്കുന്നത് എളുപ്പമല്ല. ഈ പരമ്പരയിലൂടെ ഇംഗ്ലണ്ടിന്റെ കരുത്ത് എത്രത്തോളമെന്ന് മനസിലാവും. എന്റെ ശൈലിയില്‍ത്തന്നെ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്.ടീമില്‍ ഇടം നിലനിര്‍ത്താന്‍ കഴിയുന്ന തരത്തില്‍ സ്ഥിരതയോടെ കളിക്കാനാവുമോയെന്ന് ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്-ജാക് ലീച്ച് പറഞ്ഞു.

Also Read: IND vs ENG: 'കോലിപ്പടയോട് ഇംഗ്ലണ്ട് കണക്ക് തീര്‍ക്കും', മുന്നറിയിപ്പ് നല്‍കി മുന്‍ ഇംഗ്ലണ്ട് താരം

ബെന്‍ സ്റ്റോക്‌സിന് പൂര്‍ണ്ണ പിന്തുണ

ബെന്‍ സ്റ്റോക്‌സിന് പൂര്‍ണ്ണ പിന്തുണ

മാനസികമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇടവേള ആഗ്രഹിക്കുന്ന ബെന്‍ സ്റ്റോക്‌സിന് പൂര്‍ണ്ണ പിന്തുണ. ഓരോ പര്യടനങ്ങള്‍ക്ക് മുമ്പും കുടുംബവുമായി സംസാരിക്കാറുണ്ട്. എപ്പോഴും ഇംഗ്ലണ്ട് ടീമിനൊപ്പം ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ടീമിനൊപ്പം നേടാനാകുന്നത്ര ഉയരങ്ങള്‍ കീഴടക്കണമെന്നും ആഗ്രഹിക്കുന്നുവെന്ന് ജാക് ലീച്ച് പറഞ്ഞു. ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ പ്ലേയിങ് 11ല്‍ ജാക് ലീച്ച് ഉള്‍പ്പെടുമെന്നുറപ്പാണ്. ഇന്ത്യയുടെ സ്പിന്നിന് ഇംഗ്ലണ്ടിന്റെ മറുപടിയാണ് ജാക് ലീച്ച്.

Also Read: T20 World Cup: ആരാധകരെ ഞെട്ടിക്കാന്‍ വിരാട് കോലി, ഈ അഞ്ച് തീരുമാനങ്ങള്‍ നിര്‍ണ്ണായകമാവും

അവസാന ഇന്ത്യന്‍ പര്യടനത്തില്‍ തിളങ്ങി

അവസാന ഇന്ത്യന്‍ പര്യടനത്തില്‍ തിളങ്ങി

ഇംഗ്ലണ്ടിന്റെ അവസാന ഇന്ത്യന്‍ പര്യടനത്തില്‍ വലിയ നാണക്കേടാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ബാറ്റിങ് നിര വന്‍ തകര്‍ച്ചയെ നേരിട്ട പരമ്പരയില്‍ ജാക് ലീച്ചിന്റെ ബൗളിങ് പ്രകടനം ശ്രദ്ധേയമായിരുന്നു. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി നടന്ന പരമ്പരയില്‍ 18 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഇംഗ്ലണ്ട് പേസ് പിച്ചൊരുക്കാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ സ്പിന്നര്‍മാരുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.

Story first published: Friday, August 27, 2021, 11:52 [IST]
Other articles published on Aug 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X