വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'അവന്‍ എപ്പോഴും എന്റെ ടീമിലുണ്ടാവും', ഇഷ്ടപ്പെട്ട ഇന്ത്യന്‍ താരത്തെക്കുറിച്ച് മോയിന്‍ അലി

ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഓവലില്‍ ഇന്ന് ആരംഭിക്കുകയാണ്. അഞ്ച് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലായതിനാല്‍ നാലാം മത്സരം കടുക്കും. ഇരു ടീമിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നുറപ്പാണ്. ഇന്ത്യന്‍ ടീമില്‍ രവീന്ദ്ര ജഡേജ പൂര്‍ണ്ണ ഫിറ്റാണെന്ന് ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ ഓവലില്‍ സ്പിന്നിന് അല്‍പ്പം കൂടി തിളങ്ങാനാവുമെന്നതിനാല്‍ ആര്‍ അശ്വിന്‍ ടീമിലേക്കെത്തേണ്ടതും വളരെ പ്രധാനപ്പെട്ടതാണ്.

ടി20 ലോകകപ്പിലെ കറുത്ത കുതിരകള്‍ ബംഗ്ലാദേശ് തന്നെ, ഉറപ്പിക്കാം!- ആദ്യമായി കിവികളും തോറ്റുടി20 ലോകകപ്പിലെ കറുത്ത കുതിരകള്‍ ബംഗ്ലാദേശ് തന്നെ, ഉറപ്പിക്കാം!- ആദ്യമായി കിവികളും തോറ്റു

1

രവീന്ദ്ര ജഡേജയെ ഒഴിവാക്കി പകരം അശ്വിനെ കളിപ്പിക്കുമോ അതോ അശ്വിനെയും ജഡേജയേയും ഒന്നിച്ച് കളിപ്പിക്കുമോ എന്നൊക്കെ കണ്ടുതന്നെ അറിയണം. ബാറ്റിങ് കരുത്ത് ഇന്ത്യക്ക് പ്രശ്‌നമായതിനാല്‍ത്തന്നെ ഒരു അധിക ബാറ്റ്‌സ്മാനെ പരിഗണിക്കാനും സാധ്യതകളേറെയാണ്. എന്തായാലും ടീമിലെ മാറ്റങ്ങള്‍ കോലിയുടെയും പരിശീലകന്‍ രവി ശാസ്ത്രിയെയും ആശ്രയിച്ചിരിക്കും.

Also Read: ആദ്യം എന്നെ ട്രോളും, പിന്നെ ഞാന്‍ ട്രോള്‍ ചെയ്യും!- കോലിയെ രോഹിത് 'വീഴ്ത്തിയത്' ആഘോഷിച്ച് ഫാന്‍സ്

2

ഇപ്പോഴിതാ ഇംഗ്ലണ്ടിന്റെ വൈസ് ക്യാപ്റ്റനായ മോയിന്‍ അലി ഇന്ത്യന്‍ ടീമിലെ തന്റെ ഇഷ്ട താരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ്. ജോസ് ബട്‌ലര്‍ക്ക് വിശ്രമം അനുവദിച്ചതോടെയാണ് മോയിന്‍ അലി ഇംഗ്ലണ്ടിന്റെ വൈസ് ക്യാപ്റ്റനായത്. അശ്വിനെ തഴഞ്ഞ് ആദ്യ മൂന്ന് മത്സരത്തില്‍ രവീന്ദ്ര ജഡേജയെ പരിഗണിച്ച ഇന്ത്യയുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നുവെന്നും മോയിന്‍ അലി പറഞ്ഞു.

Also Read: IND vs ENG:'പുജാരക്ക് സാധിച്ചു, എന്നാല്‍ രഹാനെക്ക് സാധിച്ചിട്ടില്ല', മാറ്റം നിര്‍ദേശിച്ച് സഹീര്‍ ഖാന്‍

3

'ഇംഗ്ലണ്ടിലെ എല്ലാ മൈതാനത്തും സ്പിന്നിന് തിളങ്ങാനാവും. അശ്വിനെപ്പോലൊരു ബൗളര്‍ക്ക് പ്രത്യേകിച്ച്. ജഡേജ ഒരു അസാമാന്യ താരമാണ്. ലോകത്തിലെ എന്റെ ഇഷ്ടതാരങ്ങളിലൊരാള്‍. എന്ത് സംഭവിച്ചാലും എന്റെ ടീമില്‍ എപ്പോഴും വേണമെന്ന് ആഗ്രഹിക്കുന്ന താരങ്ങളിലൊരാളാണ് ജഡേജ. ലോര്‍ഡ്‌സില്‍ ജയിച്ചതോടെ ഇന്ത്യ നാല് പേസര്‍മാരെ തന്നെ നിലനിര്‍ത്തുകയായിരുന്നു. നന്നായിത്തന്നെ ജഡേജ കളിച്ചുവെന്നാണ് കരുതുന്നത്. നാലാം ടെസ്റ്റില്‍ അശ്വിനെ പ്രതീക്ഷിക്കുന്നുണ്ട്'-മോയിന്‍ അലി പറഞ്ഞു.

Also Read: INDvENG: സര്‍പ്രൈസ് നിര്‍ദേശവുമായി സഹീര്‍- സിറാജ് വേണ്ട! പകരം അവനെ കളിപ്പിക്കൂ, അശ്വിനും വേണം

4

ബാറ്റിങ് കരുത്ത് വിലയിരുത്തിയാണ് ആദ്യ മൂന്ന് മത്സരത്തിലും അശ്വിനെ മറികടന്ന് ജഡേജ കളിച്ചത്. ഇംഗ്ലണ്ടിനെതിരേ മികച്ച സ്പിന്‍ റെക്കോഡുണ്ടായിട്ടും അശ്വിനെ തഴഞ്ഞു. കൗണ്ടി ക്രിക്കറ്റിലടക്കം കളിച്ച് പരമ്പരക്ക് തയ്യാറെടുത്തിട്ടും അശ്വിന് അവസരം നല്‍കാത്തതിനെതിരേ വിമര്‍ശനം ശക്തമായിരുന്നു. അതിനാല്‍ത്തന്നെ നാലാം ടെസ്റ്റില്‍ അശ്വിനെ കളിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. ജഡേജ ബാറ്റുകൊണ്ട് തിളങ്ങിയെങ്കിലും പന്തുകൊണ്ട് പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ല.

Also Read: IND vs ENG: 'കോലി തന്റെ ടെക്‌നിക്കുകളില്‍ മാറ്റം വരുത്തണമെന്ന് കരുതുന്നില്ല', -ആശിഷ് നെഹ്‌റ

5

വൈസ് ക്യാപ്റ്റനായി നാലാം ടെസ്റ്റിലിറങ്ങുമ്പോഴുള്ള പ്രതീക്ഷകളും മോയിന്‍ അലി പങ്കുവെച്ചു. 'ഇത് വളരെ മനോഹരമായ അനുഭവമാണ്. ഇംഗ്ലണ്ടിന്റെ നായകനോ-ഉപ നായകനോ ആകുന്നത് വളരെ വലിയ അംഗീകാരമാണ്. വളരെ സന്തോഷവാനാണ്. ജോക്ക് കളത്തില്‍ നിന്ന് മാറേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുമെന്ന് കരുതുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ത്തന്നെ പ്രതീക്ഷയോടെയാണ് കാര്യങ്ങളെ കാണുന്നത്. കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറി മറിയാവുന്നതാണ്. ടീമിലെ എല്ലാ താരങ്ങളോടും സംസാരിച്ചു. എല്ലാവരുടെയും പദ്ധതികളെക്കുറിച്ച് സംസാരിച്ചു'-മോയിന്‍ അലി കൂട്ടിച്ചേര്‍ത്തു.

Also Read: INDvENG: 50 വര്‍ഷമായി ഇന്ത്യ ഓവലില്‍ ജയിച്ചിട്ടില്ല, ഇത്തവണ ജയിക്കും!- ചോപ്രയുടെ പ്രവചനം

6

ഇംഗ്ലണ്ട് നിരയില്‍ ജോസ് ബട്‌ലറിന് പകരം ഒല്ലി പോപ്പ് എത്തിയേക്കും. ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സും ടീമില്‍ ഇടം പിടിച്ചേക്കും. ലീഡ്‌സില്‍ മികച്ച ബാറ്റിങ്ങാണ് ഇംഗ്ലണ്ട് കാഴ്ചവെച്ചത്. ജോ റൂട്ടിന്റെ ബാറ്റിങ്ങില്‍ത്തന്നെയാണ് ആതിഥേയരുടെ പ്രതീക്ഷ. കഴിഞ്ഞ മൂന്ന് ടെസ്റ്റിലും സെഞ്ച്വറി നേടാന്‍ ജോ റൂട്ടിനായിരുന്നു. ഓവലിലും മികച്ച റെക്കോഡുള്ള റൂട്ടിനെ ഇന്ത്യക്ക് നേരത്തെ തളക്കാനാവുമോയെന്ന് കണ്ടറിയാം.

Also Read: 'പൊക്കമില്ലായ്മയാണ് ഇവരുടെ പൊക്കം', ഉയരം കുറവുള്ള 10 ക്രിക്കറ്റ് താരങ്ങള്‍ ഇവരാണ്

7

Also Read: INDvENG: കോലിയുടെ പൊടിപോലുമില്ല! ഓവലില്‍ മിന്നിയ നിലവിലെ ടീമിലെ ഇന്ത്യക്കാരെ അറിയാം

ഓവലില്‍ ഇതുവരെ ഒരു മത്സരം മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഒരു തവണപോലും ജയിക്കാനായിട്ടില്ല. അതിനാല്‍ത്തന്നെ കോലിക്കും സംഘത്തിനും അത്ഭുതം ഇത്തവണ സൃഷ്ടിക്കാനാവുമോയെന്ന് കാത്തിരുന്ന് കാണാം. എന്തായാലും മികച്ച പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Thursday, September 2, 2021, 13:34 [IST]
Other articles published on Sep 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X