For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'ബാല്‍ക്കണിയിലെ മരണക്കെണി' - ചിത്രങ്ങള്‍ പങ്കുവെച്ച് സ്റ്റുവര്‍ട്ട് ബ്രോഡ്

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം അഞ്ചിന് ആരംഭിക്കുകയാണ്. താരങ്ങളെല്ലാം നെറ്റ്‌സ് പരിശീലനം ഇന്നലെ ആരംഭിച്ച് കഴിഞ്ഞു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് ചെന്നൈയിലെ ലീലാ പാലസ് ഹോട്ടലിലാണ് താമസം ഒരുക്കിയിരിക്കുന്നത്. ബാല്‍ക്കണിയില്‍ ഇരുന്നാല്‍ മനോഹരമായ കാഴ്ച സമ്മാനിക്കുന്ന സ്ഥലത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.

Stuart Broad shares Instagram video of his de@th trap balcony | Oneindia Malayalam

എന്നാല്‍ ഹോട്ടല്‍ ബാല്‍ക്കണിയില്‍ ഒരു അപകടം പതിയിരിക്കുന്നുണ്ടെന്ന് കണ്ടെത്തി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ബാല്‍ക്കണിയില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പി ഭിത്തിയില്‍ നിന്ന് വേര്‍പിട്ടിരിക്കുന്ന അവസ്ഥയിലാണുള്ളത്. ബാല്‍ക്കണിയില്‍ നിന്ന് കാഴ്ചകാണാന്‍ കമ്പിയില്‍ ചാരിനില്‍ക്കുമ്പോള്‍ അപകടം സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. ഇതിന്റെ ചിത്രങ്ങള്‍ ബ്രോഡ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു.

stuartbroad

ഈ ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ പ്രധാന സവിശേഷതയായി അവര്‍ പറയുന്നത് ബാല്‍ക്കണിയില്‍ നിന്നുള്ള കാഴ്ചയാണ്. എന്നാല്‍ ബാല്‍ക്കണിയില്‍ ഇത്തരത്തില്‍ അപകടം പതിയിരിക്കുന്നത് ബ്രോഡിന്റെ ശ്രദ്ധയില്‍പെട്ടതിനാല്‍ വലിയൊരു അപകടം ഒഴിവായി. ആറ് ദിവസം ഈ ഹോട്ടലിലാണ് ഇംഗ്ലണ്ട് ടീം ക്വാറന്റെയ്‌നില്‍ കഴിഞ്ഞത്. എന്തായാലും താരങ്ങള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കിയ ഹോട്ടലില്‍ ഇത്തരമൊരു അപകടം പതിയിരിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടായിരിക്കുകയാണ്.

നാല് മത്സര പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലനം ഇംഗ്ലണ്ട് ടീമും ആരംഭിച്ച് കഴിഞ്ഞു. കോവിഡ് പരിശോധനയില്‍ എല്ലാ താരങ്ങളുടെയും ഫലം നെഗറ്റീവായിരുന്നു. ശ്രീലങ്കയില്‍ രണ്ട് മത്സര ടെസ്റ്റ് പരമ്പര തൂത്തുവാരിയാണ് ഇംഗ്ലണ്ട് ഇന്ത്യയിലേക്കെത്തിയത്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ സീറ്റുറപ്പിക്കാന്‍ ഇന്ത്യക്കും ഇംഗ്ലണ്ടിനും പരമ്പര ജയം നിര്‍ണ്ണായകമാണ്. വമ്പന്‍ മാര്‍ജിനില്‍ത്തന്നെ ജയിക്കാത്ത പക്ഷം ന്യൂസീലന്‍ഡിന്റെ എതിരാളികളായി ഓസ്‌ട്രേലിയ എത്തിയേക്കും. അതിനാല്‍ത്തന്നെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം കടുക്കും.

നാട്ടില്‍ ഇന്ത്യയെ വീഴ്ത്തുക എതിരാളികള്‍ക്ക് വലിയ വെല്ലുവിളി തന്നെയാണ്. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ പരിചയസമ്പന്നരായ നിര ഏത് മൈതാനത്തും അത്ഭുതം കാട്ടാന്‍ ശേഷിയുള്ളവരാണ്. നായകന്‍ ജോ റൂട്ടിന്റെ 100ാം ടെസ്റ്റ് മത്സരമാണിത്. മിന്നും ഫോമിലുള്ള റൂട്ടിന്റെ ബാറ്റിങ്ങാവും പരമ്പരയില്‍ ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുക.

Story first published: Wednesday, February 3, 2021, 10:59 [IST]
Other articles published on Feb 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+