Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പിച്ചില്‍ കൗതുകം ഒരുക്കി ഇന്ത്യ, ഇംഗ്ലണ്ട് വിയര്‍ക്കും, മൊട്ടേറയിലെ പിച്ച് ആര്‍ക്ക് അനുകൂലം?

കൊല്‍ക്കത്ത: ഇന്ത്-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ 24ന് ആരംഭിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇരു ടീമും ഓരോ ജയങ്ങള്‍ വീതം നേടി തുല്യത പുലര്‍ത്തുകയാണ്. 2012ന് ശേഷം മൊട്ടേറയില്‍ നടക്കുന്ന ആദ്യ മത്സരമാണിത്. സ്റ്റേഡിയം പുതുക്കി പണിതതോടെ പിച്ചിന്റെ സ്വഭാവത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മൊട്ടേറയിലെ മൈതാനം സ്പിന്നിനും പേസിനും അനുകൂലമാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

India Prepares Two Types Wickets At Motera Stadium | Oneindia Malayalam

ചെറിയ പുല്ല് നിറഞ്ഞ പിച്ച് പേസര്‍മാര്‍ക്ക് അനുകൂലമായിരിക്കുമെന്ന വിലയിരുത്തലിലാണ് ഇംഗ്ലണ്ട് താരങ്ങളുള്ളത്. അവരുടെ താരങ്ങളുടെ പ്രതികരണങ്ങളെല്ലാം അത്തരത്തിലായിരുന്നു. എന്നാല്‍ പിച്ച് ഇംഗ്ലണ്ടിന്റെ പ്രതീക്ഷയ്‌ക്കൊത്തായിരിക്കില്ലെന്നും രണ്ട് സ്വഭാവമുള്ള പിച്ച് മൈതാനത്ത് ഉണ്ടെന്നുമാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ind-eng

'രണ്ട് തരത്തിലുള്ള പിച്ചുകള്‍ മൈതാനത്ത് തയ്യാറാണ്. അതില്‍ ഒരെണ്ണത്തില്‍ കറുത്ത കളറുള്ള മണ്ണാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ പിച്ച് പേസര്‍മാരെ സഹായിക്കും. എക്‌സ്ട്രാ പേസും ബൗണ്‍സും ഇവിടെ ലഭിക്കും. രണ്ടാമത്തെ പിച്ച് തയ്യാറാക്കിയിരിക്കുന്നത് ചുവന്ന മണ്ണുകൊണ്ടാണ്. ഇത് സ്പിന്നര്‍മാരെ തുണയ്ക്കും. അവര്‍ക്ക് നല്ല ടേണും അല്‍പ്പം കൂടി ബൗണ്‍സും നല്‍കും. രണ്ടാം ടെസ്റ്റില്‍ ചെന്നൈയില്‍ ഉണ്ടായിരുന്ന പിച്ചിന് സമാനമായതാണ് ഈ പിച്ച്'-ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ഔദ്യോഗിക വൃത്തങ്ങളിലൊരാളെ ഉദ്ധരിച്ച് എബിപി ലൈവ് റിപ്പോര്‍ട്ട് ചെയ്തു.

അദ്ദേഹം പറഞ്ഞതനുസരിച്ചാണെങ്കില്‍ ഇംഗ്ലണ്ടിന് വലിയ വെല്ലുവിളി തന്നെയാണ് മുന്നിലുള്ളത്. ഇന്ത്യ സ്പിന്നിന് അനുകൂലമായ പിച്ചിനൊപ്പമാവും മുന്നോട്ട് പോവുക. പേസിനെ തുണയ്ക്കുന്ന മൈതാനവുമായി കളിച്ചാല്‍ ഇന്ത്യക്ക് തിരിച്ചടി നേരിടാനുള്ള സാധ്യത കൂടുതലാണ്. കാരണം പിങ്ക് ബോളില്‍ ഇന്ത്യയെക്കാള്‍ കളിച്ച് പരിചയസമ്പത്ത് ഇംഗ്ലണ്ടിനുണ്ട്. കൂടാതെ പന്തില്‍ നല്ല വേഗവും സ്വിങ്ങുമുള്ള ജെയിംസ് ആന്‍ഡേഴ്‌സന്‍ ഇംഗ്ലണ്ടിനൊപ്പമുള്ളതിനാല്‍ ഇന്ത്യ പേസ് പിച്ച് തിരഞ്ഞെടുക്കാന്‍ സാധ്യത കുറവാണ്.

സ്പിന്‍ പിച്ചൊരുക്കിയാല്‍ ഇംഗ്ലണ്ട് ബുദ്ധിമുട്ടുമെന്ന കാര്യം ഉറപ്പാണ്. മോയിന്‍ അലിയെ പുറത്തിരുത്തി ജാക്ക് ലീച്ച്,ഡോം ബെസ്സ് കൂട്ടുകെട്ട് ഇംഗ്ലണ്ടിനുവേണ്ടി സ്പിന്‍ കെണിയൊരുക്കാന്‍ എത്തിയേക്കും. ഇന്ത്യ രണ്ടാം ടെസ്റ്റിലെ ടീമില്‍ ഒരു മാറ്റം വരുത്തിയേക്കും. മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുംറ ടീമില്‍ തിരിച്ചെത്തും. മൂന്ന് സ്പിന്നര്‍മാരുമായി ഇന്ത്യ മുന്നോട്ട് പോകുമെന്നാണ് വിവരം. അത് വ്യക്തമാക്കുന്നത് പിച്ച് സ്പിന്നിന് അനുകൂലമാണെന്നാണ്. 9 വര്‍ഷത്തോളമായി ഇവിടെ മത്സരം നടക്കാത്തതിനാല്‍ പിച്ചിന്റെ സ്വഭാവമെന്തെന്ന് കണ്ടറിയണം.

Story first published: Monday, February 22, 2021, 9:34 [IST]
Other articles published on Feb 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+