വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 1988ന് ശേഷം ഇങ്ങനെ ഇതാദ്യം, ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന് വമ്പന്‍ നാണക്കേട്

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്വപ്‌നതുല്യമായ തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ ഇംഗ്ലണ്ടിനായില്ല. ആദ്യ ടെസ്റ്റ് 227 റണ്‍സിന് ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ 315 റണ്‍സിന് ഇന്ത്യ ജയം തിരിച്ചുപിടിച്ചു. മൂന്നാം ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ഇന്ത്യ സന്ദര്‍ശകരെ തകര്‍ത്തത്. ആദ്യ ടെസ്റ്റിലൊഴികെ മറ്റ് രണ്ട് മത്സരത്തിലും ഇംഗ്ലണ്ടിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല.

ഇതോടെ വലിയൊരു നാണക്കേടും ഇംഗ്ലണ്ടിനെ തേടിയെത്തിയിരിക്കുകയാണ്. തുടര്‍ച്ചയായ 6 ഇന്നിങ്്‌സുകളില്‍ 250ന് താഴെ റണ്‍സ് നേടുന്ന ടീമായി ഇംഗ്ലണ്ട് മാറിയിരിക്കുകയാണ്. 1988ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇത്തരം ഒരു തകര്‍ച്ച ഇംഗ്ലണ്ട് നേരിട്ടിരുന്നു. അതിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടിന് ഇത്തരമൊരു തിരിച്ചടി നേരിടുന്നത്. 205,81,112,164,134,178 എന്നിങ്ങനെയാണ് ഇംഗ്ലണ്ടിന്റെ അവസാന ഇന്നിങ്‌സിലെ സ്‌കോര്‍. ഇതില്‍ 200ന് മുകളില്‍ നേടാനായത് നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ മാത്രമാണ്.

indvseng4thtest

ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാരുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. അക്ഷര്‍ പട്ടേല്‍,ആര്‍ അശ്വിന്‍ എന്നിവരാണ് പ്രധാനമായും ഇംഗ്ലണ്ടിന് വെല്ലുവിളി ഉയര്‍ത്തുന്നത്. തുടര്‍ച്ചയായി മൂന്ന് ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ അക്ഷര്‍ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റും വീഴ്ത്തി. പരിചയസമ്പന്നനായ അശ്വിനും ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു.

നാല് മത്സര പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്. നാലാം മത്സരത്തില്‍ സമനിലയെങ്കിലും പിടിക്കാനായാല്‍ ഇന്ത്യക്ക് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിക്കാന്‍ സാധിക്കും. ഇംഗ്ലണ്ട് ജയിച്ചാല്‍ ഇന്ത്യയുടെ വഴിമുടങ്ങുകയും ടെസ്റ്റ് പരമ്പരയില്‍ സമനില പങ്കിടുകയും ചെയ്യേണ്ടി വരും. ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ടീമിന് വലിയ തലവേദന.

ഇന്ത്യയില്‍ കളിച്ച് പരിചയസമ്പത്തുള്ള ബാറ്റ്‌സ്മാന്‍മാര്‍ കുറവാണ്. ജോ റൂട്ട്,ബെന്‍ സ്‌റ്റോക്‌സ് എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയില്‍ കളിച്ച് മുന്‍പരിചയമുള്ള ബാറ്റ്‌സ്മാന്‍മാര്‍ വേറെയില്ല. അതിനാല്‍ത്തന്നെ സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ മൈതാനങ്ങളില്‍ അവര്‍ക്ക് താളം കണ്ടെത്താനാവുന്നില്ല. ഇന്ത്യ സ്പിന്നിന് കൂടുതല്‍ മുന്‍തൂക്കം നല്‍കുന്ന തരത്തിലാണ് പിച്ചും തയ്യാറാക്കിയത്.

ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയും ഇംഗ്ലണ്ടും പരിമിത ഓവര്‍ പരമ്പരയും കളിക്കുന്നുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഏകദിന പരമ്പരയുമാണ് കളിക്കുന്നത്. ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസിയും ടീമിന്റെ മോശം പ്രകടനത്തിന് കാരണമായിട്ടുണ്ട്. കൂടാതെ ഇന്ത്യയുടെ സ്പിന്‍ പിച്ചില്‍ പേസര്‍മാരെ ഉപയോഗിച്ച് തന്ത്രം മെനഞ്ഞതും ഇംഗ്ലണ്ടിന് തിരിച്ചടിയായി.

Story first published: Friday, March 5, 2021, 9:36 [IST]
Other articles published on Mar 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X