Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, ആര്‍ച്ചറില്ല, സ്റ്റോക്‌സ് മടങ്ങിയെത്തി

ലണ്ടന്‍: ഇന്ത്യക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. 17 അംഗ ടീമിലേക്ക് ബെന്‍ സ്‌റ്റോക്‌സ് മടങ്ങിയെത്തിയപ്പോള്‍ സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറെ പരിഗണിച്ചിട്ടില്ല. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം നോട്ടിങ്ഹാംഷെയറിന്റെ ഹസീബ് ഹമീദ് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തി. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ബെന്‍ സ്റ്റോക്‌സും ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യക്കെതിരായ സന്നാഹ മത്സരത്തില്‍ സെഞ്ച്വറി (112) നേടിയതോടെയാണ് ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിലേക്ക് ഓപ്പണറായി അദ്ദേഹത്തെ പരിഗണിച്ചത്. 2016ലെ ഇന്ത്യക്കെതിരായ പരമ്പരയിലെ മൂന്ന് മത്സരങ്ങളും അദ്ദേഹം കളിച്ചിരുന്നു. പിന്നീട് കൈവിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്താവുകയായിരുന്നു. ഓപ്പണിങ്ങില്‍ അദ്ദേഹത്തിന് അവസരം ലഭിക്കാനും സാധ്യത കൂടുതലാണ്.

അതേ സമയം സൂപ്പര്‍ പേസര്‍ ആര്‍ച്ചര്‍ക്ക് പരിക്ക് പൂര്‍ണ്ണമായും ഭേദമാവാത്തതിനാല്‍ ടീമില്‍ ഇടം പിടിക്കാനായില്ല. ഇംഗ്ലണ്ട് ടീമിനെ സംബന്ധിച്ച് ആര്‍ച്ചറുടെ അഭാവം തിരിച്ചടി തന്നെയാണ്. കൈമുട്ടിനേറ്റ പരിക്ക് ഭേദമായി അവസാന മൂന്ന് ടെസ്റ്റിലേക്ക് താരം തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പേസ് ഓള്‍റൗണ്ടറായ ക്രിസ് വോക്‌സിനും ആദ്യ രണ്ട് മത്സരത്തില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്.

benstokes

അതേ സമയം ബെന്‍ സ്റ്റോക്‌സിന്റെ മടങ്ങിവരവ് ടീമിന് വലിയ ആശ്വാസമാവും. ന്യൂസീലന്‍ഡിനെതിരായ അവസാന പരമ്പരയില്‍ സ്റ്റോക്‌സ് കളിച്ചിരുന്നില്ല. എന്നാല്‍ പാകിസ്താനെതിരായ ഇക്കഴിഞ്ഞ പരമ്പരയില്‍ കളിച്ച് ഫിറ്റ്‌നസ് തെളിയിച്ച് സ്റ്റോക്‌സ് ടെസ്റ്റ് ടീമിലും ഇടം പിടിക്കുകയായിരുന്നു. അവസാനമായി ഇന്ത്യയെ നേരിട്ടപ്പോള്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ സ്റ്റോക്‌സിന് സാധിച്ചിരുന്നു.

ട്വീറ്റ് വിവാദത്തില്‍പെട്ട് വിലക്കേര്‍പ്പെടുത്തിയിരുന്ന ഒല്ലി റോബിന്‍സനെ ഇംഗ്ലണ്ട് ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. വിശ്രമത്തിന് ശേഷം ജോസ് ബട്‌ലറും ടീമില്‍ ഇടം പിടിച്ചു. മറ്റൊരു വിക്കറ്റ് കീപ്പറായ ജോണി ബെയര്‍സ്‌റ്റോയും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. സീനിയര്‍ പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്‌സനും സ്റ്റുവര്‍ട്ട് ബ്രോഡും ടീമിലുണ്ട്. പേസ് ഓള്‍റൗണ്ടര്‍ സാം കറാനും മാര്‍ക്ക് വുഡും ടീമിലിടം പിടിച്ചു.

ഇംഗ്ലണ്ട് ടീം: ജോ റൂട്ട്, ജെയിംസ് ആന്‍ഡേഴ്‌സന്‍, ജോണി ബെയര്‍സ്‌റ്റോ, ഡോം ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രോളി, സാം കറാന്‍, ഹസീബ് ഹമീദ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഒല്ലി പോപ്പ്, ഒല്ലി റോബിന്‍സന്‍, ഡോം സിബ്ലി, ബെന്‍ സ്‌റ്റോക്‌സ്, മാര്‍ക്ക് വുഡ്.

Story first published: Thursday, July 22, 2021, 9:32 [IST]
Other articles published on Jul 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+