വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്‌റ്റോക്‌സ്, ഇന്ത്യന്‍ പരമ്പരക്കില്ല, അനിശ്ചിതകാലത്തേക്ക് ഇടവേള

ലണ്ടന്‍: ഇന്ത്യക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിന് ആരംഭിക്കാനിരിക്കെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. മാനസിക വിശ്രമം ആവിശ്യമാണെന്ന് ചൂണ്ടിക്കാട്ടി അനിശ്ചിത കാലത്തേക്ക് എല്ലാ ക്രിക്കറ്റില്‍ നിന്നും ഇടവേള പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. പരിക്കിനെത്തുടര്‍ന്ന് ഏറെ നാള്‍ പുറത്തിരുന്ന സ്റ്റോക്‌സ് ഇക്കഴിഞ്ഞ പാകിസ്താന്‍ പരമ്പരയിലൂടെ ഇംഗ്ലണ്ട് ടീമില്‍ വീണ്ടും സജീവമായി തിരിച്ചെത്തിയത്.

Ben Stokes takes indefinite break from cricket for mental wellbeing

Also Read: T20 World Cup 2021: 'ഞാനതിന് ഒരിക്കലും ഉത്തരം പറയില്ല', ഇന്ത്യന്‍ സ്പിന്നര്‍മാരെക്കുറിച്ച് ദ്രാവിഡ്
ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാവുന്ന പ്രഖ്യാപനമാണ് സ്റ്റോക്‌സ് നടത്തിയിരിക്കുന്നത്. പേസ് ഓള്‍റൗണ്ടറായ സ്‌റ്റോക്‌സ് ടീമിന്റെ നിര്‍ണ്ണായക ഭാഗമാണ്. അതിനാല്‍ത്തന്നെ സ്‌റ്റോക്‌സിന്റെ അഭാവം ടീമിനെ പ്രതികൂലമായി ബാധിക്കും. സ്റ്റോക്‌സിന്റെ പകരക്കാരനെ കണ്ടെത്തുക എളുപ്പമല്ല. പെട്ടെന്ന് ഇത്തരമൊരു തീരുമാനം എടുക്കാന്‍ കാരണമെന്തെന്ന് വ്യക്തമല്ല.

Also Read: 'കുഴിമടിയന്‍'; പേരുണ്ടാക്കാനുള്ള അവസരം കളഞ്ഞു; സഞ്ജുവിനെതിരെ സല്‍മാന്‍ ഭട്ട്

സ്റ്റോക്‌സിന് ഇസിബിയുടെ പൂര്‍ണ്ണ പിന്തുണ

സ്റ്റോക്‌സിന് ഇസിബിയുടെ പൂര്‍ണ്ണ പിന്തുണ

Also Read: ഇംഗ്ലണ്ടില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ദുസ്വപ്‌നങ്ങളുടെ തുടക്കം; മുന്നറിയിപ്പുമായി ഓസീസ് ഇതിഹാസം

മാനസികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാലാണ് സ്റ്റോക്‌സ് ഇത്തരമൊരു അവധിയില്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയ തിരിച്ചടി നല്‍കുന്ന തീരുമാനമാണ് സ്റ്റോക്‌സിന്റേതെങ്കിലും പൂര്‍ണ്ണ പിന്തുണ അറിയിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇസിബി സ്റ്റോക്‌സിന് പിന്തുണ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മാനസീകാവസ്ഥ തുറന്ന് പറയാന്‍ കാണിച്ച സ്റ്റോക്‌സിന്റെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ടാണ് ഇസിബി പിന്തുണ അറിയിച്ചത്. ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഇന്ത്യന്‍ പരമ്പരയില്‍ നികത്താനാവാത്ത വിടവാണ് സ്റ്റോക്‌സിന്റേത്.

Also Read: ചിലര്‍ അവസരം തുലച്ചപ്പോള്‍ മുതലാക്കിയവര്‍; ലോകകപ്പിനുള്ള ടീമില്‍ ഈ മൂന്ന് പേരുണ്ടായേക്കാം!

ലോകകപ്പ് ടീമിലൂടെ തിരിച്ചെത്തിയേക്കും

ലോകകപ്പ് ടീമിലൂടെ തിരിച്ചെത്തിയേക്കും

Also Read: IND vs ENG: സ്‌റ്റോക്‌സിന്റെ പകരക്കാരനെത്തി, ഓവര്‍ട്ടന്‍ ചില്ലറക്കാരനല്ല, ഇന്ത്യയെ വിറപ്പിക്കുമോ?

ഐപിഎല്‍ 2021 ന്റെ രണ്ടാം പാദം കളിക്കാന്‍ ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ സ്റ്റോക്‌സ് വ്യക്തമാക്കിയിരുന്നു. വിശ്രമത്തില്‍ പോകുകയാണെന്ന് അദ്ദേഹം തന്നെ പ്രഖ്യാപിച്ചതോടെ ഐപിഎല്‍ രണ്ടാം പാദത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇനി ടി20 ലോകകപ്പ് ടീമിലൂടെ ബെന്‍ സ്‌റ്റോക്‌സ് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നേരത്തെ ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ് വെല്ലും ഇത്തരത്തില്‍ മാനസിക പ്രശ്‌നം ചൂണ്ടിക്കാട്ടി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരുന്നു.

Also Read: T20 World Cup: ഇന്ത്യയുടെ ടി20യിലെ അഞ്ച് കുറഞ്ഞ ടോട്ടലുകളിതാ, ഓസീസിനോട് നേരിട്ടത് കൂട്ടത്തകര്‍ച്ച

ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയെന്ന് പ്രമുഖര്‍

ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയെന്ന് പ്രമുഖര്‍

Also Read: T20 World Cup 2021: 'ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ അവന്‍ തീര്‍ച്ചയായും ഉണ്ടായിരിക്കണം'- ആകാശ് ചോപ്ര

Also Read: IND vs ENG Test: കൂടുതല്‍ റണ്‍സ്, വിക്കറ്റ്, ടോപ് സ്‌കോറര്‍, പ്രധാന റെക്കോഡുകള്‍ എല്ലാം അറിയാം

ഇന്ത്യന്‍ പരമ്പരയില്‍ നിന്ന് സ്റ്റോക്‌സ് പുറത്തായത് ഞെട്ടിപ്പിക്കുന്ന തീരുമാനമെന്നാണ് ഒട്ടുമിക്ക ആളുകളും പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതിയില്ലെന്നാണ് ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക് പ്രതികരിച്ചത്. പകരക്കാരനില്ലാത്ത താരമാണെന്നും ഇംഗ്ലണ്ടിന് കടുത്ത തിരിച്ചടിയെന്നുമാണ് ഹര്‍ഷ ഭോഗ്്‌ല പ്രതികരിച്ചത്. ഇത് ഇംഗ്ലണ്ടിനെ കാര്യമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, August 1, 2021, 10:29 [IST]
Other articles published on Aug 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X