വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഈ ബാറ്റിങ് കരുത്ത് പോരാ, നാലാം ടെസ്റ്റില്‍ സൂര്യകുമാര്‍ കളിക്കണം- വെങ്‌സര്‍ക്കാര്‍

മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് പുരോഗമിക്കവെ ഇന്ത്യന്‍ ടീം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ്. ഒന്നോ രണ്ടോ താരങ്ങളുടെ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാ താരങ്ങളും ബാറ്റിങ്ങില്‍ നിരാശപ്പെടുത്തുന്ന അവസ്ഥ. ലീഡ്‌സ് ടെസ്റ്റിലും ഇന്ത്യന്‍ ടീം നേരിട്ടത് സമാന രീതിയിലുള്ള വമ്പന്‍ തകര്‍ച്ചയാണ്.

ആദ്യ ഇന്നിങ്‌സില്‍ 78 റണ്‍സിന് ഓള്‍ഔട്ടായ ഇന്ത്യ രണ്ടാം ഇന്നിങ്‌സിന്റെ ആദ്യ ദിനം ശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തിയത്. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന മികച്ച നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ തൊട്ടടുത്ത ദിവസം കൂട്ടത്തകര്‍ച്ച നേരിട്ട് 278 റണ്‍സിനുള്ളില്‍ കൂടാരം കയറി. ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്ന സീനിയര്‍ താരങ്ങളായ വിരാട് കോലി, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരുടെ മോശം ഫോമാണ് എടുത്തുപറയേണ്ട പ്രധാന കാര്യം.

<strong>IND vs ENG: ലീഡ്‌സില്‍ ഇന്ത്യക്ക് വലിയ നാണക്കേട്, ചരിത്ര നേട്ടവുമായി റൂട്ട്, പ്രധാന റെക്കോഡുകളറിയാം</strong> IND vs ENG: ലീഡ്‌സില്‍ ഇന്ത്യക്ക് വലിയ നാണക്കേട്, ചരിത്ര നേട്ടവുമായി റൂട്ട്, പ്രധാന റെക്കോഡുകളറിയാം

1

പുജാരയും (91) കോലിയും (55) രണ്ടാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും സ്ഥിരത കണ്ടെത്താനാവുന്നില്ല. ലീഡ്‌സിലെ തോല്‍വിക്ക് ശേഷം ബാറ്റിങ് നിരയിലെ മാറ്റത്തിന്റെ സൂചന ഇന്ത്യ നല്‍കിയിരുന്നു. നാല് പേസര്‍മാരെയും ഒരു സ്പിന്‍ ഓള്‍റൗണ്ടറെയും പരിഗണിച്ചാണ് ഇന്ത്യ കളിക്കുന്നത്. എന്നാല്‍ ഒരു അധിക ബാറ്റ്‌സ്മാന്റെ ആവിശ്യം ടീമിന് നിലവിലുണ്ട്. ഇപ്പോഴിതാ ഓവലില്‍ നടക്കാന്‍ പോകുന്ന നാലാം ടെസ്റ്റില്‍ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ പരിഗണിക്കണമെന്ന് ആവിശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ ദിലീപ് വെങ്‌സര്‍ക്കാര്‍.

'ഇന്ത്യയുടെ ബാറ്റിങ് കരുത്ത് ഉയര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ഈ അവസരത്തില്‍ കരുതുന്നു. ഹനുമ വിഹാരിയേക്കാള്‍ സൂര്യകുമാര്‍ യാദവിന് അവസരം നല്‍കുന്നതാവും നല്‍കുക. ഒരു ബൗളറെ ഒഴിവാക്കി അധിക ബാറ്റ്‌സ്മാനെ പരിഗണിക്കുന്നതാവും നന്നാവുക. സൂര്യ മത്സരത്തെ പിടിച്ചെടുക്കാന്‍ കെല്‍പ്പുള്ള താരമാണ്. അവന്റെ സമീപകാലത്തെ ഫോം മികച്ചതാണ്. അധികം വൈകാതെ അവനെ ടീമിലേക്ക് പരിഗണിക്കുകയാണ് വേണ്ടത്'-ദിലീപ് വെങ്‌സര്‍ക്കാര്‍ പിടിഐയോട് പറഞ്ഞു.

2

സൂര്യകുമാര്‍ യാദവ് പരിമിത ഓവര്‍ ക്രിക്കറ്റിലൂടെയും ഐപിഎല്ലിലൂടെയും തന്റെ മികവ് എന്തെന്ന് ഇതിനോടകം കാട്ടിക്കഴിഞ്ഞു. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 44 ശരാശരിയിലാണ് മുംബൈക്കാരനായ സൂര്യകുമാറിന്റെ പ്രകടനം. ശ്രീലങ്കന്‍ പര്യടനത്തില്‍ ഉള്‍പ്പെട്ടിരുന്ന സൂര്യകുമാറിനെ ശുഭ്മാന്‍ ഗില്ലിനും ആവേഷ് ഖാനും വാഷിങ്ടണ്‍ സുന്ദറിനും പരിക്കേറ്റ സാഹചര്യത്തിലാണ് ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചത്. പൃഥ്വി ഷായും ടീമിലുണ്ട്.

എന്നാല്‍ ഹനുമ വിഹാരിയെ മറികടന്ന് സൂര്യകുമാര്‍ എത്താന്‍ സാധ്യത കുറവാണ്. രഹാനെയും പുജാരയും പുറത്തിരിക്കാന്‍ സാധ്യത കുറവാണ്. ഇഷാന്ത് ശര്‍മക്ക് സ്ഥാനം നഷ്ടപ്പെടാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ മധ്യനിരയിലാവും അധിക ബാറ്റ്‌സ്മാന് അവസരം ലഭിക്കുക. മധ്യനിരയില്‍ നേരത്തെ കളിച്ചുള്ള അനുഭവസമ്പത്ത് വിഹാരിക്കുണ്ട്. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കായി തിളങ്ങിയ വിഹാരി കൗണ്ടിക്രിക്കറ്റിലടക്കം കളിച്ചിട്ടുള്ള താരങ്ങളിലൊരാളാണ്.

3

ആര്‍ അശ്വിനെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യ പരിഗണിക്കാത്തതിനെയും ദീലീപ് വിമര്‍ശിച്ചു. 'അശ്വിനെ ഇതുവരെ ടീമില്‍ ഉള്‍പ്പെടുത്താത്തത് അത്ഭുതമായാണ് എനിക്ക് തോന്നുന്നത്. നിങ്ങളുടെ ഏറ്റവും മികച്ച സ്പിന്നറെ ടീമിന് പുറത്തിരുത്തുന്നത് ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള കാര്യമാണ്. നാല് ബൗളര്‍മാരും ആറ് ബാറ്റ്‌സ്മാന്‍മാരുമായി കളിച്ചാല്‍ ഇനിയുള്ള മത്സരങ്ങള്‍ ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കും'-ദിലീപ് കൂട്ടിച്ചേര്‍ത്തു.

കൗണ്ടി ക്രിക്കറ്റിലടക്കം കളിച്ച് അശ്വിന്‍ ഉജ്ജ്വല ഫോമിലാണ്. കൂടാതെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെതിരേ മികച്ച റെക്കോഡും അശ്വിനുണ്ട്. അഞ്ച് തവണ റൂട്ടിനെ അശ്വിന്‍ പുറത്താക്കിയിട്ടുണ്ട്. എന്നിട്ടും ബാറ്റിങ് കരുത്ത് പരിഗണിച്ച് അശ്വിനെക്കാള്‍ പരിഗണന ജഡേജക്ക് ലഭിക്കുകയായിരുന്നു. ജഡേജ ബാറ്റിങ്ങില്‍ തിളങ്ങിയെങ്കിലും ബൗളിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തി. അതിനാല്‍ത്തന്നെ ഓവലില്‍ അശ്വിന്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഉള്‍പ്പെട്ടേക്കും.

Story first published: Sunday, August 29, 2021, 11:56 [IST]
Other articles published on Aug 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X