IND vs ENG: റിഷഭിന്റെ മികവല്ല, ഇംഗ്ലണ്ട് ബൗളര്‍മാരുടെ കഴിവുകേട്, ചൂണ്ടിക്കാട്ടി പാക് പേസര്‍

എഡ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ തകര്‍ച്ച തുടക്കത്തിന് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയപ്പോള്‍ കൈയടി റിഷഭ് പന്തിനായിരുന്നു. സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ റിഷഭ് ഇംഗ്ലണ്ടിന്റെ കണക്കൂകൂട്ടലുകള്‍ തെറ്റിച്ചു. ഏകദിന ശൈലിയില്‍ കളിച്ച റിഷഭ് 111 പന്തില്‍ 146 റണ്‍സാണ് അടിച്ചെടുത്തത്. 19 ഫോറും നാല് സിക്‌സും ഉള്‍പ്പെട്ട ഇന്നിങ്‌സില്‍ അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ് 130ന് മുകളിലായിരുന്നു.

ആറാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയുമായി ചേര്‍ന്ന് 222 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ടുണ്ടാക്കാനും റിഷഭിനായി. എല്ലാവരും റിഷഭിന്റെ പ്രകടനത്തെ പ്രശംസിക്കുമ്പോള്‍ റിഷഭിന്റെ മികവല്ല പഇംഗ്ലണ്ട് പേസര്‍മാരുടെ കഴിവുകേടാണ് പന്തിന്റെ മികച്ച പ്രകടനത്തിന് കാരണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാക് പേസര്‍ മുഹമ്മദ് ആസിഫ്.

'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ

റിഷഭിന്റെ ദൗര്‍ബല്യം തിരിച്ചറിഞ്ഞ് പന്തെറിയാന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് സാധിച്ചില്ലെന്നാണ് ആസിഫ് അഭിപ്രായപ്പെട്ടത്. 'പന്ത് യാതൊരു അത്ഭുതവും കാട്ടിയില്ല. മുഴുവന്‍ തെറ്റും ഇംഗ്ലണ്ടിന്റെ ബൗളര്‍മാര്‍ക്കാണ്. പന്തിന് സാങ്കേതികമായി നിരവധി പിഴവുകളുണ്ട്. അവന്റെ ഇടത് കാല്‍ മികച്ച നിലയിലായിരുന്നില്ല. എന്നിട്ടും അവന്‍ സെഞ്ച്വറി നേടി. കാരണം അവന്റെ ദൗര്‍ബല്യത്തെ മനസിലാക്കി പന്തെറിയാന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കായില്ല'-മുഹമ്മദ് ആസിഫ് പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ബൗളര്‍മാര്‍ക്ക് ആധിപത്യം നല്‍കാതെ കടന്നാക്രമിക്കുകയാണ് റിഷഭ് ചെയ്തത്. പ്രധാനമായും സ്പിന്നര്‍ ജാക് ലീച്ചിനെതിരേ. ക്രീസില്‍ നിന്ന് നിരവധി തവണ റിഷഭ് കയറി കളിച്ചു. എന്നാല്‍ അദ്ദേഹത്തെ കുടുക്കാന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ക്കായില്ല. ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ അനുഭവസമ്പത്തേറെയുള്ളവരാണെങ്കിലും റിഷഭിനെ തളക്കാന്‍ ഏറെ പ്രയാസപ്പെട്ടു.

ഐറിഷ് പരമ്പരയിലുണ്ട്, പക്ഷെ ഇവര്‍ ലോകകപ്പ് ടീമിലെത്തില്ല, ഇന്ത്യയുടെ അഞ്ച് പേരിതാ

'ഞാന്‍ ആരുടെയും പേര് വ്യക്തിപരമായി പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിരവധി പിഴവുകള്‍ അവര്‍ വരുത്തി. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരായ റിഷഭും ജഡേജയും നില്‍ക്കുമ്പോള്‍ ഇടം കൈയന്‍ സ്പിന്നറെ പ്രയോഗിച്ചത് ഒരിക്കലും നല്ല നീക്കമല്ല. ഞാന്‍ റിഷഭ് പന്തിന് എതിരല്ല. എന്നാല്‍ എതിരാളികളുടെ മോശം തീരുമാനം ബാറ്റ്‌സ്മാനെ വലിയ സ്‌കോര്‍ നേടാന്‍ സഹായിക്കുന്നു.

'ഞാന്‍ ആരുടെയും പേര് വ്യക്തിപരമായി പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിരവധി പിഴവുകള്‍ അവര്‍ വരുത്തി. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരായ റിഷഭും ജഡേജയും നില്‍ക്കുമ്പോള്‍ ഇടം കൈയന്‍ സ്പിന്നറെ പ്രയോഗിച്ചത് ഒരിക്കലും നല്ല നീക്കമല്ല. ഞാന്‍ റിഷഭ് പന്തിന് എതിരല്ല. എന്നാല്‍ എതിരാളികളുടെ മോശം തീരുമാനം ബാറ്റ്‌സ്മാനെ വലിയ സ്‌കോര്‍ നേടാന്‍ സഹായിക്കുന്നു.

കോലിയെ വിട്ടു!, വ്യാട്ടിന്റെ മനം കവര്‍ന്ന് അര്‍ജുന്‍, ചിത്രം ഇന്‍സ്റ്റ് സ്‌റ്റോറിയാക്കി, വൈറല്‍

നിലവില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയാണ് ഡ്രൈവിങ് സീറ്റില്‍. ഇന്ത്യയുടെ 416 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 84 എന്ന തകര്‍ന്ന അവസ്ഥയിലാണ്. അഞ്ച് വിക്കറ്റ് ശേഷിക്കെ ഇന്ത്യയെക്കാള്‍ 332 റണ്‍സിന് പിന്നില്‍. മൂന്നാം ദിനത്തിലെ ഇംഗ്ലണ്ടിന്റെ ബാറ്റിങ് മത്സരത്തില്‍ നിര്‍ണ്ണായകമാവും.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, July 3, 2022, 0:06 [IST]
Other articles published on Jul 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X