Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'അവന്‍ കൊള്ളാം, കരുത്തുറ്റ മനോഭാവം', ഇന്ത്യന്‍ പേസറെ പ്രശംസിച്ച് ഡെയ്ല്‍ സ്റ്റെയിന്‍

കേപ്ടൗണ്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആഗസ്റ്റ് നാലിന് ആരംഭിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചും ഇംഗ്ലണ്ടിനെ സംബന്ധിച്ചും വളരെ നിര്‍ണ്ണായകമായ പരമ്പരയാണ് മുന്നിലുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തോറ്റ ക്ഷീണത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ നാട്ടില്‍ ന്യൂസീലന്‍ഡിനോട് പരമ്പര കൈവിട്ടതിന്റെ നാണക്കേട് മായ്ക്കാന്‍ ഇംഗ്ലണ്ടിനും പരമ്പര നേടേണ്ടതായുണ്ട്.

1

ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ഇന്ത്യക്ക് കരുത്ത് പകരുന്നത് ടീമിലെ പേസര്‍മാരാണ്. ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ്,ഇഷാന്ത്,ശര്‍മ,ശര്‍ദുല്‍ ഠാക്കൂര്‍,ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ എന്നിവരെല്ലാം അടങ്ങുന്ന ബൗളിങ് നിര ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്. ഇപ്പോഴിതാ ഇംഗ്ലണ്ട് പരമ്പരക്ക് മുമ്പ് ഇന്ത്യയുടെ യുവ പേസറെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്‌റ്റെയിന്‍.

അവന് ഭാവിയുണ്ടെന്ന് അന്നേ തോന്നി

അവന് ഭാവിയുണ്ടെന്ന് അന്നേ തോന്നി

ഐപിഎല്ലില്‍ ആര്‍സിബിയിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നെടുന്തൂണായി മാറിയ താരമാണ് മുഹമ്മദ് സിറാജ്. മികച്ച പേസിനൊപ്പം കൃത്യമായി ലൈനും ലെങ്തും കാത്തുസൂക്ഷിക്കാന്‍ സിറാജിനാവുന്നു. 'മത്സരത്തില്‍ മികച്ച മനോഭാവം കാത്തുസൂക്ഷിക്കുന്നവനാണ് മുഹമ്മദ് സിറാജ്. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ എവിടെ പന്തെറിയുന്നു എന്നതിലല്ല കാര്യം. മനോഭാവവും വളരെ പ്രധാനപ്പെട്ടതാണ്. ബാറ്റ്‌സ്മാനെക്കൊണ്ട് ഷോട്ട് കളിപ്പിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്ന ബൗളര്‍മാരിലൊരാളാണ് സിറാജ്. ഓസ്‌ട്രേലിയയിലെ അവന്റെ കളി കണ്ടപ്പോള്‍ തന്നെ മികച്ച ടെസ്റ്റ് കരിയര്‍ അവനുണ്ടാവുമെന്ന് എനിക്ക് തോന്നിയിരുന്നു. ഒരു ഫാസ്റ്റ് ബൗളര്‍ക്ക് വേണ്ട മികച്ച മനോഭാവം അവനുണ്ട്'-സ്റ്റെയിന്‍ പറഞ്ഞു.

ഓസ്‌ട്രേലിയയിലെ തീപ്പൊരി പ്രകടനം

ഓസ്‌ട്രേലിയയിലെ തീപ്പൊരി പ്രകടനം

ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂട്ടപ്പരിക്കേറ്റ സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയില്‍ മുഹമ്മദ് സിറാജിന് അവസരം ലഭിച്ചത്. അതുവരെ ശരാശരി ബോളര്‍ വിശേഷണം ഉണ്ടായിരുന്ന സിറാജ് തന്റെ വിശ്വരൂപം കാട്ടിയ മത്സരമായിരുന്നു അത്. മൂന്ന് മത്സരത്തില്‍ നിന്ന് 13 വിക്കറ്റുകള്‍ പിഴുത സിറാജ് ഒരു തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി. ഗാബയിലെ സിറാജിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് ചരിത്ര ജയം നേടിക്കൊടുത്തത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ സിറാജിനെ കളിപ്പിച്ചിരുന്നില്ല.

ഇതുവരെയുള്ള പ്രകടനം

ഇതുവരെയുള്ള പ്രകടനം

ഇന്ത്യക്കായി അഞ്ച് ടെസ്റ്റില്‍ നിന്ന് 16 വിക്കറ്റാണ് സിറാജ് നേടിയത്. ഒരു ഏകദിനം മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ വിക്കറ്റ് നേടാനായില്ല. മൂന്ന് ടി20യില്‍ നിന്ന് മൂന്ന് വിക്കറ്റുകള്‍ സിറാജിന്റെ പേരിലുണ്ട്. 42 ഐപിഎല്ലില്‍ നിന്നായി 45 വിക്കറ്റുകളും സിറാജ് വീഴ്ത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള പേസര്‍മാരിലൊരാള്‍ കൂടിയാണ് സിറാജ്.

Story first published: Friday, July 30, 2021, 15:47 [IST]
Other articles published on Jul 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+