IND vs ENG: സാം കറാന്‍ നാലാം ടെസ്റ്റിനുണ്ടാവില്ല, നാട്ടിലേക്ക് മടങ്ങും, പരിമിത ഓവര്‍ പരമ്പര കളിക്കും
അഹമ്മദാബാദ്: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ പേസ് ഓള്‍റൗണ്ടര്‍ സാം കറാന്‍ ഉണ്ടാകില്ല. മൂന്നാം മത്സരത്തിന് ശേഷം താരം ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങും. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മാര്‍ച്ച് 12ന് ആരംഭിക്കുന്ന പരിമിത ഓവര്‍ പരമ്പരയ്ക്ക് മുമ്പ് താരം ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം. ടെസ്റ്റ് ടീമില്‍ സാം കറാന്‍ നിര്‍ണ്ണായക താരമല്ല.
എന്നാല്‍ പരിമിത ഓവര്‍ പരമ്പരയില്‍ പ്രതിഭാശാലിയായ താരമാണ് സാം കറാന്‍.ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റി മറിക്കാന്‍ കെല്‍പ്പുള്ള സാം കറാന്‍ ഐപിഎല്ലില്‍ സിഎസ്‌കെയുടെയും നിര്‍ണ്ണായക താരമാണ്. മൂന്ന് മത്സരം അടങ്ങിയ ഏകദിന പരമ്പരയും അഞ്ച് മത്സരം അടങ്ങിയ ടി20 പരമ്പരയുമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുന്നത്.
ടെസ്റ്റ് പരമ്പര ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ മത്സരത്തില്‍ 227 റണ്‍സിന്റെ ജയവുമായി ഇംഗ്ലണ്ട് ഇന്ത്യയെ ഞെട്ടിച്ചപ്പോള്‍ 315 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ രണ്ടാം ടെസ്റ്റില്‍ തിരിച്ചെത്തി. മൂന്നാം ടെസ്റ്റിനും നാലാം ടെസ്റ്റിനും അഹമ്മദാബാദ് തന്നെയാണ് വേദി. എന്നാല്‍ മൂന്നാം മത്സരം പിങ്ക് ബോള്‍ ടെസ്റ്റാണ്. രാത്രി-പകല്‍ മത്സരത്തില്‍ ഇരു ടീമിന്റെയും പോരാട്ടം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കും ഇംഗ്ലണ്ടിനും ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകമാണ്. 2-1,3-1 എന്ന നിലയില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനലിലെത്താം. ഇംഗ്ലണ്ടിന് 3-1ന് ജയിച്ചാല്‍ മാത്രമെ ഫൈനലില്‍ ഇടം പിടിക്കാനാവൂ. അതിനാല്‍ത്തന്നെ അവസാനത്തെ രണ്ട് മത്സരങ്ങളും ഇരു ടീമിനും വളരെ നിര്‍ണ്ണായകമാണ്.
സ്പിന്നിനെ അനുകൂലമായാ പിച്ചാണ് അഹമ്മദാബാദിലും ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. അങ്ങനെയായാല്‍ ഇംഗ്ലണ്ടിനത് കൂടുതല്‍ കടുപ്പമാവും. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ സ്പിന്‍ മികവിന് മുന്നിലാണ് സന്ദര്‍ശകര്‍ക്ക് കാലിടറിയത്. ഇന്ത്യന്‍ ടീമില്‍ മാറ്റം വരുത്താനുള്ള സാധ്യത കുറവാണ്. രണ്ടാം ടെസ്റ്റില്‍ കളിച്ച അതേ ടീമിനെത്തന്നെ കോലി നിലനിര്‍ത്തിയേക്കും. അതേ സമയം ഇംഗ്ലണ്ട് നിരയില്‍ മാറ്റം ഉറപ്പാണ്. ബൗളിങ് നിരയിലേക്ക് ജെയിംസ് ആന്‍ഡേഴ്‌സനും ജോഫ്രാ ആര്‍ച്ചറും തിരിച്ചെത്തുമ്പോള്‍ ബ്രോഡിനും സ്‌റ്റോണിനും പുറത്തുപോവേണ്ടി വരും.
വിക്കറ്റ് കീപ്പറായി ജോണി ബെയര്‍സ്‌റ്റോ എത്താനും സാധ്യതയുണ്ട്. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനുവേണ്ടി കീപ്പര്‍ ബെന്‍ ഫോക്‌സ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ടേണിങ് പിച്ചില്‍ സ്റ്റംപിങ്ങും റണ്ണൗട്ടുകളുമായി ഫോക്‌സ് കൈയടി നേടി. എന്നാല്‍ പരിചയസമ്പത്തിന്റെ കരുത്തില്‍ ബെയര്‍സ്റ്റോ ടീമിലേക്കെത്തിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications