IND vs ENG: ഇംഗ്ലണ്ട് ക്യാംപില്‍ കോവിഡ്, ഇന്ത്യക്ക് വന്‍ തിരിച്ചടി, സന്നാഹ മത്സരം നഷ്ടമായേക്കും
ലണ്ടന്‍: ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് തിരിച്ചടി നല്‍കി ഇംഗ്ലണ്ട് ക്യാംപിലെ കോവിഡ്. ശ്രീലങ്കന്‍ പരമ്പരയ്ക്ക് പിന്നാലെ മൂന്ന് താരങ്ങളടക്കം ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കാര്യങ്ങള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ഇതോടെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. പരമ്പരയെത്തന്നെ അത് ബാധിക്കാനിടയുണ്ട്. എന്നാല്‍ പരമ്പര ആരംഭിക്കാന്‍ ഇനിയും ഒരുമാസത്തോളം സമയമുണ്ടെന്നതിനാല്‍ തടസമില്ലാതെ പരമ്പര മുന്നോട്ട് പോയേക്കും. എന്നാല്‍ സന്നാഹ മത്സരം നടക്കാതെ വന്നാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കും.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് ശേഷം ഒരു മാസത്തോളം ഇടവേളക്ക് ശേഷമാണ് ഇംഗ്ലണ്ട് പരമ്പര ആരംഭിക്കുന്നത്. അതിനാല്‍ത്തന്നെ സന്നാഹ മത്സരം കളിക്കാതെ ഇംഗ്ലണ്ടില്‍ ഇറങ്ങിയാല്‍ ഇന്ത്യയുടെ ബാറ്റിങ് നിരയെ അത് കാര്യമായി ബാധിച്ചേക്കും. പരിശീല മത്സരം ലഭിക്കാതെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിറങ്ങിയത് ഇന്ത്യയെ ബാധിച്ചിരുന്നു. അതേ തകര്‍ച്ച ആവര്‍ത്തിക്കാതിരിക്കാന്‍ ഇംഗ്ലണ്ട് പരമ്പരക്ക് മുമ്പ് സന്നാഹ മത്സരം നടത്തണമെന്ന് ഇസിബിയോട് ബിസിസിഐയാണ് അഭ്യര്‍ത്ഥിച്ചത്. ഇത് ഇസിബി അംഗീകരിക്കുകയും ചെയ്തു.

എന്നാല്‍ കോവിഡ് വ്യാപനം ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ നിലവില്‍ ഇംഗ്ലണ്ട് താരങ്ങള്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് ബാധിക്കാതിരുന്നാല്‍ മാത്രമെ സന്നാഹ മത്സരത്തിന് അവസരം ലഭിക്കു. അല്ലാത്ത പക്ഷം ഇംഗ്ലണ്ടിലെ പേസ് പിച്ചില്‍ പരിശീലന മത്സരം കളിക്കാതെ ഇന്ത്യക്ക് ഇറങ്ങേണ്ടി വരും.
പരമ്പരക്ക് മുമ്പ് ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങേണ്ടിയും വന്നു. ഓപ്പണിങ്ങില്‍ ഗില്ലിന് പകരക്കാരനായി ആര് എത്തുമെന്നത് നിലവില്‍ വലിയ ചര്‍ച്ചയാണ്. കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും അവസരം തേടുന്നുണ്ടെങ്കിലും അഭിമന്യു ഈശ്വരന് ഇന്ത്യ അവസരം നല്‍കിയേക്കുമെന്നാണ് വിവരം. പൃഥ്വി ഷായെയും ദേവ്ദത്ത് പടിക്കലിനെയും ഇംഗ്ലണ്ടിലേക്ക് എത്തിക്കാന്‍ ടീം മാനേജ്‌മെന്റ് ശ്രമിച്ചെങ്കിലും അനുകൂല നിലപാടല്ല ബിസിസിഐ സ്വീകരിച്ചത്.
ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം മടങ്ങിയെത്തിയ ശ്രീലങ്കന്‍ ടീമും നിലവില്‍ ക്വാറന്റെയ്‌നിലാണ്. ഇവരില്‍ ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റീവായാല്‍ ഇന്ത്യയുമായുള്ള പരമ്പരയും നീട്ടിവെച്ചേക്കും. മൂന്ന് വീതം ഏകദിനവും ടി20യും അടങ്ങുന്ന പരമ്പര ഈ മാസം 13നാണ് ആരംഭിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications