വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ശാസ്ത്രിയെ തിരികെ കൊണ്ടുവരൂ, ദ്രാവിഡ് 'മണ്ടന്‍ കോച്ച്', ഇന്ത്യന്‍ ഫാന്‍സ് കലിപ്പില്‍

378 എന്ന വമ്പന്‍ ടോട്ടല്‍ മുന്നോട്ട് വെച്ചിട്ടും പ്രതിരോധിക്കാന്‍ ഇന്ത്യയുടെ പേരുകേട്ട ബൗളര്‍മാര്‍ക്കായില്ല

1

എഡ്ജ്ബാസ്റ്റന്‍: ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയെന്ന അഭിമാന നിമിഷമാണ് കൈയകലത്തില്‍ ഇന്ത്യ തട്ടിത്തെറിപ്പിച്ചത്. വിരാട് കോലിയെന്ന നായകനും രവി ശാസ്ത്രിയെന്ന പരിശീലകനും ചേര്‍ന്ന് ആദ്യ നാല് മത്സരത്തില്‍ നിന്ന് ഇന്ത്യയെ 2-1ന് മുന്നിലെത്തിച്ചപ്പോള്‍ ജസ്പ്രീത് ബുംറയെന്ന നായകനും രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിന്റെ പടിവാതുക്കല്‍ നിന്ന് തോല്‍വിയിലേക്ക് തള്ളിവിട്ടു.

378 എന്ന വമ്പന്‍ ടോട്ടല്‍ മുന്നോട്ട് വെച്ചിട്ടും പ്രതിരോധിക്കാന്‍ ഇന്ത്യയുടെ പേരുകേട്ട ബൗളര്‍മാര്‍ക്കായില്ല. വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഈ വിജയലക്ഷ്യം മറികടന്നതെന്നതാണ് എടുത്തു പറയേണ്ടത്. ജോ റൂട്ട് (142) ജോണി ബെയര്‍സ്‌റ്റോ (114) എന്നിവരുടെ അപരാജിത സെഞ്ച്വറിക്ക് മുന്നില്‍ ഇന്ത്യയുടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു.

പരിക്കില്‍ കുടുങ്ങി രാഹുല്‍, വിന്‍ഡീസ് പരമ്പരയും ഏഷ്യാ കപ്പും നഷ്ടമായേക്കും, വന്‍ തിരിച്ചടിപരിക്കില്‍ കുടുങ്ങി രാഹുല്‍, വിന്‍ഡീസ് പരമ്പരയും ഏഷ്യാ കപ്പും നഷ്ടമായേക്കും, വന്‍ തിരിച്ചടി

1

ഇപ്പോഴിതാ ഇന്ത്യന്‍ ആരാധകര്‍ കടുത്ത നിരാശയിലാണ്. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയെ പ്രശംസിക്കുകയും നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ വിമര്‍ശിക്കുകയും ചെയ്യുന്ന പോസ്റ്റുകളാണ് കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. ദ്രാവിഡ് മണ്ടന്‍ കോച്ചാണെന്നും ശാസ്ത്രിയെ തിരികെ കൊണ്ടുവരണമെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ഒന്നാം ഇന്നിങ്‌സില്‍ 132 റണ്‍സിന്റെ ലീഡ് നേടിയിട്ടും രണ്ടാം ഇന്നിങ്‌സില്‍ നിരുത്തരവാദിത്തപരമായി ബാറ്റ് ചെയ്ത ഇന്ത്യ തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു. ഇന്ത്യയുടെ തോല്‍വിയില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ പദ്ധതികളുടെ പാളിച്ചയെയാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്. പരമ്പര നേടാന്‍ സമനില മതിയായിരുന്നു എന്നതിനാല്‍ നാലാം ദിനം മുഴുവന്‍ സമയവും ബാറ്റ് ചെയ്യാന്‍ ഇന്ത്യ തയ്യാറാവണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

2

അശ്വിന്റെ അഭാവമാണ് ഇംഗ്ലണ്ടിന് മുന്‍തൂക്കം നല്‍കിയതെന്നതാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. രവീന്ദ്ര ജഡേജ ബാറ്റിങ്ങില്‍ തിളങ്ങിയെങ്കിലും ബൗളിങ്ങില്‍ അശ്വിന്റെ അഭാവം ഇന്ത്യയെ ബാധിച്ചു. അവസാന രണ്ട് ദിവസവും പിച്ചില്‍ നല്ല ടേണ്‍ ലഭിച്ചെങ്കിലും മുതലാക്കാന്‍ ഇന്ത്യക്കായില്ല. അശ്വിനെ തഴഞ്ഞ് രവീന്ദ്ര ജഡേജയെയാണ് ഇന്ത്യ പ്ലേയിങ് 11 ലേക്ക് പരിഗണിച്ചത്.

'കുഞ്ഞന്‍ ടീമിലെ വമ്പന്മാര്‍', വലിയ ടീമിലായിരുന്നെങ്കില്‍ ഇതിഹാസമായേനെ!, അറിയണം ഇവരെ

3

2006-07ന് ശേഷം 150 പ്ലസ് റണ്‍സ് വിജയലക്ഷ്യം പ്രതിരോധിക്കുന്നതില്‍ രണ്ട് തവണ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. 2022ല്‍ ജോഹന്നാസ്ബര്‍ഗിലും കേപ് ടൗണിലും. ഇപ്പോഴിതാ ഇംഗ്ലണ്ടിലും. കഴിഞ്ഞ 15 വര്‍ഷത്തോളമായി ഇന്ത്യക്കുണ്ടായിരുന്ന നിലവാരമാണ് തകര്‍ന്നത്. പുതിയ പരിശീലകരോട് ചില ചോദ്യങ്ങള്‍ ചോദിക്കേണ്ട സമയമായിരിക്കുന്നു എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.

4

രവി ശാസ്ത്രി താരങ്ങള്‍ക്ക് വളരെ സ്വാതന്ത്ര്യം നല്‍കിയിരുന്നുവെന്നും എന്നാല്‍ ദ്രാവിഡ് പരിശീലകനായതോടെ താരങ്ങള്‍ക്ക് കൂടുതല്‍ പിരിമുറുക്കം ഉണ്ടായതായാണ് കരുതുന്നതെന്നും ആരാധകര്‍ പ്രതികരിക്കുന്നു. രണ്ടാം ഇന്നിങ്‌സില്‍ റിഷഭ് പന്ത് അല്‍പ്പം കൂടി ശ്രദ്ധിച്ച് കളിക്കണമായിരുന്നുവെന്നും എല്ലാ താരങ്ങളും ഒരുപോലെ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച് പുറത്താവുന്നത് പരിശീലകരുടെ പദ്ധതികളുടെ പാളിച്ചയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

5

രവി ശാസ്ത്രി - വിരാട് കോലി കൂട്ടുകെട്ടില്‍ താരങ്ങള്‍ ആസ്വദിച്ചാണ് കൡച്ചത്. ആക്രമണോത്സകത കാട്ടാന്‍ ഇന്ത്യക്കായി. എതിരാളികള്‍ക്ക് മുകളില്‍ എപ്പോഴും ഇന്ത്യന്‍ താരങ്ങള്‍ക്ക് ആധിപത്യം സൃഷ്ടിക്കാനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ടീമിന് ആ സംസ്‌കാരം നഷ്ടമായി. പഴയ ആക്രമണോത്സകത ടീമിന് നഷ്ടമായി. ദ്രാവിഡിന് കീഴില്‍ ഇന്ത്യന്‍ ടീം പഴഞ്ചന്‍ ശൈലിയിലേക്ക് പോവുകയാണെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു.

8 പന്ത്, രണ്ട് വിക്കറ്റ് ബാക്കി, ജയിക്കാന്‍ 1 റണ്‍സ്, മത്സരം സമനില!, ഓര്‍മയുണ്ടോ ഈ ത്രില്ലര്‍?

5

കഴിഞ്ഞ ദിവസം തന്നെ ദ്രാവിഡിനെതിരേ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ തന്നെക്കാള്‍ മികച്ച പരിശീലകനാണ് ദ്രാവിഡെന്നടക്കം പറഞ്ഞ് വലിയ പിന്തുണ നല്‍കി രവി ശാസ്ത്രി എത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ വലിയ ഉന്നതങ്ങളിലേക്കെത്തിച്ചാണ് ശാസ്ത്രി സ്ഥാനം ഒഴിഞ്ഞത്. പിന്നാലെയെത്തിയ ദ്രാവിഡിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പായിരുന്നു. എന്നാല്‍ കൈയെത്തും ദൂരത്ത് വിജയം തട്ടിക്കളഞ്ഞ് വലിയ നാണക്കേടായി.

Story first published: Tuesday, July 5, 2022, 18:11 [IST]
Other articles published on Jul 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X