IND vs ENG: രോഹിത് ശര്‍മ ഇംഗ്ലണ്ടില്‍ പ്രയാസപ്പെടും, അവന് ചില പ്രശ്‌നങ്ങളുണ്ട്- ചൂണ്ടിക്കാട്ടി ഹോഗ്
സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്ന അടുത്ത പ്രധാന വെല്ലുവിളി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിനാണ് ആരംഭിക്കുന്നത്. ഇതിനായി സന്നാഹ മത്സരം അടക്കം കളിച്ച് മികച്ച മുന്നൊരുക്കം ഇന്ത്യ നടത്തിക്കഴിഞ്ഞു. പ്രതിഭാശാലികളായ താരങ്ങളുടെ വലിയ നിരയുമായാണ് ഇന്ത്യ ഇംഗ്ലണ്ട് പരമ്പരക്കിറങ്ങുന്നത്.
രോഹിത് ശര്‍മ, വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരുടെ ബാറ്റിങ് പ്രകടനം തന്നെയാണ് നിര്‍ണ്ണായകം. പേസര്‍മാരുടെ പ്രകടനവും മത്സര ഫലത്തെ സ്വാധീനിക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റ ഇന്ത്യക്ക് ഇംഗ്ലണ്ട് പരമ്പര ജയിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. ഇപ്പോഴിതാ ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ രോഹിത് ശര്‍മ വളരെ ബുദ്ധിമുട്ടുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്.

ഡ്യൂക്‌സ് ബോള്‍ വെല്ലുവിളിയാവും
രോഹിത് ശര്‍മയുടെ ഇന്ത്യയിലെ ടെസ്റ്റ് ശരാശരി 79 ആണ്. എന്നാല്‍ എവേ മത്സരത്തിലേക്കെത്തുമ്പോള്‍ അത് 27 ആണ്.ഇംഗ്ലണ്ടിലേക്കെത്തുമ്പോള്‍ അത് കൂടുതല്‍ മോശമാവും. 24 മാത്രമാണ് രോഹിതിന്റെ ശരാശരി. ജെയിംസ് ആന്‍ഡേഴ്‌സണിന്റെയും സ്റ്റുവര്‍ട്ട് ബ്രോഡിന്റെയും പന്തുകള്‍ അവനെ പ്രയാസപ്പെടുത്തും. പ്രത്യേകിച്ച് ഡ്യൂക്‌സ് ബോളില്‍ ഓപ്പണറാവുമ്പോള്‍. അവന്‍ പരമ്പരയില്‍ വലിയ ഇംപാക്ട് ഉണ്ടാക്കിയാല്‍ അത് തീര്‍ച്ചയായും അത്ഭുതമായിരിക്കും.

രോഹിതിന് നിര്‍ണ്ണായകമായ പരമ്പര
രോഹിത് ശര്‍മ മികച്ച ബാറ്റ്‌സ്മാനാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ മികച്ച ടെസ്റ്റ് താരമാണെന്ന് ഇതുവരെ തെളിയിക്കാന്‍ അവനായിട്ടില്ല. ഇംഗ്ലണ്ടിലെ സാഹചര്യം എല്ലാവര്‍ക്കും വളരെ പ്രയാസം ഉണ്ടാക്കുന്നതാണ്. പൊരുത്തപ്പെടാന്‍ വളരെ പ്രയാസമാണ്. ഇവിടെ ഇത്തവണ മികച്ച പ്രകടനം നടത്തി തെളിയിച്ചാല്‍ അത് അവന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറില്‍ നിര്‍ണ്ണായകമാവും.

പരിമിത ഓവര്‍ പരമ്പരയില്‍ മികച്ച റെക്കോഡ്
ഇംഗ്ലണ്ടില്‍ പരിമിത ഓവര്‍ മത്സരം കളിച്ചപ്പോഴെല്ലാം മികച്ച റെക്കോഡ് സ്വന്തമാക്കിയ താരമാണ് രോഹിത് ശര്‍മ. 2019ലെ ഏകദിന ലോകകപ്പിന് ഇംഗ്ലണ്ടായിരുന്നു വേദി. ഇവിടെ അഞ്ച് സെഞ്ച്വറിയുള്‍പ്പെടെ റെക്കോഡ് പ്രകടനം നടത്താന്‍ രോഹിത് ശര്‍മക്ക് സാധിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട് നിന്നത് രോഹിത് തന്നെയായിരുന്നു. എന്തായാലും രോഹിത് നല്‍കുന്ന മികച്ച തുടക്കം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications