IND vs ENG: രണ്ടാം ഡബ്ല്യുറ്റിസി കിരീടം ആരും പ്രതീക്ഷിക്കേണ്ട, അത് ഇന്ത്യ നേടും- ബ്രാഡ് ഹോഗ്

സിഡ്‌നി: പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താന്‍ ഇന്ത്യക്കായെങ്കിലും ഇംഗ്ലണ്ട് വേദിയായ ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തലകുനിക്കാനായിരുന്നു വിധി. എങ്കിലും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടമടക്കം അഭിമാനിക്കാന്‍ വക നല്‍കുന്ന നിരവധി കാര്യങ്ങള്‍ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കുണ്ടായിരുന്നു.

INDvENG: ലോര്‍ഡ്‌സിലെ ഇന്ത്യന്‍ താരങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡ്, കേമന്‍ സിറാജ്, കോലി ശരാശരി മാത്രംINDvENG: ലോര്‍ഡ്‌സിലെ ഇന്ത്യന്‍ താരങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡ്, കേമന്‍ സിറാജ്, കോലി ശരാശരി മാത്രം

ഈ തോല്‍വിയുടെ ക്ഷീണത്തില്‍ ഇംഗ്ലണ്ട് പരമ്പരയ്ക്കിറങ്ങിയ ഇന്ത്യ ലോര്‍ഡ്‌സിലെ 151 റണ്‍സ് ജയത്തോടെ തന്നെ എല്ലാ തോല്‍വിഭാരങ്ങളും കഴുകിക്കളഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ലോര്‍ഡ്‌സില്‍ നേടുന്ന മൂന്നാമത്തെ ജയമാണിത്. ഇന്ത്യന്‍ ക്രിക്കറ്റിനെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകത്തെ പ്രമുഖരെല്ലാം എത്തിയിട്ടുണ്ട്. ഇപ്പോഴിതാ രണ്ടാം ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ആരും പ്രതീക്ഷിക്കേണ്ടന്നും അത് ഇന്ത്യ നേടുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്.

IND vs ENG: സെഞ്ച്വറി പ്രധാനപ്പെട്ടത്, എന്നാല്‍ മാന്‍ ഓഫ് ദി മാച്ച് ആകേണ്ടത് സിറാജ്'- ആകാശ് ചോപ്ര

'ഈ ഇന്ത്യന്‍ ടീം ഏത് പ്രതിസന്ധികളെയും മറികടക്കാന്‍ കെല്‍പ്പുള്ളവരാണ്. രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫേവറേറ്റുകള്‍ ഇന്ത്യയാണ്. ഇന്ത്യയെപ്പോലൊരു ശക്തമായ നിലയിലുള്ള മറ്റൊരു ടീമിനെയും നിലവില്‍ കാണാനാവുന്നില്ല. ഏത് സാഹചര്യത്തിലും പോയി ജയിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ നിരയാണിത്. മറ്റ് സാഹചര്യങ്ങളൊന്നും അവരെ തളര്‍ത്തുന്നില്ല. പോരാളികളാണവര്‍. പ്രതിസന്ധി ഘട്ടങ്ങളെ അവര്‍ സ്വയം അതിജീവിക്കുകയാണ്. ബ്രിസ്ബണില്‍ ഇന്ത്യക്കായിരുന്നു ജയ സാധ്യത. എന്നാല്‍ മഴമൂലം സമനിലയായി. ലോര്‍ഡ്‌സില്‍ അവര്‍ ശരിക്കും തങ്ങളുടെ മികവ് കാട്ടിയിരിക്കുന്നു. മികച്ചൊരു സംസ്‌കാരം ടീമില്‍ സൃഷ്ടിച്ചെടുക്കാന്‍ വിരാട് കോലിക്ക് സാധിച്ചിട്ടുണ്ട്'-ബ്രാഡ് ഹോഗ് പറഞ്ഞു.

INDvENG: കോലിക്കു പോലും കളിക്കാനാവാത്ത ഷോട്ട്! ഷമി വേറെ ലെവലെന്നു സെവാഗ്

രണ്ടാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഷെഡ്യൂള്‍ ആദ്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനേക്കാള്‍ എളുപ്പമാണ്.കാരണം ആദ്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസീലന്‍ഡ്,ഓസ്‌ട്രേലിയ പര്യടനങ്ങളായിരുന്നു ഇന്ത്യക്ക് നടത്തേണ്ടി വന്നത്. എന്നാല്‍ രണ്ടാം ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്ക,ശ്രീലങ്ക,വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ ടീമുകളുമായാണ് എവേ പരമ്പര വരുന്നത്.

INDvENG: ഇന്ത്യയെ 'ചൂടാക്കിയ' ഇംഗ്ലണ്ടിനു ഇനി രക്ഷയില്ല! തുടര്‍ന്നും തോല്‍ക്കുമെന്ന് വോന്‍

ഓസ്‌ട്രേലിയയേയും ന്യൂസീലന്‍ഡിനെയും തട്ടകത്തില്‍ കിട്ടുന്നത് ഇന്ത്യക്ക് കണക്ക് തീര്‍ക്കാനുള്ള അവസരമായിരിക്കും നല്‍കുക. കൂടാതെ സമീപകാലത്തെ ഇന്ത്യയുടെ തട്ടകത്തിലെ കണക്ക് ഏവരെയും വിറപ്പിക്കുന്നതുമാണ്. അടുത്തൊന്നും നാട്ടില്‍ പരമ്പര കൈവിടാത്ത ഇന്ത്യക്ക് ഫൈനല്‍ കളിക്കാനുള്ള എല്ലാ സാധ്യതയും ഇത്തവണയുമുണ്ട്. എന്നാല്‍ കിരീടം ആര് നേടുമെന്നത് കണ്ടറിയണം.

IND vs ENG :ലോര്‍ഡ്‌സില്‍ രാജാവായി സിറാജ്, ബൗളിങ്ങില്‍ റെക്കോഡ് നേട്ടം, കപില്‍ ദേവിനും മുകളില്‍

WTC: ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു നേട്ടം, പക്ഷെ ഒന്നാംസ്ഥാനമില്ല!- തലപ്പത്ത് വിന്‍ഡീസ്

നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ പ്രധാന എവേ മത്സരമാണിത്. അതിനാല്‍ത്തന്നെ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയാല്‍ ഇന്ത്യയെ സംബന്ധിച്ച് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അത് വലിയ നേട്ടമായിരിക്കും. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ ചരിത്ര പ്രകടനം തന്നെയാണ് നടത്തുന്നത്.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 8 - October 20 2021, 07:30 PM
ശ്രീലങ്ക
അയർലൻഡ്
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: india in england 2021 wtc cricket
Story first published: Tuesday, August 17, 2021, 19:00 [IST]
Other articles published on Aug 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X