വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രവീന്ദ്ര ജഡേജ- ബെന്‍ സ്‌റ്റോക്‌സ്, ആരാണ് മികച്ച ഓള്‍റൗണ്ടര്‍? കണക്കുകള്‍ നോക്കാം

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഏറ്റവും മിസ് ചെയ്യുന്ന താരം ഇന്ത്യയുടെ രവീന്ദ്ര ജഡേജയെയാവും. ഓള്‍റൗണ്ട് പ്രകടനംകൊണ്ട് സമീപകാലത്തായി ടീമിന്റെ അഭിവാജ്യ ഘടകമായി മാറിയ ജഡേജയ്ക്ക് പരിക്കിനെത്തുടര്‍ന്നാണ് പരമ്പര നഷ്ടമായിരിക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങാന്‍ സാധിക്കുന്ന ജഡേജയുടെ പകരക്കാരനെ കണ്ടെത്തുക വളരെ പ്രയാസമുള്ള കാര്യമാണ്. അടുത്തിടെ കളിച്ച മത്സരങ്ങളിലെല്ലാം സ്ഥിരത നിലനിര്‍ത്താന്‍ ജഡേജയ്ക്കായി.

ഇംഗ്ലണ്ട് നിരയിലെ നിര്‍ണ്ണായക താരമാണ് മീഡിയം പേസ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. ഇന്ത്യക്കെതിരായ പരമ്പരയിലും സ്റ്റോക്‌സ് കളിക്കുന്നുണ്ട്. ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച താരമാണ് സ്റ്റോക്‌സ്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സ്‌റ്റോക്‌സാണോ ജഡേജയാണോ മികച്ച ഓള്‍റൗണ്ടര്‍?നമുക്ക് പരിശോധിക്കാം.


അന്താരാഷ്ട്ര ക്രിക്കറ്റിലെ ബാറ്റിങ് പ്രകടനം

അന്താരാഷ്ട്ര ക്രിക്കറ്റിലെ ബാറ്റിങ് പ്രകടനം

ഇന്ത്യയുടെ രവീന്ദ്ര ജഡേജ 210 ഇന്നിങ്‌സില്‍ നിന്ന് 4582 റണ്‍സാണ് നേടിയിട്ടുള്ളത്. 32.82 ശരാശരിയില്‍ കളിക്കുന്ന ജഡേജയുടെ പേരില്‍ ഒരു സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറിയുമാണ്. വിദേശ മൈതാനങ്ങളിലും മികച്ച ബാറ്റിങ് പ്രകടനം ജഡേജയ്ക്ക് അവകാശപ്പെടാന്‍ സാധിക്കും.

ബെന്‍ സ്റ്റോക്‌സ് 230 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 7557 റണ്‍സ്. 37.04 ആണ് അദ്ദേഹത്തിന്റെ ശരാശരി. 13 സെഞ്ച്വറിയും 43 അര്‍ധ സെഞ്ച്വറിയും സ്‌റ്റോക്‌സ് അടിച്ചെടുത്തിട്ടുണ്ട്. ഒട്ടുമിക്ക വേദികളിലും തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്താന്‍ സ്റ്റോക്‌സിന് സാധിച്ചിട്ടുണ്ട്.

2018ന് ശേഷമുള്ള ബാറ്റിങ് പ്രകടനം

2018ന് ശേഷമുള്ള ബാറ്റിങ് പ്രകടനം

സമീപകാലത്തായി അസാമാന്യ പ്രകടനമാണ് ജഡേജ കാഴ്ചവെച്ചിരിക്കുന്നത്. ഒരിടക്ക് ടീമില്‍ നിന്ന് പുറത്തുപോകേണ്ടി വന്ന ജഡേജ ഒന്നൊന്നര തിരിച്ചുവരവാണ് നടത്തിയത്. 2018ന് ശേഷം 47 ഇന്നിങ്‌സില്‍ നിന്ന് 1376 റണ്‍സാണ് അദ്ദേഹം നേടിയത്. 47.44 ആണ് ശരാശരി. ഒരു സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. സ്റ്റോക്‌സ് 70 ഇന്നിങ്‌സില്‍ നിന്ന് 43.23 ശരാശരിയില്‍ 3286 റണ്‍സാണ് നേടിയത്. അതില്‍ നാല് സെഞ്ച്വറിയും 21 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ശരാശരിയില്‍ സ്റ്റോക്‌സിനും മുകളിലാണ് ജഡ്ഡു.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ബൗളിങ് പ്രകടനം

അന്താരാഷ്ട്ര ക്രിക്കറ്റിലെ ബൗളിങ് പ്രകടനം

310 ഇന്നിങ്‌സില്‍ നിന്ന് 447 വിക്കറ്റാണ് ജഡേജയുടെ പേരിലുള്ളത്. 30.26 ആണ് അദ്ദേഹത്തിന്റെ ശരാശരി. 50.7 സ്‌ട്രൈക്കറേറ്റുള്ള ജഡേജ 10 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി. മറുവശത്ത് 216 ഇന്നിങ്‌സില്‍ നിന്ന് 245 വിക്കറ്റാണ് സ്റ്റോക്‌സ് നേടിയത്. 34.78 ആണ് ശരാശരി. 50.6 ആണ് സ്‌ട്രൈക്കറേറ്റ്. അഞ്ച് വിക്കറ്റ് പ്രകടനം അഞ്ച് തവണയും നടത്തിയിട്ടുണ്ട്.

ഐസിസി റാങ്കിങ്- ഫീല്‍ഡിങ് പ്രകടനം

ഐസിസി റാങ്കിങ്- ഫീല്‍ഡിങ് പ്രകടനം

ഫീല്‍ഡിങ്ങില്‍ ഇരുവരും ഒന്നിനൊന്ന് മികച്ചതാണെങ്കിലും അല്‍പ്പം മുന്‍തൂക്കം ജഡേജയ്ക്ക് തന്നെയാണ്. ത്രോയുടെ കൃത്യതയും ഡൈവിങ് ക്യാച്ചുകളിലും ജഡ്ഡുവാണ് മിടുക്കാന്‍. കഴിഞ്ഞിടെ ഓസീസ് താരം സ്റ്റീവ് സ്മിത്ത് പറഞ്ഞത് ജഡേജയാണ് നിലവിലെ ഏറ്റവും മികച്ച ഫീല്‍ഡറെന്നാണ്. ഇക്കഴിഞ്ഞ ഓസീസ് പര്യടനത്തിലും ജഡേജ ഫീല്‍ഡിങ്ങില്‍ തിളങ്ങിയിരുന്നു.

ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ബെന്‍ സ്‌റ്റോക്‌സ് ജഡേജ നാലാം സ്ഥാനത്തും. ഏകദിനത്തില്‍ സ്‌റ്റോക്്‌സ് മൂന്നാം സ്ഥാനത്തും ജഡേജ എട്ടാം സ്ഥാനത്തുമാണ്.

Story first published: Saturday, February 13, 2021, 10:26 [IST]
Other articles published on Feb 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X