Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'ഇത് ഐപിഎല്‍ അല്ല, ടെസ്റ്റ് '- ബെന്‍ സ്റ്റോക്‌സിനെ ഓര്‍മിപ്പിച്ച് ആരാധകര്‍

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ആതിഥേയരായ ഇന്ത്യയെ വിറപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. രണ്ടാം ദിനത്തിലേക്ക് കടന്ന മത്സത്തില്‍ സെഞ്ച്വറിയോടെ ജോ റൂട്ട് (168*) ഇന്നിങ്‌സിന് അടിത്തറയേകുമ്പോള്‍ മറുവശത്ത് ബെന്‍ സ്‌റ്റോക്‌സ് (82) തല്ലി തകര്‍ക്കുകയായിരുന്നു.

ടെസ്റ്റ് മത്സരത്തില്‍ പരിമിത ഓവര്‍ ശൈലിയിലാണ് സ്‌റ്റോക്‌സ് ബാറ്റ് വീശുന്നത്. ഷഹബാസ് നദീമിനെ സിക്‌സര്‍ പറത്താനുള്ള ശ്രമത്തിനിടെ പുജാരയുടെ ക്യാച്ചില്‍ സ്റ്റോക് പുറത്തായെങ്കിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 10 ഫോറും മൂന്ന് സിക്‌സും സ്‌റ്റോക്‌സിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഇപ്പോഴിതാ സ്റ്റോക്‌സിന്റെ ബാറ്റിങ് പ്രകടനം കണ്ട് ഇത് ഐപിഎല്‍ അല്ല ടെസ്റ്റാണെന്ന് ഓര്‍മിപ്പിച്ചിരിക്കുകയാണ് ആരാധകര്‍.

ട്വിറ്ററിലൂടെ നിരവധി ആരാധകരാണ് സ്റ്റോക്‌സിന്റെ ബാറ്റിങ്ങിനെ പ്രശംസിക്കുന്നത്. സ്മിത്ത് ഐപിഎല്‍ കഴിഞ്ഞത് മറന്നു പോയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സ്പിന്‍ ബൗളര്‍മാരെ തിരഞ്ഞുപിടിച്ച് സ്റ്റോക്‌സ് ആക്രമിക്കുകയാണ്. പ്രധാനമായും ഇടം കൈയന്‍ സ്പിന്നര്‍ ഷഹബാസ് നദീമിനെയാണ് സ്റ്റോക്‌സ് നോട്ടമിട്ടത്. നദീമിന്റെ മോശം ബോളുകളെ കടന്നാക്രമിച്ച സ്‌റ്റോക്‌സിനെ നദീം തന്നെ പുറത്താക്കിയെങ്കിലും വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ആരാധകരുടെ മനം കവരാന്‍ സ്റ്റോക്‌സിനായി.

benstokes

റിവേഴ്‌സ് സ്വീപും പുള്‍ ഷോട്ടുമടക്കം ബൗളര്‍മാര്‍ക്ക് പഴുത് നല്‍കാതെയാണ് സ്റ്റോക്‌സ് ബാറ്റ് വീശിയത്. ജസ്പ്രീത് ബൂംറയടക്കമുള്ള പേസര്‍മാരും സ്റ്റോക്‌സിന്റെ ബാറ്റിങ് ചൂടറിഞ്ഞു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് സ്‌റ്റോക്‌സ്. അവസാന സീസണിലും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച സ്റ്റോക്‌സിനെ ഇത്തവണയും രാജസ്ഥാന്‍ നിലനിര്‍ത്തിയിട്ടുണ്ട്.

ഇന്ത്യന്‍ മൈതാനങ്ങളെ ഐപിഎല്ലിലൂടെ അടുത്തറിയാവുന്ന താരമാണ് സ്റ്റോക്‌സ്. ഇത് നന്നായി മുതലാക്കാനും അദ്ദേഹത്തിനായി. പ്രതിരോധ ശൈലിയിലേക്ക് പോകാതെ ആക്രമണത്തിലൂന്നിയായിരുന്നു സ്‌റ്റോക്‌സിന്റെ പ്രകടനം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്.

ഇന്ത്യയുടെ ബൗളര്‍മാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാവാത്തതാണ് തിരിച്ചടിയായത്. പൊതുവേ ഇന്ത്യന്‍ മൈതാനങ്ങള്‍ സ്പിന്നിന് അനുകൂലമാണെങ്കിലും ചെന്നൈയില്‍ അശ്വിനടക്കമുള്ള സ്പിന്നര്‍മാര്‍ക്ക് പ്രതീക്ഷിച്ച ടേണ്‍ ലഭിക്കുന്നില്ല. അത് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ നന്നായി മുതലെടുക്കുകയും ചെയ്തു. ജോ റൂട്ട് ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ്. രണ്ടാം ദിനം അവസാനിക്കുന്നതിന് മുമ്പ് ഇംഗ്ലണ്ടിനെ ഓള്‍ഔട്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യയുടെ വിജയ പ്രതീക്ഷയ്ക്കത് കടുത്ത തിരിച്ചടിയാവും.

Story first published: Saturday, February 6, 2021, 17:08 [IST]
Other articles published on Feb 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+