വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'ഞാന്‍ അഞ്ച് കിലോ കുറഞ്ഞു', അഹമ്മദാബാദിലെ ചൂടില്‍ പ്രയാസപ്പെട്ടു- ബെന്‍ സ്റ്റോക്‌സ്

Ind vs Eng Test: ben stokes says he lost 5kg weight and how ahmedabad temperature affected england players

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാല് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യ 3-1നാണ് വിജയിച്ചത്. ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ വിജയത്തോടെ തുടങ്ങാന്‍ ഇംഗ്ലണ്ടിനായെങ്കിലും രണ്ടാം ടെസ്റ്റില്‍ വിജയ വഴിയില്‍ ഇന്ത്യ തിരിച്ചെത്തി. അഹമ്മദാബാദില്‍ നടന്ന മൂന്നും നാലും മത്സരത്തില്‍ ഏകപക്ഷീയ ജയമാണ് ഇന്ത്യ നേടിയത്. മൂന്നാം ടെസ്റ്റില്‍ രണ്ട് ദിനംകൊണ്ട് ഇന്ത്യ വിജയിച്ചപ്പോള്‍ നാലാം ടെസ്റ്റ് മൂന്ന് ദിവസംകൊണ്ടും വിജയിച്ചു.

അഹമ്മദാബാദില്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പൊരുതാന്‍ പോലുമാവാതെ തലകുനിക്കേണ്ടി വന്നു. ഇപ്പോഴിതാ അഹമ്മദാബാദിലെ ടെസ്റ്റ് മത്സരങ്ങള്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ശാരീരികമായി വലിയ പ്രശ്‌നമുണ്ടാക്കിയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സ്. തന്റെ ശരീരഭാരം അഞ്ച് കിലോയാണ് കുറഞ്ഞതെന്നാണ് അദ്ദേഹം പറഞ്ഞത്.

benstokes

'ഇംഗ്ലണ്ടിനുവേണ്ടി അര്‍പ്പണബോധത്തോടെയാണ് താരങ്ങള്‍ കളിച്ചത്. 41 ഡിഗ്രി ചൂടില്‍ കളിച്ചതോടെ പല താരങ്ങളും ശാരീരികമായി തളര്‍ന്നു. എനിക്ക് അഞ്ച് കിലോ ഒരാഴ്ചയില്‍ കുറഞ്ഞു. ഡോം സിബ്ലിക്ക് നാല് കിലോയും ജിമ്മി ആന്‍ഡേഴ്‌സന് 3 കിലോയും ശരീര ഭാരം കുറഞ്ഞു. ബൗളിങ് സ്‌പെല്ലുകള്‍ക്കിടയില്‍ ജാക്ക് ലീച്ചിന് ഏറെ നേരം ടോയ്‌ലറ്റില്‍ ചിലവിടേണ്ടി വന്നു'-സ്‌റ്റോക്‌സ് പറഞ്ഞു.

നിലവില്‍ ഇന്ത്യയില്‍ കടുത്ത ചൂട് അനുഭവപ്പെടുന്ന സമയമാണിത്. അഹമ്മദാബാദില്‍ 41 ഡിഗ്രിയായിരുന്നു ചൂട്. വിദേശ താരങ്ങള്‍ക്ക് ഇത്രയും ചൂട് നേരിടുക അവരുടെ ശരീര പ്രകൃതി അനുസരിച്ച് വളരെ പ്രയാസമാണ്. അതിനാല്‍ത്തന്നെ അഹമ്മദാബാദിലെ ചൂട് ഇംഗ്ലണ്ട് താരങ്ങളെ ശരിക്കും പ്രയാസപ്പെടുത്തി. ടെസ്റ്റില്‍ മുഴുവന്‍ സമയവും കളത്തില്‍ തുടരേണ്ടി വരുമ്പോള്‍ പല താരങ്ങളെയും ശാരീരിക ക്ഷമതയെ അത് ബാധിച്ചു.

'തോല്‍വിയുടെ ന്യായീകരണമല്ലിത്. ഇന്ത്യയും റിഷഭ് പന്തും ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇംഗ്ലണ്ടിനെ ജയിപ്പിക്കുന്നതിനായി താരങ്ങള്‍ ഏറ്റവും മികച്ചത് തന്നെ ചെയ്യാന്‍ ശ്രമിച്ചിരുന്നു. മികച്ച ടീമിനെ സൃഷ്ടിക്കേണ്ടത് താരങ്ങളുടെ ചുമതലയല്ല. നിരവധി താരങ്ങള്‍ ആദ്യമായാണ് ഇന്ത്യയില്‍ കളിക്കുന്നത്. ഈ തെറ്റുകളില്‍ നിന്ന് പഠിക്കാന്‍ സാധിക്കണം. ഒലി പോപ്പ്,സാക്ക് ക്രോളി,ഡോം സിബ്ലി തുടങ്ങിയ യുവതാരങ്ങളെല്ലാം ഈ പര്യടനത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം. അവര്‍ തീര്‍ച്ചയായും ഈ സാഹചര്യങ്ങള്‍ക്ക് അനുയോജ്യരാണ്'-സ്‌റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, March 9, 2021, 13:15 [IST]
Other articles published on Mar 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X