For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്

പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര മൈതാനത്തിരുന്ന് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. പൂനെയില്‍ കോവിഡ് വ്യാപനം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ഏകദിന പരമ്പരയ്ക്ക് കാണികളെ പ്രവേശിപ്പിക്കേണ്ട എന്ന തീരുമാനത്തിലാണ് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍. മഹാരാഷ്ട്ര മുഖ്യമന്തി ഉദ്ധവ് താക്കറെ ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ദിനംപ്രതി 8000ലധികം കോവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാണികളെ പ്രവേശിപ്പിക്കേണ്ട എന്ന നിലപാടിലേക്ക് എത്തിയത്.

ടെസ്റ്റ് പരമ്പരയില്‍ 15000 ആരാധകരെ വീതം ഇന്ത്യ പരിഗണിച്ചിരുന്നു. ചെന്നൈയിലും അഹമ്മദാബാദിലും നടന്ന മത്സരങ്ങളില്‍ കാണികള്‍ക്ക് ഗാലറിയില്‍ പ്രവേശനം ഉണ്ടായിരുന്നു. എന്നാല്‍ ആരാധകര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന ഏകദിന ഫോര്‍മാറ്റില്‍ മത്സരം കാണാന്‍ അവസരം നിഷേധിക്കുന്നത് വലിയ നിരാശയുണ്ടാക്കും. ഇരു ടീമുകളുടെയും സുരക്ഷയും വളരെ പ്രധാനപ്പെട്ടതാണ്.

fans

മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. ടി20 പരമ്പരയില്‍ അഞ്ച് മത്സരങ്ങളുമുണ്ട്. നിലവില്‍ രണ്ട് ഏകദിന മത്സരം പൂനെയില്‍ നടത്തി അവസാന മത്സരം മുംബൈയില്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കോവിഡിന്റെ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നത് സുരക്ഷാഭീഷണി ഉണ്ടാക്കുന്നതിനാല്‍ പരാമവധി ഒരു മൈതാനത്ത് പരമ്പര നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്.

അതേ സമയം ടി20 പരമ്പര നടക്കുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാവും. ടെസ്റ്റ് പരമ്പരയിലെ മൂന്നും നാലും മത്സരങ്ങള്‍ക്ക് വേദിയാവുന്നത് ഈ മൈതാനമാണ്. സ്പിന്നര്‍മാരെ വലിയ രീതിയില്‍ തുണയ്ക്കുന്ന രീതിയില്‍ പിച്ചൊരുക്കിയതിനെച്ചൊല്ലി വിവാദം പുകയവെ ടി20 പരമ്പരയില്‍ ഇന്ത്യ തയ്യാറാക്കുന്ന പിച്ച് എങ്ങനെയാണെന്ന് കണ്ടു തന്നെ അറിയാം.

ടി20 പരമ്പരയില്‍ 15000 കാണികളെ വീതം പ്രവേശിപ്പിക്കും. മാര്‍ച്ച് 23,26,28 തീയ്യതികളിലായാണ് ഏകദിന പരമ്പര നടക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ആദ്യം നടക്കുക ടി20യാണ്. അവസാനമാണ് ഏകദിന പരമ്പര നടക്കുന്നത്. ഐപിഎല്‍ ഏപ്രില്‍ ആദ്യ വാരത്തില്‍ ആരംഭിക്കുമെന്നാണ് വിവരം. നിലവില്‍ പുറത്തുവരുന്ന സൂചന പ്രകാരം ഐപിഎല്ലിന്റെ വേദി അഞ്ചായി കുറച്ചിട്ടുണ്ട്. അതിനാല്‍ ഹോം ഗ്രൗണ്ട് അടിസ്ഥാനത്തിലായിരിക്കില്ല ഇത്തവണത്തെ മത്സരം.

Story first published: Saturday, February 27, 2021, 19:55 [IST]
Other articles published on Feb 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+