Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഏറ്റവും മികച്ച യുവപേസര്‍ അവനാണ്, ഇംഗ്ലണ്ട് പേസറെ പ്രശംസിച്ച് ആശിഷ് നെഹ്‌റ

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മൊട്ടേറയില്‍ ആരംഭിക്കുകയാണ്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പിക്കാന്‍ പരമ്പര നേട്ടം ഇരു ടീമിനും നിര്‍ണ്ണായകമായതിനാല്‍ മൂന്നാം ടെസ്റ്റ് ഫലം വളരെ പ്രധാനപ്പെട്ടതാണ്. പിങ്ക് ബോളില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിനായുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ടീമുകള്‍. ഇപ്പോഴിതാ ഇംഗ്ലണ്ട് യുവ പേസര്‍ ജോഫ്രാ ആര്‍ച്ചറെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ.

ആധുനിക ക്രിക്കറ്റിലെ യുവ പേസര്‍മാരില്‍ ഏറ്റവും മികച്ചവനായാണ് ആര്‍ച്ചറെ നെഹ്‌റ വിശേഷിപ്പിച്ചത്. 'പേസ് ബൗളര്‍മാരെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇംഗ്ലണ്ടിന് പേസ് ബൗളര്‍മാരുടെ കുറവില്ല. എന്നാല്‍ ഇവരെ വേണ്ടവിധം ഉപയോഗിക്കേണ്ടത് ജോ റൂട്ടാണ്. ഉദാഹരണമായി പരിചയസമ്പന്നനായ സ്റ്റുവര്‍ട്ട് ബ്രോഡിന് രണ്ടാം ടെസ്റ്റില്‍ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാനായില്ല. ആദ്യ മത്സരം അവന്‍ കളിച്ചിരുന്നില്ല.രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ അവന്‍ ഫോമിലേക്കെത്തിയെങ്കിലും റൂട്ട് പന്തേല്‍പ്പിച്ചത് വളരെ വൈകിയാണ്.

ജോഫ്രാ ആര്‍ച്ചര്‍ പ്രതിഭാശാലിയാണ്. അവസാന 2-3 വര്‍ഷമായി നമ്മള്‍ കാണുന്ന പേസ് ബൗളര്‍മാരില്‍ ഏറ്റവും മികച്ചവന്‍ ആര്‍ച്ചറാണ്. ആര്‍ച്ചര്‍ കായിക ക്ഷമത വീണ്ടെടുത്ത് ഫോമിലേക്കെത്തിയാല്‍ തീര്‍ച്ചയായും ഇംഗ്ലണ്ടിനത് വളരെ ഗുണം ചെയ്യും'-നെഹ് റ പറഞ്ഞിരുന്നു. പരിക്കിനെത്തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ ആര്‍ച്ചര്‍ കളിച്ചിരുന്നില്ല.എന്നാല്‍ മൂന്നാം ടെസ്റ്റില്‍ ആര്‍ച്ചര്‍ ഇംഗ്ലണ്ട് നിരയില്‍ ഉണ്ടാവും.

ashishnehra

മൊട്ടേറ സ്റ്റേഡിയം സ്പിന്നിന് അനുകൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ പിച്ചിലെ പച്ച പുല്ലിന്റെ സാന്നിധ്യം പേസ് ബൗളര്‍മാരെ തുണച്ചേക്കും. പിങ്ക് ബോളില്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ സ്വിങ് ബൗളിങ്ങ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കും. ജോഫ്രാ ആര്‍ച്ചറിന്റെ വേഗവും ടീമിന് കരുത്തായേക്കും. മൂന്ന് സ്പിന്നര്‍മാരെ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് പരിഗണിക്കുമോയെന്ന് കണ്ടറിയണം.

പിങ്ക് ബോളില്‍ ഇന്ത്യന്‍ ബൗളര്‍മാരേക്കാള്‍ അനുഭവസമ്പത്ത് ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കുണ്ട്. ഡോം ബെസ്സ്,ജാക്ക് ലീച്ച് സ്പിന്‍ കൂട്ടുകെട്ട് മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് നിരയില്‍ ഇറങ്ങിയേക്കും. ആദ്യ മത്സരത്തില്‍ ഇരുവരുടെയും സ്പിന്‍ കെണിയിലാണ് ഇന്ത്യ വീണത്. രണ്ടാം മത്സരത്തില്‍ സ്പിന്‍ കെണിയൊരുക്കി ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തുകയും ചെയ്തു.

2012ന് ശേഷം ടെസ്റ്റ് മത്സരം നടക്കാത്ത മൊട്ടേറ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായി മാറിയിരിക്കുകയാണ്. ചരിത്ര മൈതാനത്തില്‍ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ആദ്യ മത്സരത്തില്‍ ജയം ആര്‍ക്കൊപ്പമെന്ന് കണ്ടുതന്നെ അറിയാം.

Story first published: Tuesday, February 23, 2021, 14:02 [IST]
Other articles published on Feb 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+