For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പരിക്കില്‍ 'ഞെട്ടി' ഇംഗ്ലണ്ടും, ഒാലി പോപ്പ് പുറത്ത്, ജോണി ബെയര്‍‌സ്റ്റോ പകരക്കാരനായേക്കും

നോട്ടിങ്ഹാം: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ആതിഥേയരായ ഇംഗ്ലണ്ടിന് കടുത്ത തിരിച്ചടി. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഒാലി പോപ്പ് പരിക്കേറ്റ് പുറത്തായതാണ് ഇംഗ്ലണ്ടിന് തലവേദനയാവുന്നത്. കാല്‍ മസിലിനേറ്റ പരിക്കാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. ഒല്ലിക്ക് പകരക്കാരനായി സീനിയര്‍ താരം ജോണി ബെയര്‍സ്‌റ്റോയെ ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തി. ടെലിഗ്രാഫാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ബെന്‍ സ്റ്റോക്‌സിന്റെ അഭാവം ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയായിരിക്കുന്ന സാഹചര്യത്തില്‍ ഒാലി പോപ്പിനേറ്റ പരിക്ക് തീര്‍ച്ചയായും ആതിഥേയരെ ആശങ്കപ്പെടുത്തും. ഡാന്‍ ലോറന്‍സിനെയും ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ടായിരുന്നെങ്കിലും പരിചയസമ്പന്നനായ ജോണി ബെയര്‍സ്‌റ്റോയെ പരിഗണിക്കാനാണ് ടീം മാനേജ്‌മെന്റിന് കൂടുതല്‍ താല്‍പര്യമെന്നാണ് ടെലഗ്രാഫിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

olliepopeandjonnybairstow

23കാരനായ ഒല്ലി 19 ടെസ്റ്റുകള്‍ ഇതിനോടകം കളിച്ചു. 31.5 ശരാശരിയില്‍ 882 റണ്‍സാണ് അദ്ദേഹത്തിനുള്ളത്. ഇതില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബെല്ലിന്റെ ബാറ്റിങ് ശൈലിയോട് ആരാധകര്‍ സാമ്യപ്പെടുത്തുന്ന കളിക്കാരനാണ് ഒാലി. ഇന്ത്യയെപ്പോലൊരു ശക്തമായ ടീമിനെതിരേ ഇറങ്ങുമ്പോള്‍ പരിക്ക് ഇംഗ്ലണ്ടിന് വലിയ ആശങ്കയായിരിക്കുകയാണ്.

പരിമിത ഓവറിലെ സ്ഥിരം സാന്നിധ്യമാണെങ്കിലും ടെസ്റ്റില്‍ ബെയര്‍സ്‌റ്റോക്ക് ഇംഗ്ലണ്ട് അധികം അവസരം നല്‍കാറില്ല. 31 കാരനായ ബെയര്‍‌സ്റ്റോ 74 ടെസ്റ്റില്‍ നിന്ന് 34.12 എന്ന ഭേദപ്പെട്ട ശരാശരിയില്‍ 4197 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ആറ് സെഞ്ച്വറിയും 21 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇന്ത്യക്കെതിരേ കളിച്ച് വലിയ പരിചയസമ്പത്ത് ബെയര്‍‌സ്റ്റോയ്ക്കുണ്ട്.

പരിചയസമ്പന്നായ താരങ്ങളുടെ അഭാവം ഇത്തവണ ഇംഗ്ലണ്ടിനുണ്ട്. ജോ റൂട്ട്,ജോണി ബെയര്‍സ്‌റ്റോ,ജോസ് ബട്‌ലര്‍ എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയിലെ അനുഭവസമ്പന്നരായ താരങ്ങള്‍. മറ്റെല്ലാവരും തന്നെ താരതമ്യേനെ യുവതാരങ്ങളാണ്. സ്റ്റോക്‌സിന് പകരം ക്രയ്ഗ് ഓവര്‍ട്ടനെയാണ് ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയത്. സാക്ക് ക്രോളി,ഹസീബ് ഹമീദ്,റോറി ബേണ്‍സ് എന്നിവരാണ് ടീമിലെ മറ്റ് പ്രധാനികള്‍. സാം കറാന്റെ ഓള്‍റൗണ്ട് പ്രകടനം ഇംഗ്ലണ്ടിന് കരുത്തേകുമ്പോള്‍ ക്രിസ് വോക്‌സ് ഇത്തവണ ടീമിലില്ല. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയായതിനാല്‍ കൂടുതല്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

Story first published: Wednesday, August 4, 2021, 14:54 [IST]
Other articles published on Aug 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+