IND vs ENG: 'ഡോം ബെസ്സ് പന്ത് ചെയ്യുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു'- ആന്‍ഡ്രൂ സ്‌ട്രോസ്
അഹമ്മദാബാദ്: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്ന് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ക്ക് മാത്രമാണ് ഇംഗ്ലണ്ട് അവസരം നല്‍കിയത്. സ്റ്റുവര്‍ട്ട് ബ്രോഡ്,ജോഫ്രാ ആര്‍ച്ചര്‍ എന്നിവരെ പുറത്തിരുത്തി ഡോം ബെസ്സിനെയും ഡാന്‍ ലോറന്‍സിനെയുമാണ് ഇംഗ്ലണ്ട് പ്ലേയിങ് ഇലവനിലേക്ക് പരിഗണിച്ചത്. പിച്ച് സ്പിന്നിന് അനുകൂലമാണെന്നതിനാലാണ് രണ്ടും മൂന്നും ടെസ്റ്റില്‍ കളിക്കാതിരുന്ന ഡോം ബെസ്സിനെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് പരിഗണിച്ചത്.
എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ബെസ്സിനായില്ല. ലൈനും ലെങ്തും കണ്ടെത്താന്‍ പ്രയാസപ്പെട്ട താരം രണ്ടാം ദിനം 15 ഓവര്‍ എറിഞ്ഞ് 56 റണ്‍സ് വഴങ്ങിയെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല. ഇപ്പോഴിതാ ബെസ്സിന്റെ ബൗളിങ് കാണുമ്പോള്‍ വേദന തോന്നുകയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്‌ട്രോസ്.
'മാനുഷികമായി ചിന്തിക്കുമ്പോള്‍ അവനെയോര്‍ത്ത് ഞാന്‍ സങ്കടപ്പെടുന്നു. വലിയൊരു വേദിയില്‍ ആത്മവിശ്വാസമില്ലാതെ നില്‍ക്കുന്ന ആളെപ്പോലെയാണ് അവനെ തോന്നിയത്. ഇത്തരമൊരു ചെറിയ സ്‌കോര്‍ നേടിയ മത്സരത്തില്‍ തിളങ്ങണമായിരുന്നു. എന്നാല്‍ ഒരു ടെസ്റ്റ് സ്പിന്നറെന്ന നിലയില്‍ പ്രകടന നിലവാരം നോക്കുമ്പോള്‍ ശരാശരിക്കും താഴെയായിരുന്നു അത്. ഒന്നിലധികം ഫുള്‍ട്ടോസ്,ഷോട്ട് ബോളുകള്‍,സമ്മര്‍ദ്ദം ഉണ്ടാക്കാന്‍ കഴിയുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ അവന്റെ ബൗളിങ് കാണുന്നത് വളരെ വേദന ഉണ്ടാക്കി. ക്ഷമിക്കണം നിങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യനല്ലെന്ന് പറയണമെന്ന് തോന്നി'-സ്‌ട്രോസ് പറഞ്ഞു.

ഇന്ത്യയുടെ അക്ഷര്‍ പട്ടേല്‍ ഈ പരമ്പരയില്‍ 622 പന്തുകള്‍ എറിഞ്ഞപ്പോള്‍ ഒരു തവണ മാത്രമാണ് ഫുള്‍ട്ടോസ് നല്‍കിയത്. 229 പന്തുകള്‍ മാത്രം എറിഞ്ഞ ഡോം ബെസ്സ് 20 ഫുള്‍ടോസുകള്‍ എറിഞ്ഞു. ആദ്യ ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ബെസ്സിന് സാധിച്ചെങ്കിലും പിന്നീടുള്ള രണ്ട് ടെസ്റ്റിലും താരത്തിന് പുറത്തിരിക്കേണ്ടി വന്നു. അതിനുള്ള കാരണം സ്പിന്‍ ബൗളിങ് കോച്ച് ജീതന്‍ പട്ടേല്‍ വെളിപ്പെടുത്തി.
' അവന് ഇടവേള അനിവാര്യമായിരുന്നതിനാലാണ് രണ്ട് മത്സരത്തില്‍ വിശ്രമം നല്‍കിയത്. സത്യസന്ധമായി പറഞ്ഞാല്‍ ആദ്യ ടെസ്റ്റിന്റെ അവസാനത്തോടെ വളരെ ക്ഷീണിതനായാണ് അവനെ കാണപ്പെട്ടത്. മൂന്നാം ടെസ്റ്റില്‍ അവനെ കളിപ്പിക്കണമെന്ന് കരുതിയെങ്കിലും പിങ്ക് ബോള്‍ മത്സരമായതിനാലാണ് അധിക പേസറെ പരിഗണിച്ചത്'-ജീതന്‍ പട്ടേല്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications