
അലെസ്റ്റര്‍ കുക്ക്
മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും സൂപ്പര്‍ ഓപ്പണറുമായ അലെസ്റ്റര്‍ കുക്കാണ് പട്ടികയിലെ ഒന്നാമന്‍. ഇംഗ്ലണ്ടിനുവേണ്ടി 10,000ലധികം ടെസ്റ്റ് റണ്‍സ് നേടിയിട്ടുള്ള ഏക ഇംഗ്ലണ്ട് താരമാണ് കുക്ക്. 161 ടെസ്റ്റില്‍ നിന്ന് 45.35 ശരാശരിയില്‍ 12472 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അതില്‍ 33 സെഞ്ച്വറിയും 57 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇന്ത്യക്കെതിരേ 54 ഇന്നിങ്‌സില്‍ നിന്ന് 47.66 ശരാശരിയില്‍ 2431 റണ്‍സാണ് കുക്ക് നേടിയത്. ഇതില്‍ ഏഴ് സെഞ്ച്വറിയും ഒമ്പത് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 2018ല്‍ ഇന്ത്യക്കെതിരെയാണ് കുക്ക് തന്റെ അവസാന ഇന്നിങ്‌സ് കളിച്ചത്. 147 റണ്‍സുമായി തിളങ്ങാനും അദ്ദേഹത്തിനായി.

ഗ്രഹാം ഗൂച്ച്
മുന്‍ വലം കൈയന്‍ ബാറ്റ്‌സ്മാന്‍ ഗ്രഹാം ഗൂച്ചാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യക്കെതിരേ 55.64 ശരാശരിയില്‍ 1725 റണ്‍സാണ് ഗൂച്ച് നേടിയത്. അതില്‍ അഞ്ച് സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 1955ലാണ് അദ്ദേഹം കളിയവസാനിപ്പിച്ചത്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായാണ് ഗ്രഹാം ഗൂച്ചിനെ വിലയിരുത്തുന്നത്.

കെവിന്‍ പീറ്റേഴ്‌സണ്‍
മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സനാണ് ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനുവേണ്ടി 104 ടെസ്റ്റില്‍ നിന്ന് 47,28 ശരാശരിയില്‍ 8181 റണ്‍സാണ് പീറ്റേഴ്‌സന്‍ നേടിയത്. ഇന്ത്യക്കെതിരേ 28 ഇന്നിങ്‌സില്‍ നിന്ന് 58.55 ശരാശരിയില്‍ 1581 റണ്‍സാണ് പീറ്റേഴ്‌സണിന്റെ സമ്പാദ്യം. ഇതില്‍ ആറ് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 2014ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് പീറ്റേഴ്‌സണ്‍ തന്റെ അവസാന ടെസ്റ്റ് കളിച്ചത്.

ജോ റൂട്ട്
നിലവിലെ ഇംഗ്ലണ്ട് ടെസ്റ്റ് നായകനായ ജോ റൂട്ടാണ് നാലാം സ്ഥാനത്ത്. ഇന്ത്യക്കെതിരേ 28 ടെസ്റ്റില്‍ നിന്ന് 56.84 ശരാശരിയില്‍ 1421 റണ്‍സാണ് റൂട്ട് നേടിയത്. ഇതില്‍ നാല് സെഞ്ച്വറിയും 9 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ശ്രീലങ്കയ്‌ക്കെതിരേ രണ്ട് മത്സരത്തില്‍ നിന്ന് 426 റണ്‍സ് അടിച്ചെടുത്താണ് റൂട്ട് ഇന്ത്യയിലേക്കെത്തുന്നത്. ആദ്യമായാണ് ഇന്ത്യയില്‍ ഇന്ത്യക്കെതിരേ നായകനായി റൂട്ട് ഇറങ്ങുന്നത്.

ഡേവിഡ് ഗാവര്‍
മുന്‍ ഇംഗ്ലണ്ട് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് ഗാവറാണ് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്ത്. 117 ടെസ്റ്റില്‍ നിന്ന് 44.25 ശരാശരിയില്‍ 8231 റണ്‍സാണ് അദ്ദേഹം നേടിയത്. ഇന്ത്യക്കെതിരേ 37 ഇന്നിങ്‌സില്‍ നിന്ന് 44.87 ശരാശരിയില്‍ 1391 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഇതില്‍ രണ്ട് ടെസ്റ്റ് സെഞ്ച്വറിയും 6 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 1992ലാണ് ഗാവര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.


Click it and Unblock the Notifications











