വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ദീര്‍ഘ നാളുകളായി സെഞ്ച്വറി ഇല്ലാത്തത് കോലിയെ അശങ്കപ്പെടുത്തുന്നു- ആകാശ് ചോപ്ര

അഹമ്മദാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു കാലത്ത് തുടര്‍ച്ചയായി സെഞ്ച്വറികള്‍ നേടി വിസ്മയിപ്പിച്ചിരുന്ന വിരാട് കോലിക്ക് ഇപ്പോള്‍ മൂന്നക്കം കിട്ടാക്കനിയാണ്. 2019ലെ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ശേഷം പിന്നീട് ഒരു സെഞ്ച്വറി പോലും ഇന്ത്യന്‍ നായകന് സ്വന്തമാക്കാനായിട്ടില്ല. ഒരു സെഞ്ച്വറിയകലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന ക്യാപ്റ്റനെന്ന റെക്കോഡ് കോലിയെ കാത്തിരിക്കുന്നുണ്ട്. എന്നാല്‍ ആ റെക്കോഡിലേക്കെത്താനുള്ള കോലിയുടെ കാത്തിരിപ്പ് നീണ്ട് പോവുകയാണ്.

ഇപ്പോഴിതാ നീണ്ട നാളുകളായി സെഞ്ച്വറി നേടാനാവാത്തത് കോലിയെ ആശങ്കപ്പെടുത്തുന്നുണ്ടാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലൂടെയെങ്കിലും കോലി സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരുള്ളത്.

'മികച്ചതും മഹത്തായതുമായ കാര്യങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. മികച്ച താരങ്ങള്‍ തുടര്‍ച്ചയായി അര്‍ധ സെഞ്ച്വറി നേടുമ്പോള്‍ മഹാന്മാരായ താരങ്ങള്‍ അര്‍ധ സെഞ്ച്വറിയെ സെഞ്ച്വറിയായും സെഞ്ച്വറിയെ ഇരട്ട സെഞ്ച്വറിയുമാക്കി മാറ്റുന്നു. ഇത്തരത്തില്‍ അര്‍ധ സെഞ്ച്വറിയെ വലിയ സ്‌കോറാക്കി മാറ്റുന്നതില്‍ റൂട്ടിനും സ്മിത്തിനും വില്യംസണും മറ്റുള്ളവരേക്കാള്‍ മികവുണ്ട്. ഇത് കോലിയുടെ മനസിലുണ്ടാവും. ഒരു സെഞ്ച്വറി നേടിയാല്‍ നമുക്ക് തുടര്‍ച്ചയായ സെഞ്ച്വറികള്‍ തന്നെ പ്രതീക്ഷിക്കാം'- ആകാശ് ചോപ്ര പറഞ്ഞു.

aakashchopra-virat

'കോലി ഇല്ലെങ്കിലും ടീമിനെ അത് കാര്യമായി ബാധിക്കില്ലെന്ന് ഓസ്‌ട്രേലിയയില്‍ അവര്‍ തെളിയിച്ചതാണ്. കോലി സ്‌കോര്‍ നേടിയാലും ഇല്ലെങ്കിലും ടീമിന് വിജയത്തിലെത്താനുള്ള കഴിവ് ഇന്നുണ്ട്. എന്നാല്‍ ഇത്രയും നീണ്ട നാളുകളായി സെഞ്ച്വറി നേടാന്‍ കഴിയാത്തതില്‍ കോലിക്ക് സ്വയം ആശങ്ക തോന്നിയിട്ടുണ്ടാവും. ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ എപ്പോഴും അത് മനസിലുണ്ടാവും'-ആകാശ് പറഞ്ഞു.

മികച്ച പ്രകടനം തന്നെ കോലി കാഴ്ചവെക്കുന്നുണ്ടെങ്കിലും പഴയ മികവിലേക്ക് ഉയരാന്‍ സാധിക്കുന്നില്ല. സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡിന് ഭീഷണി ഉയര്‍ത്തുന്ന കോലിക്ക് നിലവിലെ ഫോം വലിയ നിരാശയുണ്ടാക്കും. അര്‍ധ സെഞ്ച്വറി പ്രകടനങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും സെഞ്ച്വറിയാക്കി അത് മാറ്റാന്‍ സാധിക്കുന്നില്ല. നാലാം ടെസ്റ്റില്‍ കോലിയുടെ സെഞ്ച്വറി കാത്തിരിപ്പ് അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

നിരവധി റെക്കോഡുകള്‍ നാലാം ടെസ്റ്റില്‍ കോലിയെ കാത്തിരിക്കുന്നു. ക്യാപ്റ്റനെന്ന നിലയില്‍ 12000 റണ്‍സ് പൂര്‍ത്തിയാക്കാനും സെഞ്ച്വറി റെക്കോഡില്‍ റിക്കി പോണ്ടിങ്ങിനെ മറികടക്കാനും നാലാം ടെസ്റ്റിലൂടെ കോലിക്ക് സാധിക്കും. ഏത് പ്രതിസന്ധിയില്‍ നിന്നും ഉയര്‍ന്ന വരാന്‍ കഴിയുന്ന കോലി ശക്തമായിത്തന്നെ തിരിച്ചുവരുമെന്ന് കരുതാം.

Story first published: Wednesday, March 3, 2021, 15:19 [IST]
Other articles published on Mar 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X