ഹര്‍ദിക് പാണ്ഡ്യയെ ടോപ് ഓഡറില്‍ ഇറക്കിയാല്‍ സെഞ്ച്വറി നേടും: ആകാശ് ചോപ്ര

പൂനെ: ടെസ്റ്റിനും ടി20ക്കും പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. യുവതാരങ്ങളുടെ പ്രകടനമാണ് ഇന്ത്യക്ക് പരമ്പരയില്‍ കരുത്തായത്. പ്രധാനമായും ഹര്‍ദിക് പാണ്ഡ്യ റിഷഭ് പന്ത് എന്നിവരുടെ പ്രകടനം. ടി20യിലെ കടന്നാക്രമണ ബാറ്റിങ് ശൈലി ഏകദിനത്തില്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ഹര്‍ദികും റിഷഭും കാട്ടിത്തന്നു. ഇപ്പോഴിതാ ഹര്‍ദിക് പാണ്ഡ്യയെ ടോപ് ഓഡറില്‍ ബാറ്റിങ്ങിനിറക്കിയാല്‍ സെഞ്ച്വറി നേടുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

'സത്യസന്ധമായി പറഞ്ഞാല്‍ ഹര്‍ദിക് പാണ്ഡ്യയെ ഇപ്പോള്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് എനിക്ക് തോന്നുന്നത്.ഒരു ഓള്‍റൗണ്ടറെന്ന നിലയിലോ ഫിനിഷറെന്ന നിലയിലോ എനിക്ക് അവനെ കാണാന്‍ സാധിക്കുന്നില്ല. അവന് ടോപ് ഓഡറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചാല്‍ ആവിശ്യത്തിന് ബോളും ലഭിച്ചാല്‍ സെഞ്ച്വറി നേടാന്‍ സാധിക്കും'-ആകാശ് ചോപ്ര പറഞ്ഞു.

സമീപകാലത്തായി വളരെ മികച്ച ബാറ്റിങ് പ്രകടനമാണ് ഹര്‍ദിക് കാഴ്ചവെക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ പന്തുകൊണ്ട് കൂടുതല്‍ ശോഭിച്ചിരുന്ന ഹര്‍ദിക് നിലവില്‍ ബാറ്റുകൊണ്ടാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടി20,ഏകദിന പരമ്പരയില്‍ തിളങ്ങിയ അദ്ദേഹം ഇംഗ്ലണ്ടിനെതിരായ ടി20,ഏകദിന പരമ്പരയിലും വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്.

അതിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കനാണ് ഹര്‍ദിക്. നിലവില്‍ ഇന്ത്യയുടെ മധ്യനിരയിലെ സ്ഥിര സാന്നിധ്യമാണ് അദ്ദേഹം. മധ്യനിരയില്‍ തിളങ്ങാനും ഹര്‍ദിക്കിന് അവസരം ലഭിക്കുന്നുണ്ട്. എന്നാല്‍ ടോപ് ഓഡറില്‍ താരത്തെ ബാറ്റിങ്ങിനയച്ചാല്‍ ഇന്ത്യക്കത് ഗുണം ചെയ്യാന്‍ സാധ്യത കുറവാണ്. അവസാന ഓവറുകളില്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി കൂടുതല്‍ റണ്‍സ് അടിക്കാന്‍ ആറാം നമ്പറില്‍ത്തന്നെ ഹര്‍ദിക് ബാറ്റ് ചെയ്യുന്നതായും ടീമിന് കൂടുതല്‍ ഗുണം ചെയ്യുക.

ഹര്‍ദിക് പാണ്ഡ്യയുടെ ഷോട്ടുകള്‍ ശ്രദ്ധിച്ചാല്‍ 10ല്‍ ഒമ്പത് തവണയും അടിച്ച് പറത്താനുള്ള ശ്രമമാണുള്ളത്. ഇത്തരം ഷോട്ടുകള്‍ കളിക്കാന്‍ മികച്ച മുന്നൊരുക്കം നടത്തിയിട്ടുള്ള ഹര്‍ദിക്കിന് അത് ഫലപ്രദമായി ഉപയോഗിക്കാനും സാധിക്കുന്നുണ്ടെന്നും ആകാശ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ 44 പന്തില്‍ 5 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 64 റണ്‍സാണ് ഹര്‍ദിക് നേടിയത്.

ടി20 ലോകകപ്പ് വരാനിരിക്കെ ഹര്‍ദിക്കിന്റെ ഓള്‍റൗണ്ട് പ്രകടനത്തില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയുണ്ട്. നാലാം നമ്പറില്‍ റിഷഭ് തിളങ്ങിയതോടെ മടങ്ങിവരുമ്പോള്‍ ശ്രേയസ് അയ്യറിനും സമ്മര്‍ദ്ദം ഏറെയായിരിക്കും.കെ എല്‍ രാഹുലിനും സ്ഥാനം നിലനിര്‍ത്താന്‍ സ്ഥിരതയോടെ കളിക്കേണ്ട്ത അത്യാവശ്യമായി വന്നിരിക്കുകയാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, March 29, 2021, 12:50 [IST]
Other articles published on Mar 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X