വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സെഞ്ച്വറി പ്രധാനപ്പെട്ടത്, എന്നാല്‍ മാന്‍ ഓഫ് ദി മാച്ച് ആകേണ്ടത് സിറാജ്'- ആകാശ് ചോപ്ര

മുംബൈ: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ആവേശ ജയമാണ് നേടിയെടുത്തത്. ജയപരാജയങ്ങളും സമനിലയും മാറിമറിഞ്ഞ പോരാട്ടത്തില്‍ 151 റണ്‍സിനാണ് കോലിപ്പട ആതിഥേയരെ നാണംകെടുത്തിയത്. ഇന്ത്യ മുന്നോട്ടുവെച്ച 272 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 120 റണ്‍സിനാണ് പുറത്തായത്. ഇന്ത്യയുടെ പേസ് ബൗളര്‍മാരുടെ പ്രകടനമാണ് ശ്രദ്ധേയമായത്.

INDvENG: ഞങ്ങളിലൊരാളെ 'തൊട്ടാല്‍' എല്ലാവരും കൂടി തിരിച്ചടിക്കും! സ്ലെഡ്ജിങിനെക്കുറിച്ച് രാഹുല്‍INDvENG: ഞങ്ങളിലൊരാളെ 'തൊട്ടാല്‍' എല്ലാവരും കൂടി തിരിച്ചടിക്കും! സ്ലെഡ്ജിങിനെക്കുറിച്ച് രാഹുല്‍

1

മുഹമ്മദ് സിറാജ് നാല് വിക്കറ്റും ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും ഇഷാന്ത് ശര്‍മ രണ്ട് വിക്കറ്റും മുഹമ്മദ് ഷമി ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്. കൃത്യമായ ലൈനും ലെങ്തും കാത്ത് സൂക്ഷിച്ച് ആത്മവിശ്വാസത്തോടെ പന്തെറിയാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ കെ എല്‍ രാഹുലിനെയാണ് (129) മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തത്. ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സില്‍ 364 എന്ന സ്‌കോര്‍ നേടിക്കൊടുത്തത് രാഹുലിന്റെ ബാറ്റിങ് മികവായിരുന്നു.

Also Read: IND vs ENG: '2018ല്‍ ഒരുപാട് ഷോട്ടിന് ശ്രമിച്ചു, ഇത്തവണ പയറ്റിയത് മറ്റൊരു തന്ത്രം', വെളിപ്പെടുത്തി രാഹുല്‍

2

എന്നാല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിക്കേണ്ടത് രാഹുലിനല്ലായിരുന്നുവെന്നും മുഹമ്മദ് സിറാജാണ് അതിന് യോഗ്യനെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ' കെ എല്‍ രാഹുലാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായത്. എന്നാല്‍ ഞാന്‍ തിരഞ്ഞെടുക്കുന്നത് മുഹമ്മദ് സിറാജിനെയാണ്. സെഞ്ച്വറി വളരെ പ്രധാനപ്പെട്ടതാണെന്ന് എനിക്കറിയാം. അത് നിങ്ങളെ സംരക്ഷിക്കും. എന്നാല്‍ ബൗളര്‍മാര്‍ നിങ്ങള്‍ക്ക് ജയം നേടിത്തരും. കാരണം 20 വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ മാത്രമെ ജയിക്കാനാവു. അതിനാല്‍ത്തന്നെ എന്റെ അഭിപ്രായത്തില്‍ മുഹമ്മദ് സിറാജാണ് മാന്‍ ഓഫ് ദി മാച്ച്'-ആകാശ് ചോപ്ര പറഞ്ഞു.

Also Read: WTC: ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു നേട്ടം, പക്ഷെ ഒന്നാംസ്ഥാനമില്ല!- തലപ്പത്ത് വിന്‍ഡീസ്

3

രണ്ട് ഇന്നിങ്‌സിലും നാല് വിക്കറ്റ് പ്രകടനം നടത്തിയ സിറാജ് രണ്ടാം ഇന്നിങ്‌സില്‍ ജോസ് ബട്‌ലര്‍,മോയിന്‍ അലി,സാം കറാന്‍,ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നിവരുടെ വിക്കറ്റുകളാണ് നേടിയത്. ഇതില്‍ അലിയേയും സാം കറാനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കാനും സിറാജിനായി. അവസാന വിക്കറ്റായി ആന്‍ഡേഴ്‌സനെയും പുറത്താക്കിയ സിറാജ് ലോര്‍ഡ്‌സിലെ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോഡും സ്വന്തം പേരിലാക്കി.

Also Read: IND vs ENG: ഇന്ത്യയുടെ ചരിത്ര ജയത്തിന് പിന്നിലെ ആറ് കാരണങ്ങള്‍ അറിയാം

4

Also Read: T20 World cup: ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്താന്‍! പിന്നാലെ കിവീസ്- ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

'സിറാജാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. വിക്കറ്റ് എടുക്കാനുള്ള കഴിവ് അവനുണ്ട്. അവന്റെ ആത്മാവിനെയും ഹൃദയത്തെയും അവന്‍ അതില്‍ അര്‍പ്പിച്ചിരിക്കുകയാണ്. അവന്‍ ഓരോ റണ്ണിങ് എടുക്കുമ്പോഴും അത് വലിയ വിക്കറ്റ് പ്രതീക്ഷ നല്‍കുന്നു. ഇത് അവന്റെ ഏഴാമത്തെ ടെസ്റ്റാണ്. എന്നാല്‍ അവന്റെ പ്രകടനം കാണുമ്പോള്‍ അത് അവന്റെ 70ാമത്തെ മത്സരമാണെന്ന് തോന്നിപ്പോവും. വലിയ ആത്മവിശ്വാസത്തോടെയാണ് കളിക്കുന്നത്. രണ്ട് ഇന്നിങ്‌സിലും അടുത്തടുത്ത പന്തുകളില്‍ രണ്ട് പേരെ പുറത്താക്കാന്‍ സിറാജിനായി'-ആകാശ് പറഞ്ഞു.

Story first published: Tuesday, August 17, 2021, 14:07 [IST]
Other articles published on Aug 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X