വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'സച്ചിന്‍ ഒരേ ഒരു ഗോഡ്, ശര്‍ദുല്‍ ഒരേ ഒരു ലോര്‍ഡ്', വെടിക്കെട്ട് ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ ഏറ്റവും കൈയടി നേടിയത് ഇന്ത്യയുടെ ശര്‍ദുല്‍ ഠാക്കൂറാണ്. ഇന്ത്യയുടെ സീനിയര്‍ താരങ്ങളില്‍ മിക്കവരും മുട്ടുമടക്കിയപ്പോള്‍ മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയത് ശര്‍ദുല്‍ ഠാക്കൂറായിരുന്നു. 36 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സുമടക്കം 57 റണ്‍സാണ് ശര്‍ദുല്‍ നേടിയത്. ഈ പ്രകടനമാണ് ഇന്ത്യയെ 191 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്.

Shardul Thakur's Fearless Fifty Made Fans Call Him Lord Thakur | Oneindia Malayalam

IND vs ENG: 'റിഷഭ് പന്തില്‍ നിന്ന് പ്രതീക്ഷിച്ചതാണ് ശര്‍ദുല്‍ ചെയ്തത്', പ്രശംസിച്ച് സഹീര്‍ ഖാന്‍IND vs ENG: 'റിഷഭ് പന്തില്‍ നിന്ന് പ്രതീക്ഷിച്ചതാണ് ശര്‍ദുല്‍ ചെയ്തത്', പ്രശംസിച്ച് സഹീര്‍ ഖാന്‍

1

ഇപ്പോഴിതാ ശര്‍ദുലിന്റെ ബാറ്റിങ് പ്രകടനം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ശര്‍ദുലിനെ പ്രശംസിക്കുന്ന രീതിയിലുള്ള നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഇത്തരം പ്രകടനം കൊണ്ടാണ് അവനെ ലോര്‍ഡ് ശര്‍ദുലെന്ന് വിളിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ക്രിക്കറ്റിലെ ഒരേ ഒരു ഡോണ്‍ ബ്രാഡ്മാനും ഒരേ ഒരു രാജാവ് കോലിയും ഒരേ ഒരു ദൈവം സച്ചിനുമാണെങ്കില്‍ ഒരേ ഒരു ലോര്‍ഡ് ശര്‍ദുലാണെന്നാണ് ഒരു ആരാധകന്‍ അഭിപ്രായപ്പെട്ടത്.

Also Read: ഞാന്‍ വിറച്ചു, ഇതുവരെ ആരും അങ്ങനെ സംസാരിച്ചത് കേട്ടിരുന്നില്ല!- ശാസ്ത്രിയെക്കുറിച്ച് കോലി

2

ശര്‍ദുലിന്റെ ബാറ്റിങ് പ്രകടനത്തെ അഭിനന്ദിക്കുന്നതോടൊപ്പം ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാന്‍മാരെ ട്രോളാനും ആരാധകര്‍ മറന്നില്ല. ശര്‍ദുലിന്റെ ബാറ്റിങ് കണ്ട് വാപൊളിച്ച് നില്‍ക്കുന്ന അജിന്‍ക്യ രഹാനെയുടെയും ചേതേശ്വര്‍ പുജാരയുടെയും റിഷഭ് പന്തിന്റെയുമൊക്കെ ചിത്രങ്ങളും ആരാധകരുടെ ഭാവനയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇംഗ്ലണ്ട് ബൗളര്‍മാരെ വെട്ടിനിരത്തിയ യോദ്ധാവാണ് ശര്‍ദുലെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

Also Read: IND vs ENG: 'അവന്‍ എപ്പോഴും എന്റെ ടീമിലുണ്ടാവും', ഇഷ്ടപ്പെട്ട ഇന്ത്യന്‍ താരത്തെക്കുറിച്ച് മോയിന്‍ അലി

3

ഭയമില്ലാതെ ആക്രമിക്കുന്നവനാണ് ശര്‍ദുല്‍. അതുകൊണ്ട് തന്നെയാണ് അവനെ ലോര്‍ഡ് (രക്ഷകന്‍) എന്ന് വിളിക്കുന്നതെന്നാണ് ട്വിറ്ററില്‍ ഒരു ആരാധകന്‍ കുറിച്ചത്. ഭാഗ്യംകൊണ്ട് അര്‍ധ സെഞ്ച്വറി നേടിയ പ്രകടനമായിരുന്നില്ല ശര്‍ദുലിന്റേത്. കൃത്യമായ നിയന്ത്രണം അദ്ദേഹത്തിന്റെ ബാറ്റിങ്ങില്‍ ഉണ്ടായിരുന്നു.ഓഫ് ഡ്രൈവുകളും സ്‌ട്രൈറ്റ് ഡ്രൈവുകളുമടക്കം മൈതാനത്തെ നന്നായി ഉപയോഗപ്പെടുത്തുന്ന ബാറ്റിങ്ങാണ് ശര്‍ദുല്‍ കാഴ്ചവെച്ചത്.

Also Read: IND vs ENG: ഓവലില്‍ ആദ്യ ദിനം തിളങ്ങുക ആരൊക്കെ? മൂന്ന് പേരെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

4

ക്രിസ് വോക്‌സും ഒല്ലി റോബിന്‍സനും ക്രെയ്ഗ് ഓവര്‍ട്ടനുമെല്ലാം ഇന്ത്യയുടെ ടോപ് ഓഡറിന് വലിയ തലവേദന സൃഷ്ടിച്ചപ്പോള്‍ ശര്‍ദുല്‍ അനായാസമായാണ് ഇവരെ നേരിട്ടത്. വോക്‌സിന്റെ ഒരോവറില്‍ ഒരു സിക്‌സും ബൗണ്ടറിയുമടക്കം 11 റണ്‍സ് ശര്‍ദുല്‍ നേടി. ഭയമില്ലാതെ കളിക്കുന്നതാണ് ശര്‍ദുലിന്റെ വിജയത്തിന് കാരണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. അമിത പ്രതിരോധത്തിന് പോകുമ്പോഴാണ് വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടപ്പെടുന്നതെന്നും ആരാധകര്‍ പറയുന്നു.

Also Read: T20 World Cup 2021: ഏറ്റവും മികച്ച ഫിനിഷര്‍ ഏത് ടീമിന്? എട്ട് ടീമുകളുടെ റാങ്കിങ് അറിയാം

5

ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ (11), കെ എല്‍ രാഹുല്‍ (17),ചേതേശ്വര്‍ പുജാര (4),രവീന്ദ്ര ജഡേജ (10),അജിന്‍ക്യ രഹാനെ (14) എന്നിവരെല്ലാം നിരാശപ്പെടുത്തി. റിഷഭ് പന്തിനും (9) മികവ് കാട്ടാനായില്ല. എന്നാല്‍ വിരാട് കോലി (50) തുടര്‍ച്ചയായി രണ്ടാം ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടി ഇന്ത്യക്കായി തിളങ്ങി.

Also Read: IND vs ENG: കോലിയും രോഹിതും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നോ? തുറന്ന് പറഞ്ഞ് രവി ശാസ്ത്രി

6

ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ടുള്ളത്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ട് ഇന്ത്യയേക്കാള്‍ 138 റണ്‍സിന് പിന്നിലാണ്. രണ്ടാം ദിനത്തിന്റെ ആദ്യ സെക്ഷനില്‍ത്തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മികവ് കാട്ടാനായാല്‍ മത്സരം കൂടുതല്‍ ആവേശകരമാവും. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ വിക്കറ്റ് ആദ്യ ദിനം തന്നെ നേടാനായത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കും.

Also Read: INDvENG: ഇതു വന്‍ അപമാനം, അശ്വിന്‍ വിരമിക്കണം! കോലിയെ പുറത്താക്കണം- രൂക്ഷവിമര്‍ശനം

7

Also Read: INDvENG: കോലിക്കു വീണ്ടുമൊരു റെക്കോര്‍ഡ്, സച്ചിനെ കടത്തിവെട്ടി!

നാലാം ടെസ്റ്റില്‍ ടീമിലേക്കെത്തിയ ഉമേഷ് യാദവിന്റെ ഇന്‍സ്വിങ്ങറില്‍ റൂട്ടിന്റെ കുറ്റി തെറിക്കുകയായിരുന്നു. ഡേവിഡ് മലാനും (26) ക്രയ്ഗ് ഓവര്‍ട്ടനും (1) ക്രീസിലുണ്ട്. ഒലി പോപ്പ്,ജോണി ബെയര്‍സ്‌റ്റോ,മോയിന്‍ അലി,ക്രിസ് വോക്‌സ്,ഒല്ലി റോബിന്‍സന്‍ എന്നിവരെല്ലാം ഭേദപ്പെട്ട നിലയില്‍ ബാറ്റുചെയ്യുന്നവരായതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല.

Story first published: Friday, September 3, 2021, 10:02 [IST]
Other articles published on Sep 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X