IND vs ENG: വിമര്‍ശകര്‍ക്ക് വായടക്കാം, ഹിറ്റ്മാന്‍ ഓണ്‍ ഫയര്‍, തകര്‍പ്പന്‍ സെഞ്ച്വറി
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ത്തന്നെ തകര്‍പ്പന്‍ സെഞ്ച്വറി നേടി രോഹിത് ശര്‍മ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് നിരവധി വിമര്‍ശനം രോഹിത് കേട്ടിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം വായടപ്പിക്കുന്ന പ്രകടനമാണ് രോഹിത് നടത്തിയിരിക്കുന്നത്. 130 പന്തുകള്‍ നേരിട്ട് 14 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് രോഹിത് സെഞ്ച്വറിയോടെ ക്രീസില്‍ തുടരുന്നത്.
വെടിക്കെട്ട് ബാറ്റിങ് ശൈലിയില്‍ത്തന്നെ തുടക്കം മുതല്‍ ആക്രമിച്ച രോഹിത് ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കെതിരേ പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയാണ് സെഞ്ച്വറി പ്രകടനം നടത്തിയിരിക്കുന്നത്. ടെസ്റ്റിലും വെടിക്കെട്ട് ശൈലി കൈവിടാതെയാണ് രോഹിത് കളിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ 4000 പന്തെങ്കിലും നേരിട്ട താരങ്ങളില്‍ കൂടുതല്‍ പ്രഹരശേഷിയുള്ള താരങ്ങളുടെ പട്ടിക പരിശോധിക്കാം.

വീരേന്ദര്‍ സെവാഗ്
ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് തന്നെയാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. 104 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള സെവാഗിന്റെ സ്‌ട്രൈക്കറേറ്റ് 82.23ആണ്. 49.34 ശരാശരിയില്‍ 8586 റണ്‍സും സെവാഗ് സ്വന്തം പേരിലാക്കിയിട്ടുണ്ട്. 6 ഇരട്ട സെഞ്ച്വറിയും 23 സെഞ്ച്വറിയും 32 അര്‍ധ സെഞ്ച്വറിയും സെവാഗിന്റെ പേരിലുണ്ട്. 1233 ഫോറും 91 സിക്‌സുമാണ് സെവാഗിന്റെ ടെസ്റ്റ് കരിയറിലുള്ളത്.

രോഹിത് ശര്‍മ
ഓപ്പണിങ്ങില്‍ സെവാഗിന്റെ പകരക്കാരനെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് രോഹിത് ശര്‍മ. ബൗളര്‍മാരെ കടന്നാക്രമിക്കുന്ന രോഹിത് സ്‌ട്രൈക്കറേറ്റില്‍ രണ്ടാം സ്ഥാനത്താണ്. 59.11ആണ് രോഹിതിന്റെ സ്‌ട്രൈക്കറേറ്റ്. 36 മത്സരങ്ങളില്‍ നിന്ന് 45.87 ശരാശരിയില്‍ 2385 റണ്‍സാണ് രോഹിത് ടെസ്റ്റില്‍ നേടിയത്. ഒരു ഇരട്ട സെഞ്ച്വറിയും ആറ് സെഞ്ച്വറിയും 12 അര്‍ധ സെഞ്ച്വറിയും (ഇംഗ്ലണ്ട് പരമ്പര ഉള്‍പ്പെടുത്താത്ത കണക്ക്) രോഹിതിന്റെ പേരിലുണ്ട്. 247 ഫോറും 57 സിക്‌സുമാണ് രോഹിത് ടെസ്റ്റില്‍ നേടിയത്.

എംഎസ് ധോണി
മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 59.11 തന്നെയാണ് ധോണിയുടെ സ്‌ട്രൈക്കറേറ്റ്. 90 ടെസ്റ്റില്‍ നിന്ന് 38.09 ശരാശരിയില്‍ 4876 റണ്‍സാണ് ധോണി നേടിയത്. ഇതില്‍ 6 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 544 ബൗണ്ടറിയും 78 സിക്‌സും ധോണിയുടെ പേരിലുണ്ട്.

വിരാട് കോലി
ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഈ റെക്കോഡില്‍ നാലാം സ്ഥാനത്താണ്. 57.38 ആണ് കോലിയുടെ സ്‌ട്രൈക്കറേറ്റ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായതുള്‍പ്പെടെ സമീപകാലത്ത് താരം മോശം ഫോമിലാണ്. 89 ടെസ്റ്റില്‍ നിന്ന് 52.86 ശരാശരിയില്‍ 7401 റണ്‍സാണ് കോലി നേടിയത്. അതില്‍ 27 സെഞ്ച്വറിയും ഏഴ് ഇരട്ട സെഞ്ച്വറിയും 24 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 829 ഫോറും 22 സിക്‌സും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ആര്‍ അശ്വിന്‍
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനാണ് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്ത്. 53.14ആണ് അശ്വിന്റെ സ്‌ട്രൈക്കറേറ്റ്. 76 ടെസ്റ്റില്‍ നിന്ന് 27.55 ശരാശരിയില്‍ 2507 റണ്‍സ് അശ്വിന്റെ പേരിലുണ്ട്. ഇതില്‍ നാല് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 284 ഫോറും 15 സിക്‌സും താരം നേടിയിട്ടുണ്ട്. ഇന്ത്യന്‍ ടെസ്റ്റ് നിരയെ ഒന്നാം നമ്പര്‍ സ്പിന്നറാണ് അശ്വിന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications